Parvathy krishna Beauty Tips: നടി പാർവതി കൃഷ്ണയെ പോലെ ചർമ്മം തുടുത്ത് തിളങ്ങണോ? ഈ ടിപ്സ് ഫോളോ ചെയ്യൂ; വീഡിയോ പങ്കിട്ട് താരം
Parvathy Krishna Beauty Tips: തിരക്കിട്ട ജീവിതത്തിനിടയിൽ ചർമ്മം സംരക്ഷിക്കാൻ പറ്റിയില്ലെന്നും പൊടിയും വെയിലുമേറ്റ് കരിവാളിച്ചെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്. ഇതിനൊപ്പം താരത്തിന്റെ കരിവാളിപ്പുണ്ടായ ചിത്രവും പങ്കുവയ്ക്കുന്നുണ്ട്.
താരങ്ങളുടേതു പോലെ ചർമ്മം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ കൃത്യമായ സംരക്ഷണത്തിലൂടെയാണ് താരങ്ങളും അവരുടെ ചർമം സംരക്ഷിക്കുന്നത്. ഇപ്പോഴിതാ തന്റെ ചർമ്മത്തിന്റെ രഹസ്യം പങ്കിടുകയാണ് അഭിനേത്രിയും ഒപ്പം മോഡലും ചാനൽ ഷോകളിൽ അവതാരകയുമായ പാർവതി ആർ കൃഷ്ണ. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ ബ്യൂട്ടി ടിപ്സ് ആരാധകരുമായി പങ്കുവച്ചത്.
ചർമ്മം തിളങ്ങാൻ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഫേസ് മാസ്ക്കിനെ പറ്റിയാണ് താരം വീഡിയോയിൽ പറയുന്നത്. ചർമ്മത്തിൽ പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം വീട്ടിൽ തന്നെ താരം ഉണ്ടാക്കിയിരിക്കുകയാണ്. ചർമ്മത്തിലെ നിറ വ്യത്യാസം, കരിവാളിപ്പ്, പിഗ്മൻ്റേഷൻ, ഡാർക് സർക്കിൾസ് തുടങ്ങിയ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണിതെന്നാണ് താരം പറയുന്നത്. തിരക്കിട്ട ജീവിതത്തിനിടയിൽ ചർമ്മം സംരക്ഷിക്കാൻ പറ്റിയില്ലെന്നും പൊടിയും വെയിലുമേറ്റ് കരിവാളിച്ചെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്. ഇതിനൊപ്പം താരത്തിന്റെ കരിവാളിപ്പുണ്ടായ ചിത്രവും പങ്കുവയ്ക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഫേസ് മാസ്ക്കാണ് താരം പരീക്ഷിച്ചത്. വളരെ നല്ല റിസൾട്ട് കിട്ടുന്ന ഈ പാക്ക് തയ്യറാക്കാൻ അധികം സാധനങ്ങൾ ഒന്നും വേണ്ട. വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ കൊണ്ട് ഇത് തയ്യാറാക്കാം.സൺ ടാൻ ഉള്ള ഫേസിനു ഇത് നല്ല റിസൾട്ട് കിട്ടും. 5.5 മില്യൺ കാഴ്ചക്കാരുള്ള വീഡിയോ ആണിതെന്നും താരം പറയുന്നുണ്ട്. ഇത് തയ്യാറാക്കുന്നതിനായി കോഫി പൗഡർ, മുട്ടയുടെ വെള്ള , അല്പം മഞ്ഞൾപൊടിയും എന്നിവ മതിയാകും.
തയ്യാറാക്കുന്ന വിധം: ഈ മൂന്ന് വസ്തുക്കളും കൂടി ഒരു ബൗളിലിട്ട് നന്നായി മിക്സ് ചെയ്യുക. ഇതിൽ നിന്നും കുറച്ചെടുത്ത് മുഖത്ത് ഇടുക. ശേഷം 1 ,2 ടിഷ്യു പേപ്പർ എടുത്ത് മുഖം കവർ ചെയ്യുക. ശേഷം ഒന്നുകൂടി ഈ പാക്ക് ഇതിനു മുകളിലൂടെ ഇടുക. വീണ്ടും ടിഷ്യു പേപ്പർ വെച്ച് കവർ ചെയ്യുക. മാസ്ക് നന്നായി ഉണങ്ങിയ ശേഷം ഇത് റിമൂവ് ചെയ്യുക. നല്ല റിസൾട്ട് തന്നെ മുഖത്ത് പ്രകടമാകും.
അതേസമയം ചർമ്മത്തിന് കാപ്പിപൊടി മികച്ചതാണ്. ഇതിലെ ആൻ്റി ഏജിംഗ് ഘടകങ്ങൾ ചർമ്മത്തിലെ പാടുകൾ മാറ്റാൻ സഹായിക്കും. കരിവാളിപ്പ് മാറ്റാനും കാപ്പിപൊടി നല്ലതാണ്. ഇതിനു പുറമെ മുട്ടയും ചർമ്മ സംരക്ഷണത്തിനു മുട്ടയും മികച്ചതാണ്. പ്രോട്ടീൻസ്, വൈറ്റമിൻ ബി എന്നിവയൊക്കെ ചർമ്മത്തെ സംരക്ഷിക്കാൻ നല്ലതാണ്. കരിവാളിപ്പ് മാറ്റി മൃദുവും തിളക്കവുമുള്ളതാക്കാനും മുട്ടയുടെ വെള്ള സഹായിക്കും. ഇതിനു പുറമെ മഞ്ഞൾ പൊടിയും മുഖത്തിനു നല്ലതാണ്. മുഖക്കുരുവും അതിൻ്റെ പാടുകളുമൊക്കെ വേഗത്തിൽ മാറാനും മഞ്ഞൾ നല്ലതാണ്.