Navya Nair Cooking Recipe: പിണറായി വിജയന്റെ ഭാര്യ കമലാന്റി പഠിപ്പിച്ച റെസിപ്പിയിൽ നിന്ന് മോഡിഫൈ ചെയ്തത്… ബിരിയാണി രസക്കൂട്ട് പങ്കുവെച്ച് നവ്യാ നായർ
Actress Navya Nair shares modified Prawns Biriyani recipe: കമലാന്റി പറഞ്ഞു തന്ന റെസിപ്പിയിൽ നിന്ന് സ്വന്തം ഇഷ്ടത്തിനനുസരിച്ച് തയ്യാറാക്കിയ മോഡിഫൈഡ് പ്രോൺസ് ബിരിയാണി റെസിപിയാണ് ഇതെന്നു നവ്യ പറയുന്നു.
കൊച്ചി: സെലിബ്രറ്റികളുടെ യുട്യൂബ് ചാനലുകൾക്ക് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ കിട്ടാറുണ്ട്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ ചാനലുകളിൽ വരുന്ന വിശേഷങ്ങളാണെങ്കിൽ പറയാനുമില്ല. ഇപ്പോൾ വൈറലായിരിക്കുന്നത് നവ്യാ നായർ പങ്കുവെച്ച യുട്യൂബ് വീഡിയോയാണ്. തന്റെ സ്വകാര്യ അഹങ്കാരമായ റെസിപി എന്ന ഇൻട്രോയോടുകൂടിയാണ് നവ്യ ഇത് പങ്കുവെച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ പ്രോൺസ് കറി കഴിച്ചപ്പോൾ ഏറെ ഇഷ്ടമായെന്നും ഒപ്പം മട്ടൻ ബിരിയാണിയും ഏറെ ഇഷ്ടപ്പെട്ടിരുന്നെന്നും കമലാന്റി പറഞ്ഞു തന്ന റെസിപ്പിയിൽ നിന്ന് സ്വന്തം ഇഷ്ടത്തിനനുസരിച്ച് തയ്യാറാക്കിയ മോഡിഫൈഡ് പ്രോൺസ് ബിരിയാണി റെസിപിയാണ് ഇതെന്നും നവ്യ പറയുന്നു.
ALSO READ – ശൈത്യകാലമാണ് വരുന്നത്… ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തൂ; അറിയാം ഗുണങ്ങൾ
ബിരിയാണിച്ചോറ് തയ്യാറാക്കുന്ന വിധം
ഒരു കിലോ ബിരിയാണി അരി എടുത്ത് ഇരട്ടി വെള്ളത്തിൽ വേവിക്കുക. തിളക്കുമ്പോൾ അതിലേക്ക് അരമുറി നാരങ്ങാ നീര്, ഉപ്പ്, നെയ്, പട്ട ഗ്രാമ്പു എന്നിവ ചേർക്കുന്നു. വേണമെങ്കിൽ സവാള കൂടി ചേർക്കാം. നിർബന്ധമില്ല.
കൊഞ്ച് തയ്യാറാക്കുന്ന വിധം
പാനിലേക്ക് ഓയിൽ ഒഴിക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി, ചെറിയുള്ളി, മുളകുപൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, ഗരംമസാല തുടങ്ങിയവ ചേർത്ത് മാഗ്നേറ്റ് ചെയ്ത കൊഞ്ച് ഇടുക. അതിനു മുമ്പ് കറിവേപ്പില എണ്ണയിലേക്ക് ചേർത്തിൽ രുചികരം. ഡീപ് ഫ്രെെ ചെയ്യാൻ പാടില്ല. തിരിച്ചും മറിച്ചുമിട്ട് വറുക്കുക. സവാള, തക്കളി, ഇഞ്ചി, വെളുത്തുള്ളി, പുതിന, മല്ലിയില ഇതുകൂടി വറുത്തെടുക്കുക. ഇതിലേക്ക് കൊഞ്ചിന്റെ മസാല എണ്ണയിൽ ചൂടാക്കിയത് കൂടി ചേർക്കുക. പെരുംജിരക പൊടിയും ഗരംമസാലയും ചേർക്കുക. ആവശ്യത്തിനു ഉപ്പ് ചേർത്ത ശേഷം കൊഞ്ച് വറുത്തത് കൂടി ചേർക്കുക. ചുവടു കട്ടിയുള്ള പാത്രത്തിലേക്ക് നെയ് ഒഴിക്കുക. അതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച ചോറും കൊഞ്ചും ചേർക്കുക. ഗാർണിഷ് ചെയ്യുക
നിരവധി അഭിപ്രായമാണ് വീഡിയോയ്ക്ക് ചുവടെ വന്നിരിക്കുന്നത്. രസകരമായ അവതരണത്തിനിടെ താൻ കുക്കിങ്ങിൽ ഒരു മണി രത്നമാണ് എന്നു പറയുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടതായി കമൻ്റ് ബോക്സിൽ വ്യക്തമാണ്. ബിരിയാണി തയ്യാറാക്കിയ ശേഷം കുടുംബാംഗങ്ങളുമായി ചേർന്ന് ഇത് കഴിക്കുന്നതും അവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതും വീഡിയോയിൽ കാണാം.