Today Horoscope Malayalam June 03: ഈ നക്ഷത്രക്കാര്‍ പ്രത്യേകം ശ്രദ്ധച്ചോളൂ; ഇന്നത്തെ നക്ഷത്രഫലം
June 3 Today Malayalam Horoscope: എന്തൊക്കെ വന്നാലും മനസിന്റെ സ്വസ്ഥത കൈവിടാതെ നോക്കുക. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
ഈ നക്ഷത്രക്കാര്‍ക്ക് കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ വന്നുചേരാനിടയുണ്ട്. ഉല്ലാസയാത്രകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നല്ലദിവസമാണ്. എന്തൊക്കെ വന്നാലും മനസിന്റെ സ്വസ്ഥത കൈവിടാതെ നോക്കുക. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
ഇടവം (കാര്‍ത്തിക മുക്കാല്‍ ഭാഗം, രോഹിണി, മകയിരം അരഭാഗം)
വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടും. മാതാവില്‍ നിന്നും സഹായം ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ക്ലേശത അനുഭവിക്കേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാനിടയുണ്ട്.
മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറും. ഏറ്റെടുക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. വിവാഹ കാര്യങ്ങള്‍ അനുകൂലമാകും. തെറ്റിധാരണങ്ങള്‍ ഗാര്‍ഹിക സുഖം കുറയ്ക്കും. അടുത്ത ആളുകളുമായി കലഹത്തില്‍ ഏര്‍പ്പെടും. സന്താനങ്ങളുടെ ആരോഗ്യത്തിനായി പണം ചെലവഴിക്കും.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കര്‍മ്മ രംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും. വാഹന സംബന്ധമായ ചെലവുകള്‍ കൂടും. ബന്ധുസമാഗമം ഉണ്ടാകും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഭൂമി സംബന്ധമായ ഇടപാടുകള്‍ക്ക് നല്ല സമയമാണ്. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം ദുഖത്തിന് ഇടയാക്കും. സ്വര്‍ണാഭരണം വാങ്ങാനോ കൈവശം വെക്കാനോ ഭാഗ്യം ലഭിക്കും.
കന്നി ( ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)
പുതിയ വീട്ടിലേക്ക് താമസം മാറും. വിദ്യാര്‍ഥികള്‍ക്ക് നല്ല സമയമാണ്. സര്‍ക്കാര്‍ നിയമനം കാത്തിരിക്കുന്നവര്‍ക്ക് അത് ലഭിക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും.
തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സ്ഥാനക്കയറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് വിപരീത നീക്കുപോക്കുകള്‍ ഉണ്ടാകും. ഈശ്വരാരാധനയിലൂടെ ആശ്വാസം കണ്ടെത്തും. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
അപകീര്‍ത്തിക്ക് സാധ്യതയുണ്ട്. ഭൂമി സംബന്ധമായ അഭിപ്രായ വ്യത്യാസത്തിന് ഇടയുണ്ട്. ആഘോഷങ്ങളില്‍ പങ്കെടുക്കും. നിലവിലുള്ള ബിസിനസ് താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വരും.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
സ്ഥമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല സമയമാണ്. സന്താനങ്ങള്‍ കാരണം സമാധാനം നഷ്ടപ്പെടും. പിതാവില്‍ നിന്നും സഹായം ലഭിക്കും.
മകരം (ഉത്രാടം അരഭാഗം, തിരുവോണം, അവിട്ടം മുക്കാല്‍ഭാഗം)
ബന്ധുക്കളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാകും. സുഹൃത്തുക്കളുമായി വിനോദയാത്ര പോകും.
കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
പെട്ടെന്ന് ദേഷ്യപ്പെട്ട് സംസാരിക്കും. സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി കൂടും. തര്‍ക്കങ്ങളില്‍ നിന്ന് മാറി നില്‍ക്കണം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
അനാവശ്യ സംസാരം ഒഴിവാക്കണം. സഹോദരങ്ങളില്‍ നിന്ന് ഗുണം ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ആഘോഷങ്ങളില്‍ പങ്കെടുക്കും.