Bhushi Dam Accident: മഹാരാഷ്ട്രയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു; മൂന്നുകുട്ടികളെ കാണാനില്ല

Family Drown in Waterfall in Maharashtra: മരിച്ചവരില്‍ ഒരു സ്ത്രീയും 13 വയസുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. നാലും ആറും വയസുള്ള കുട്ടികളെ കാണാതായിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

Bhushi Dam Accident: മഹാരാഷ്ട്രയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു; മൂന്നുകുട്ടികളെ കാണാനില്ല

Image: PTI

Updated On: 

01 Jul 2024 06:25 AM

മുംബൈ: മഹാരാഷ്ട്രയിലെ ലോണവാലയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. അവധി ആഘോഷിക്കാനായി ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിലെത്തിയതായിരുന്നു കുടുംബം. ഇവര്‍ ഒഴുക്കില്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഒന്‍പത് പേര്‍ വെള്ളച്ചാട്ടത്തിന് കുറുകെ നില്‍ക്കുന്നതും പിന്നാലെ ഇരച്ചെത്തിയ വെള്ളം ഇവരെ തട്ടിതെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

മരിച്ചവരില്‍ ഒരു സ്ത്രീയും 13 വയസുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. നാലും ആറും വയസുള്ള കുട്ടികളെ കാണാതായിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

Also Read: NEET Exam Row: നീറ്റ്-യുജി പരീക്ഷാ വിവാദം: ഗുജറാത്തിലെ സ്വകാര്യ സ്‌കൂൾ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തു

40 വയസുള്ള ഒരു സ്ത്രീയുടെയും 13 വയസുള്ള ഒരു പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. 6 വയസുള്ള രണ്ട് പെണ്‍കുട്ടികളെയും 4 വയസുള്ള ആണ്‍കുട്ടിയെയും കാണാതായിട്ടുണ്ട്. ഭുസി അണക്കെട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു വെള്ളച്ചാട്ടത്തിലേക്ക് ഈ കുടുംബം തെന്നിവീണാണ് അപകടം ഉണ്ടായതെന്ന് പൂനെ റൂറല്‍ എസ്പി പങ്കജ് ദേശ്മുഖ് പിടിഐയോട് പറഞ്ഞു.

Also Read: Reasi Bus Attack: റിയാസി ഭീകരാക്രമണം; ജമ്മുവിൽ അഞ്ചിടത്ത് എൻഐഎ പരിശോധന

മരിച്ചവരെല്ലാം പൂനെയിലെ സയ്യിദ് നഗര്‍ സ്വദേശികളാണ്. വെള്ളച്ചാട്ടത്തിന് താഴെയുള്ള പായല്‍ നിറഞ്ഞ കല്ലുകളില്‍ തെന്നിയാകാം ചിലപ്പോള്‍ അപകടം ഉണ്ടായത്. പിന്നീട് വെള്ളത്തിലേക്ക് വീണ കുടുംബത്തിന് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നാണ് നിഗമനം എന്നും ലോണാവാല പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് മയൂര്‍ അഗ്നവെ പറഞ്ഞു. സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടത്തിന്റെ ശക്തിമനസിലാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവര്‍ വെള്ളച്ചാട്ടത്തിലിറങ്ങിയതെന്നും ഇവിടങ്ങളിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

Related Stories
HMPV Outbreak In China : ചൈനയിലെ വൈറസ് വ്യാപനം; സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ; ആശങ്ക വേണ്ടെന്ന് കേന്ദ്രം
Hyderabad Biryani : ഹൈദരാബാദിലെ റെസ്റ്റോറൻ്റിൽ വിളമ്പിയ ബിരിയാണിയിൽ ബ്ലേഡ്; പോലീസിൽ പരാതിനൽകി യുവാവ്
Wayanad Landslide : സംസ്ഥാനത്തിന് ആശ്വാസം, വയനാട് ദുരന്തം അതീവ ഗുരുതരമെന്ന് കേന്ദ്രവും; പരിഗണിക്കുന്നത് 2219 കോടിയുടെ പാക്കേജ്‌
Kollam Wife Murder: കൊല്ലത്ത് കാറിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്, ഒപ്പമുണ്ടായിരുന്ന യുവാവിന് പൊള്ളലേറ്റു
Tulsi : തുളസി ഇലകള്‍ ചവയ്ക്കരുതെന്ന് പറയാന്‍ കാരണമെന്ത് ? കണ്‍ഫ്യൂഷന്‍ വേണ്ട, കാരണം അറിയാം
Vikrant Massey: ‘അഭിനയത്തില്‍ നിന്ന് വിരമിച്ചിട്ടില്ല, ഇടവേള എടുത്തതാണ്’; വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് വിക്രാന്ത് മാസി 
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ
കിഡ്നിക്ക് ഒന്നും വരില്ല, ഇവ കഴിക്കാം
പിസ്ത പതിവാക്കൂ; ഒരുപാടുണ്ട് ഗുണങ്ങൾ