5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Food Using Tips: ഈ ഭക്ഷണങ്ങൾ ഒരിക്കലും വീണ്ടും ചൂടാക്കരുത്; കാരണമിതാണ്

Six Foods That You Should Never Reheat: ഭക്ഷണം ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ, ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളും അതിനുള്ള കാരണവും നോക്കാം.

Food Using Tips: ഈ ഭക്ഷണങ്ങൾ ഒരിക്കലും വീണ്ടും ചൂടാക്കരുത്; കാരണമിതാണ്
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 13 Apr 2025 12:20 PM

അധികം വന്ന ഭക്ഷണങ്ങൾ പിന്നീട് ചൂടാക്കി കഴിക്കുന്നത് മിക്ക വീടുകളിലും പതിവാണ്. എന്നാൽ, ഇത്തരത്തിൽ ഭക്ഷണം ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എല്ലാ ഭക്ഷണങ്ങളും ഈയൊരു പ്രക്രിയയോട് നന്നായി പ്രതികരിക്കണമെന്നില്ല. ഭക്ഷണങ്ങൾ വീണ്ടും ചൂടാകുമ്പോൾ അതിന്റെ രുചി, ഘടന, സുരക്ഷാ, പോഷകമൂല്യം എന്നിവയിലെല്ലാം മാറ്റംവരാം. അതിനാൽ, ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളും അതിനുള്ള കാരണവും നോക്കാം.

1. ചായ

ചായ ഒരിക്കലും രണ്ടാമത് ചൂടാക്കി കുടിക്കരുത്. ഇതിൽ ആൻ്റിഓക്സിഡൻ്റുകളും പോളിഫെനോളുകളും പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതാണ് ചായയ്ക്ക് രുചിയും ഗുണവും നൽകുന്നത്. ആദ്യം ചായ ഉണ്ടാകുമ്പോൾ ഇവ പുറത്തുവിടുന്ന ടാന്നിൻ, കാറ്റെച്ചിൻ എന്നിങ്ങനെയുള്ള സംയുക്തങ്ങൾ വീണ്ടും അത് ചൂടാക്കുമ്പോൾ നശിപ്പിക്കപ്പെടുന്നു. ഇത് ചായയുടെ രുചിയും ഗുണങ്ങളും നഷ്ടമാകാൻ കാരണമാകും. കൂടാതെ, ചായയിൽ അടങ്ങിയിട്ടുള്ള കാഫീൻ വീണ്ടും ചൂടാകുമ്പോൾ അത് കൂടുതൽ സ്ട്രോങ്ങാകുന്നു. ഇത് അസിഡിറ്റിക്കും ഉറക്കകുറവിനും കാരണമായേക്കാം.

2. ചീര

നൈട്രേറ്റുകൾ ധാരാളം അടങ്ങിയ ഒരു ഭക്ഷണമാണ് ചീര. നൈട്രൈറ്റുകൾക്ക് അമിനോ ആസിഡുകളുമായി പ്രതിപ്രവർത്തിച്ച് നൈട്രോസാമൈനുകൾ ഉണ്ടാക്കാനുള്ള കഴിവുണ്ട്. ഇത് അർബുദത്തിന് കാരണമാകുന്നു. കൂടാതെ, ചീര വീണ്ടും ചൂടാകുന്നത് അതിലെ വിറ്റാമിനുകളുടെ പോഷകമൂല്യം കുറയ്ക്കാൻ ഇടയാക്കും.

3. മുട്ട

മുട്ടയും ഒരുകാരണവശാലും രണ്ടാമത് ചൂടാക്കി കഴിക്കരുത്. കാരണം മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്പോള്‍ വിഷകരമായി മാറുന്നു. ഇത് ദഹനവ്യവസ്ഥയെ തന്നെ തകരാറിലാക്കും

ALSO READ: നാട്ടിലെത്താൻ കഴിഞ്ഞില്ലെന്ന് കരുതി വിഷു സദ്യയിൽ ഒരു കുറവും വരുത്തേണ്ട! ബെംഗളൂരുവിൽ സദ്യ ലഭിക്കുന്ന ഹോട്ടലുകൾ ഇതാ

4. കൂണുകൾ

കൂണുകൾ എളുപ്പത്തിൽ ഈർപ്പം ആഗിരണം ചെയ്യുന്നതിനാൽ ഇവ ബാക്ടീരിയകൾ പെട്ടെന്ന് ഉണ്ടാകുവാൻ ഉള്ള സാധ്യതയും കൂട്ടുന്നു. അത് ഭക്ഷണത്തിലൂടെ ഉണ്ടാകാവുന്ന രോഗങ്ങൾക്ക് കാരണമാകുന്നു. കൂടാതെ, പോളിസാക്കറൈഡ് പോലെയുള്ള സംയുക്തങ്ങൾ അടങ്ങിയ കൂൺ വീണ്ടും ചൂടാക്കുമ്പോൾ ഇത് രാസപ്രവർത്തനത്തിന് വിധേയമാവുകയും അതിന്റെ രുചിയും ഘടനയും നഷ്ടപ്പെടുത്തുകയും ചെയ്യും.

5. കുക്കിങ് ഓയിൽ

നമ്മൾ ഒരിക്കൽ പാചകം ചെയുമ്പോൾ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കുമ്പോൾ അതിൻ്റെ ഗുണനിലവാരവും സുരക്ഷിതത്വവും നഷ്ട്ടപ്പെടുന്നു. ഇത് ട്രാൻസ്ഫാറ്റുകളുടെയും ആൽഡിഹൈഡുകളുടെയും രൂപീകരണത്തിന് കാരണമാവുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

6. അരി

അരിയിൽ സാധാരണയായി കണ്ടുവരുന്ന ഒരു ബാക്റ്റീരിയയാണ് ബാസിലസ് സെറിയസ്. ഇതിന് ഒരു പരിധിയിൽ കൂടുതൽ നേരം മുറിയുടെ ഊഷ്മാവിൽ ഇരുന്നാൽ പെരുകാനും പാചകപ്രക്രിയയെ അതിജീവിക്കുവാനുള്ള ശേഷി വളർത്തിയെടുക്കാൻ സാധിക്കും. ചോറ് ചൂടാക്കുന്നതിലൂടെ ആ ബാക്ടീരിയയെ നശിപ്പിക്കാനോ അതിൻ്റെ വിഷാംശം നഷ്ടട്ടപ്പെടുത്താനോ കഴിയില്ല. ഇത് ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമായേക്കും.