5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

‘ഞാനൊരു തീവ്രവാദിയല്ല’: അരവിന്ദ് കെജ്രിവാളിൻ്റെ സന്ദേശം പങ്കുവെച്ച് എഎപി

ഡൽഹി മദ്യനയ കേസിൽ മാർച്ച് 21ന് ആണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

‘ഞാനൊരു തീവ്രവാദിയല്ല’: അരവിന്ദ് കെജ്രിവാളിൻ്റെ സന്ദേശം പങ്കുവെച്ച് എഎപി
Arvind Kejriwal
neethu-vijayan
Neethu Vijayan | Updated On: 16 Apr 2024 15:50 PM

തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ സന്ദേശം പങ്കുവെച്ച് ആം ആദ്മി പാർട്ടി (എഎപി) എംപി സഞ്ജയ് സിംഗ്. താൻ തീവ്രവാദിയല്ലെന്നും തൻ്റെ പേര് അരവിന്ദ് കെജ്രിവാൾ എന്നാണെന്നുമായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇതോടെ അരവിന്ദ് കെജ്രിവാളിൻ്റെ മനോവീര്യം തകർക്കാൻ 24 മണിക്കൂറും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് എഎപി എംപി ആരോപിക്കുന്നത്. ഡൽഹി മദ്യനയ കേസിൽ മാർച്ച് 21ന് ആണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇപ്പോൾ അദ്ദേഹത്തിൻ്റെ സന്ദേശം ഉയർത്തി കേന്ദ്രത്തിനെതിരെ രംഗത്തുവരികയാണ് എഎപി.

‘എൻ്റെ പേര് അരവിന്ദ് കെജ്‌രിവാൾ, ഞാൻ തീവ്രവാദിയല്ല’ എന്ന സന്ദേശം ജയിലിൽ നിന്ന് അയച്ചു,” സിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു. “അദ്ദേഹത്തെ ഒരു തീവ്രവാദിയായി കണക്കാക്കുന്നു. ഇത് പകപോക്കൽ രാഷ്ട്രീയമാണ്. അരവിന്ദ് കെജ്രിവാൾ ശക്തനായി പുറത്തുവരും,” അദ്ദേഹം കൂട്ടിച്ചേർത്തു. അരവിന്ദ് കെജ്‌രിവാളിനോട് പ്രധാനമന്ത്രിക്ക് വെറുപ്പ് തോന്നുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങൾ അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്തോറും അയാൾ തിരിച്ചുവരും… ഇന്നലെ മുഖ്യമന്ത്രി ഭഗവന്ത് മൻ യോഗത്തിനിടെ വികാരാധീനനായി പറഞ്ഞു. ഇത് നമുക്കെല്ലാവർക്കും വൈകാരികമായ കാര്യമാണ്, എന്നാൽ ഇത് ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും നാണക്കേടാണ്, ”എഎപി നേതാവ് പറഞ്ഞു.

തിങ്കളാഴ്ച തിഹാർ ജയിലിൽ വെച്ച് അരവിന്ദ് കെജ്‌രിവാളിനെ കണ്ട പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും തന്നോട് തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നതെന്ന് ആരോപിച്ചിരുന്നു. അതേസമയം, കെജ്‌രിവാൾ ഓരോ ആഴ്ചയും രണ്ട് മന്ത്രിമാരെ ജയിലിലേക്ക് വിളിക്കുമെന്നും അവരുടെ വകുപ്പുകളിലെ പുരോഗതി അവലോകനം ചെയ്യുമെന്നും എഎപി രാജ്യസഭാ എംപി സന്ദീപ് പഥക് പറഞ്ഞു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതു മുതൽ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു.

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്നലെ നീട്ടിയിരുന്നു. ഈ മാസം 23 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഡൽഹി റൗസ് അവന്യു കോടതിയുടേതാണ് നടപടി. ഇ ഡി അറസ്റ്റ് ചെയ്തുള്ള ഹരജി ഉടൻ പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജയിൽ മോചിതനായി എഎപി പ്രചാരണത്തിന് പൂർവാധികം ശക്തിയോടെ ഇറങ്ങാമെന്ന കെജ്‌രിവാളിന്റെ പ്രതീക്ഷയ്‌ക്കേറ്റ അടികൂടിയാണിത്. ഈ മാസം 29ന് ശേഷമേ ഹരജി പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ രേഖകൾ പരിശോധിക്കാതെ നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരിക്കും ഹർജി പരിഗണിച്ചത്. അതേസമയം, ഹരജിയിൽ കോടതി ഇ ഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഹരജിയിൽ മറുപടി നൽകാം അന്വേഷണ ഏജൻസിക്ക് ഏപ്രിൽ 27 വരെ സമയം നൽകിയിട്ടുണ്ട്. നേരത്തെ ഹൈക്കോടതി ആവശ്യം തള്ളിയതിന് പിന്നാലെ കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.