AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Beaches In Thiruvananthapuram: അവധിക്കാലം ആഘോഷിക്കാൻ തലസ്ഥാനത്തേക്ക് വിട്ടോ; മനോഹരമായ ബീച്ച് കാഴ്ചകൾ നിരവധി

Beaches In Thiruvananthapuram: നാഗരീകതയും ഗ്രാമീണഭംഗിയും ഒരുപോലെ കോർത്തിണങ്ങുന്ന ജില്ലയാണ് തിരുവനന്തപുരം. ഇവിടുത്തെ കടൽക്കാഴ്ചൾ ഏറെ പ്രശസ്തമാണ്. അവധിക്കാലം അടിച്ച്പൊളിക്കാൻ തിരുവനന്തപുരത്തെ ചില സൂപ്പർ ബീച്ചുകൾ ഇതാ..

Beaches In Thiruvananthapuram: അവധിക്കാലം ആഘോഷിക്കാൻ തലസ്ഥാനത്തേക്ക് വിട്ടോ; മനോഹരമായ ബീച്ച് കാഴ്ചകൾ നിരവധി
Thiruvananthapuram BeachesImage Credit source: Pinterest
nithya
Nithya Vinu | Updated On: 15 Apr 2025 13:17 PM

ഈ അവധിക്കാലത്ത് യാത്ര പോകാൻ പ്ലാനുണ്ടെങ്കിൽ തലസ്ഥാനത്തേക്ക് തന്നെ വണ്ടി കയറിക്കോ…നാഗരീകതയും ഗ്രാമീണഭംഗിയും ഒരുപോലെ കോർത്തിണങ്ങുന്ന ജില്ലയാണ് തിരുവനന്തപുരം. ഇവിടത്തെ കടൽക്കാഴ്ചകളാണ് ഏറെ പ്രശസ്തം. തിരുവനന്തപുരത്തെ ഏറെ മനോഹരവും എന്നാൽ അധികമാരും കേട്ടിട്ടില്ലാത്തതുമായ ചില ബീച്ചുകളെ പരിചയപ്പെട്ടാലോ.

പൂവാർ ഐലൻഡ് ബീച്ച്
മധ്യ കേരളത്തിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെ നെയ്യാർ നദിക്കും അറബിക്കടലിനും ഇടയിലാണ് പൂവാർ ദ്വീപ് ബീച്ച് സ്ഥിതി ചെയ്യുന്നത്. മനോഹരമായ പൊഴിമുഖം, അറബി കടൽ, തെങ്ങിൻ തോപ്പുകൾ, കണ്ടൽ കാടുകൾ, റിസോർട്ടുകൾ, നദിയിലൂടെയുളള യാത്ര, ദേവാലയങ്ങൾ, തുടങ്ങിയ നിരവധി കാഴ്ചകളാണ് പൂവാർ ഒരുക്കുന്നത്.

വിഴിഞ്ഞം ബീച്ച്

തിരുവനന്തപുരത്ത് നിന്ന് 18 കിലോമീറ്റർ തെക്ക് മാറിയാണ് വിഴിഞ്ഞം ബീച്ച് സ്ഥിതി ചെയ്യുന്നത്. കൂടാതെ കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖം കൂടിയാണിത്. 9-ാം നൂറ്റാണ്ടിൽ പാറയിൽ കൊത്തിയെടുത്തതെന്ന് കരുതുന്ന ഗുഹാക്ഷേത്രവും വിഴിഞ്ഞതുണ്ട്. വേനൽക്കാല യാത്ര ആഗ്രഹിക്കുന്നവർക്ക് വിഴിഞ്ഞം മികച്ച ഓപ്ഷനാണ്.

ALSO READ: ശംഖുമുഖം ബീച്ച്അധിക ദൂരം ഇല്ലന്നേ, വേനൽക്കാലം അടിച്ച്പൊളിക്കാൻ ഈ ബീച്ചുകളിലേക്ക് വിട്ടോ….

ശംഖുമുഖം ബീച്ച്

തിരുവനന്തപുരം നഗരത്തിൽ നിന്ന് വെറും 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബീച്ചാണ് ശംഖുമുഖം ബീച്ച്. കോവളം അല്ലെങ്കിൽ വർക്കല പോലെ അത്ര പ്രശസ്തമല്ലെങ്കിലും ഇവിടുത്തെ കാഴ്ചകൾ ഏതൊരു വിനോദസഞ്ചാരിയുടെയും മനസ് കീഴടക്കും. ശംഖുമുഖം സൂര്യാസ്തമയവും മത്സ്യ കന്യക പ്രതിമയും ഏറെ പ്രശസ്തമാണ്.

കാപ്പിൽ ബീച്ച്

തിരുവനന്തപുരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റർ വടക്കായിട്ടാണ് കാപ്പിൽ ബീച്ച് സ്ഥിതിചെയ്യുന്നത്. ഉയർന്ന വേലിയേറ്റ സമയത്ത് കാപ്പിൽ തടാകം അറബിക്കടലുമായി ലയിക്കുകയും, അതിശയിപ്പിക്കുന്ന ഒരു ഉഷ്ണമേഖലാ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മത്സ്യബന്ധനത്തിനും കയാക്കിങ്ങിനും കാപ്പിൽ ബീച്ചിലേക്ക് പോകാം.

പൊഴിക്കര ബീച്ച്
തിരുവനന്തപുരം-പൊഴിക്കരയിൽ നിന്ന് 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തീരപ്രദേശമാണിത്. തെളിഞ്ഞ നീല വെള്ളവും വൃത്തിയുള്ള മണലും നിറഞ്ഞ ഈ മനോഹരമായ ഈ സ്ഥലം അവധിക്കാല യാത്രകൾക്ക് ഏറെ അനുയോജ്യമാണ്. അഷ്ടമുടി തടാകത്തിന് അടുത്തായിട്ടാണ് ഇവയുള്ളത്.