യു.എ.ഇ.യിൽ അടുത്തയാഴ്ച വീണ്ടും മഴയ്ക്ക് സാധ്യത

കഴിഞ്ഞ ഒരാഴ്ചയായി പെയ്ത പേമാരിയിൽ ഒമാനിൽ 20 പേർക്കാണ് ജീവൻ നഷ്ടമായത്. യു.എ.ഇ.യിൽ നാലുപേരും മരിച്ചു.

യു.എ.ഇ.യിൽ അടുത്തയാഴ്ച വീണ്ടും മഴയ്ക്ക് സാധ്യത
Published: 

20 Apr 2024 09:18 AM

ദുബായ്: കനത്ത മഴ തുടരുന്ന യു.എ.ഇ.യിൽ അടുത്തയാഴ്ചയും മഴ ശമിക്കില്ലെന്ന അറിയിപ്പുമായി ദേശീയ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീണ്ടും മഴപെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തിങ്കളാഴ്ച നേരിയ മഴയും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്രം നൽകുന്ന വിവരം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പ്രകൃതിദുരന്തങ്ങളെ നേരിടാൻ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
പുതിയ ന്യൂനമർദം രൂപപ്പെടുന്നതാണ് മഴയ്ക്ക് കാരണം. അതുകൊണ്ട് ഒമാനിൽ 24 മുതൽ വീണ്ടും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കാലാവസ്ഥയിൽ വലിയമാറ്റം സംഭവിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഖാദൂരി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത പേമാരിയിൽ ഒമാനിൽ 20 പേർക്കാണ് ജീവൻ നഷ്ടമായത്. യു.എ.ഇ.യിൽ നാലുപേരും മരിച്ചു.
നേരത്തെ ഒമാനിലെ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച വരെ മഴക്കും ഇടിമിന്നലിനും സാധ്യതയെന്നായിരുന്നു അറിയിച്ചിരുന്നത്. ദോഫാർ ഗവർണറേറ്റിലും അൽ വുസ്ത ഗവർണറേറ്റിന്‍റെ തീരപ്രദേശങ്ങളിലും ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ പ്രവചനം. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അൽ-ബുറൈമിയിൽ നിന്ന് സോഹാറിലേക്കുള്ള വാദി അൽ ജിസി റോഡും, അൽ ജബൽ അൽ അഖ്ദർ റോഡും സുരക്ഷാ കണക്കിലെടുത്ത് അടച്ചിട്ടിരുന്നു. ഒമാനിൽ പെയ്ത കനത്ത മഴയെ തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ ഇതുവരെ പ്രവർത്തനക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളിൽ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണൽ സെന്‍റര്‍ ഫോർ എമർജൻസി മാനേജ്‌മെന്‍റ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം ബാധിച്ച ഗവർണറേറ്റുകളിൽ വൈദ്യുതി മുടക്കം നേരിടുന്നതായും ഔദ്യോഗിക സ്ഥിരീകരണമുണ്ട്. എന്നാൽ വൈദ്യുതി വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള നടപടിക്രമണങ്ങൾ പുരോഗമിച്ചു വരുന്നതായും നാഷണൽ സെൻറർ ഫോർ എമർജൻസിയുടെ പ്രസ്താവനയിൽ പറയുന്നു. വടക്കൻ ബാത്തിനായിൽ സ്ഥിചെയ്യുന്നതും യുഎഇ അതിർത്തിയോടു ചേർന്നുള്ള തുമായഷിനാസിലെ നിരവധി വീടുകളിൽ കുടുങ്ങിയ 46 പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) രക്ഷപ്പെടുത്തിയാതായി പറയപ്പെടുന്നു. ഗവർണറേറ്റിലെ ദേശീയ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റിന്‍റെ (എൻസി.ഇ.എം) ഏകോപനത്തിൽ രക്ഷപ്പെടുത്തിയവരെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

Related Stories
HMPV Outbreak In China : ചൈനയിലെ വൈറസ് വ്യാപനം; സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ; ആശങ്ക വേണ്ടെന്ന് കേന്ദ്രം
Hyderabad Biryani : ഹൈദരാബാദിലെ റെസ്റ്റോറൻ്റിൽ വിളമ്പിയ ബിരിയാണിയിൽ ബ്ലേഡ്; പോലീസിൽ പരാതിനൽകി യുവാവ്
Wayanad Landslide : സംസ്ഥാനത്തിന് ആശ്വാസം, വയനാട് ദുരന്തം അതീവ ഗുരുതരമെന്ന് കേന്ദ്രവും; പരിഗണിക്കുന്നത് 2219 കോടിയുടെ പാക്കേജ്‌
Kollam Wife Murder: കൊല്ലത്ത് കാറിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്, ഒപ്പമുണ്ടായിരുന്ന യുവാവിന് പൊള്ളലേറ്റു
Tulsi : തുളസി ഇലകള്‍ ചവയ്ക്കരുതെന്ന് പറയാന്‍ കാരണമെന്ത് ? കണ്‍ഫ്യൂഷന്‍ വേണ്ട, കാരണം അറിയാം
Vikrant Massey: ‘അഭിനയത്തില്‍ നിന്ന് വിരമിച്ചിട്ടില്ല, ഇടവേള എടുത്തതാണ്’; വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് വിക്രാന്ത് മാസി 
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?