Horoscope Today: ഈ രാശിക്കാർ സൂക്ഷിക്കണം, കടങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക: ഇന്നത്തെ നക്ഷത്രഫലം
ഈ രാശിക്കാർക്ക് വൈകുന്നേരം നാലു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, നേട്ടം ഇവ കാണുന്നു.
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യവിജയം, അംഗീകാരം, ഉത്സാഹം, സുഹൃദ്സമാഗമം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. എന്നാൽ വൈകുന്നേരം നാലു മണി കഴിഞ്ഞാൽ ഗുണദോഷ സമ്മിശ്രമാണ്. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം എന്നിവയും കാണുന്നു.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം): കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, തൊഴിൽ ലാഭം, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാനുള്ള സാധ്യത കാണുന്നു. സാഹചര്യങ്ങൾ കൂടുതൽ അനുകൂലമായിത്തീരും. ആത്മീയ കാര്യങ്ങളിൽ നിങ്ങൾ താൽപ്പര്യം നിലനിർത്തും.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം): ഈ നക്ഷത്രക്കാർക്ക് ഇന്നത്തെ ദിവസം കാര്യതടസ്സം, കലഹം, അഭിമാനക്ഷതം, അപകടഭീതി, യാത്രാതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. വൈകുന്നേരം നാലു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, പരീക്ഷാവിജയം ഇവ കാണുന്നു. ജോലിയിൽ പുരോഗതിയുണ്ടാകും. പ്രധാനപ്പെട്ട ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭംഗം എന്നിവ കാണുന്നു. വൈകുന്നേരം നാലു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. ശാരീരിക ലക്ഷണങ്ങൾ അവഗണിക്കരുത്. ആരോഗ്യത്തിന് മുൻഗണന നൽകുക.
ചിങ്ങം (മകം, പൂരം, ഉത്രം): കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം, കായികവിജയം എന്നിവ കാണുന്നു. വൈകുന്നേരം നാലു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ധനനഷ്ടം ഇവ കാണുന്നു. ഭൂമി, കെട്ടിട നിർമാണ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കും. അവസരങ്ങൾ മുതലെടുക്കാനുള്ള ശ്രമങ്ങൾ തുടരുക.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര): ഈ രാശിക്കാർക്ക് ബിസിനസ്സിൽ പ്രതീക്ഷിച്ച വിജയം സാധ്യമാകും. ജോലിയിൽ ജാഗ്രത പാലിക്കുക. കാര്യവിജയം, സന്തോഷം, ഉത്സാഹം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം): സാഹചര്യങ്ങൾ കൂടുതൽ അനുകൂലമാകും. കാര്യപരാജയം, ശരീരക്ഷതം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നുണ്ടെങ്കിലും വൈകുന്നേരം നാലു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, മത്സരവിജയം, തൊഴിൽ ലാഭം, അംഗീകാരം ഇവ കാണുന്നു.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കാര്യതടസ്സം, അലച്ചിൽ, ചെലവ്, നഷ്ടം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. വ്യക്തിപരമായ കാര്യങ്ങൾ അനുകൂലമായി പരിഹരിക്കപ്പെടും. യാത്രകൾക്കുള്ള സാധ്യത വന്നുചേരും.
ധനു (മൂലം, പൂരാടം, ഉത്രാടം): കാര്യവിജയം, നേട്ടം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നിയമവിജയം ഇവ കാണുന്നു. വൈകുന്നേരം നാലു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം എന്നിവ കൂടുതലാണ്. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
മകരം (ഉത്രാടം, തിരുവോണം, അവിട്ടം): കുടുംബത്തിൽ സന്തോഷവും ക്ഷേമവും വർദ്ധിക്കും. കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, നഷ്ടം, അഭിമാനക്ഷതം എന്നിവയാണെങ്കിലും വൈകുന്നേരം നാലു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി): ഈ നക്ഷത്രക്കാർക്ക് ഇന്നത്തെ ദിവസം കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. വൈകുന്നേരം നാലു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, കലഹം, അഭിമാനക്ഷതം, തർക്കം, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം, ശത്രുശല്യം ഇവ കാണുന്നു. യാത്ര സാധ്യമായേക്കാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യതടസ്സം, നഷ്ടം, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം ഇവ കാണുന്നു. വൈകുന്നേരം നാലു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, നേട്ടം ഇവ കാണുന്നു. വിദേശകാര്യങ്ങളിൽ ജാഗ്രത പാലിക്കുക. കൂടാതെ അനാവശ്യമായി കടം വാങ്ങുന്നത് ഒഴിവാക്കുക.