5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

വയനാട്ടിൽ എം.പിയുടെ പ്രതിനിധി വേണം സ്ഥാനാർത്ഥികളോട് മാനന്തവാടി രൂപത

വനത്തിനുള്ളില്‍ 500 മീറ്റര്‍ ചുറ്റളവില്‍ വേലി കെട്ടിയും വനാതിര്‍ത്തികളില്‍ കല്‍ഭിത്തികള്‍ സ്ഥാപിച്ചും വനപ്രദേശങ്ങളില്‍ നിന്ന് ജനവാസമുള്ള ഭൂമി വേര്‍തിരിച്ച് ജനവാസ മേഖല മൃഗേതര മേഖലയായി പ്രഖ്യാപിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.

വയനാട്ടിൽ എം.പിയുടെ പ്രതിനിധി വേണം സ്ഥാനാർത്ഥികളോട് മാനന്തവാടി രൂപത
aswathy-balachandran
Aswathy Balachandran | Published: 15 Apr 2024 17:21 PM

വയനാട്: തിരഞ്ഞെടുപ്പിന്റെ ചൂട് വയനാട്ടിൽ മുറുകുമ്പോൾ മണ്ഡലത്തിൽ പരി​ഗണിക്കേണ്ട വിഷയങ്ങൾ നിര്‍ദേശിച്ച് മാനന്തവാടി അതിരൂപത. വന്യജീവി സംഘര്‍ഷവും, ആരോഗ്യമേഖയിലെ പ്രശ്‌നങ്ങളും പൊതുഗതാഗത സംവിധാനങ്ങളുടെ പരിമിതികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ അപര്യാപ്തതയുമടക്കം ചൂണ്ടികാണിക്കുന്നതാണ് നിർദ്ദേശങ്ങളടങ്ങുന്ന സര്‍ക്കുലര്‍. നിയോജക മണ്ഡലത്തിന്റെ പ്രശ്‌നങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കാന്‍ എംപിയുടെ പ്രതിനിധിയെ നിയോഗിക്കണമെന്നും ആവശ്യപ്പെടുന്നു. എല്ലാ മതവിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും തുല്യതയും സഹിഷ്ണുതയും ഉറപ്പു വരുത്തണമെന്നും വയനാട് മണ്ഡലത്തിന്റെ ആവശ്യങ്ങളും ആശങ്കകളും പ്രത്യേകം അഭിസംബോധന ചെയ്യുന്ന പ്രത്യേക പ്രകടനപത്രിക പ്രസിദ്ധീകരിക്കണമെന്നും രൂപത ആവശ്യപ്പെട്ടിട്ടുണ്ട്.
വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് ഒരു ഏകീകൃത നിയമമുണ്ടാക്കണമെന്നും അതിന് കാലക്രമമനുസരിച്ച് ഭേദഗതികള്‍ വരുത്തണമെന്നും നിർദ്ദേശമുണ്ട്. വനത്തിനുള്ളില്‍ 500 മീറ്റര്‍ ചുറ്റളവില്‍ വേലി കെട്ടിയും വനാതിര്‍ത്തികളില്‍ കല്‍ഭിത്തികള്‍ സ്ഥാപിച്ചും വനപ്രദേശങ്ങളില്‍ നിന്ന് ജനവാസമുള്ള ഭൂമി വേര്‍തിരിച്ച് ജനവാസ മേഖല മൃഗേതര മേഖലയായി പ്രഖ്യാപിക്കണമെന്നും രൂപത ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്ക് അതിവേഗം നീതി ലഭ്യമാക്കണം. വാഹനാപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് സമാനമായി വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന നിയമമുണ്ടാവേണ്ടതും ആവശ്യമാണ്. പരിസ്ഥിതി ലോല മേഖലകളുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരവും രൂപത ചൂണ്ടികാട്ടിയിട്ടുണ്ട്.
വയനാട്ടില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കണമെന്നും നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍വേ പദ്ധതി നടപ്പാക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ഇടപ്പെടല്‍ നടത്തണമെന്നും രൂപത ആവശ്യപ്പെട്ടു. ന്യായമായ കാര്‍ഷിക സമ്പ്രദായങ്ങള്‍ ഉറപ്പാക്കണെമെന്നും കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി കൊണ്ടുവരണമെന്നും രൂപത നിർദ്ദേശിച്ചിട്ടുണ്ട്. വയനാട് ചുരം വീതികൂട്ടുന്നതിലും വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും രൂപത ചൂണ്ടികാട്ടി.