ശശി തരൂരിനെതിരെ വീണ്ടും ആരോപണം ; സുപ്രീം കോടതി അഭിഭാഷകൻ ഉന്നയിച്ച ആരോപണം ഏറ്റെടുത്ത് ബിജെപി

സുപ്രീം കോടതി അഭിഭാഷകൻ ജയ് ആനന്ദ് ദെഹദ്രായ് - യുടെ ഉന്നയിച്ച ആരോപണമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്.

ശശി തരൂരിനെതിരെ വീണ്ടും ആരോപണം ; സുപ്രീം കോടതി അഭിഭാഷകൻ ഉന്നയിച്ച ആരോപണം ഏറ്റെടുത്ത് ബിജെപി

പായലിനെ ഓർത്ത് രാജ്യം അഭിമാനിക്കുമ്പോൾ അവർക്കെതിരേ എടുത്ത കേസ് കൂടി ഒഴിവാക്കേണ്ടതല്ലേ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ ചോദിച്ചിരുന്നു.

Published: 

16 Apr 2024 14:17 PM

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായതോടെ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ വീണ്ടും വിവാദത്തിൽ. ഇത്തവണ ആരോപണവുമായി തരൂരിനെതിരേ രം​ഗത്ത് വന്നിരിക്കുന്നത് ബി.ജെ.പിയാണ്. സുപ്രീം കോടതി അഭിഭാഷകൻ ജയ് ആനന്ദ് ദെഹദ്രായ് – യുടെ ഉന്നയിച്ച ആരോപണമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്. 2022 ഒക്ടോബറിൽ ദില്ലിയിലെ ഹോട്ടലിൽ തരൂർ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആക്ഷേപം. സംഭവം മൂടിവയ്ക്കാൻ പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രമിച്ചെന്നും ദെഹദ്രായ് ആരോപിക്കുന്നുണ്ട്. ഇതേ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ദെഹദ്രായ്ക്കയച്ച സന്ദേശവും സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച ആരോപണത്തിന്റെ ഒപ്പമുണ്ട്. ദെഹദ്രായ്യുടെ ആക്ഷേപം ഏറ്റെടുത്ത ബിജെപി നേതാവ് അമിത് മാളവ്യ, ശശി തരൂര്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്തെ എൻ.ഡി.എ. സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരേ വിമർശനമുന്നയിച്ച് തരൂർ വിവാദത്തിൽ പെട്ടതിനു ശേഷമാണ് ഇപ്പോഴത്തെ സംഭവം നടക്കുന്നത്.

ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരായി ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതിനെ തുടർന്ന് എൻ ഡി എയും രാജീവ് ചന്ദ്രശേഖറും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ആർക്കും എന്തും പറഞ്ഞു പോകാൻ കഴിയില്ലെന്നും ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ആർജ്ജവം കാണിക്കണമെന്നും നേരത്തെ തന്നെ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. പ്രസ്താവനകൾ നടത്തി ഒരാഴ്ച കഴിഞ്ഞിട്ടും ഈ വിഷയത്തിന്മേൽ ഒന്നും പ്രതികരിക്കാൻ ശശി തരൂർ തയ്യാറാകാത്ത സാഹചര്യത്തിൽ നിയമ നടപടികളിലേക്കു നീങ്ങിയിരുന്നു. തിരുവനന്തപുരത്തെ വോട്ടർമാർക്കിടയിൽ തരൂർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും ഇടവക വൈദികർ ഉൾപ്പെടെയുള്ള മണ്ഡലത്തിലെ സ്വാധീനമുള്ള വ്യക്തികൾക്ക് പണം നൽകി വോട്ട് സ്വാധീനിക്കാൻ താൻ ശ്രമിച്ചുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ശശി തരൂർ പ്രചരിപ്പിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ വക്കീൽ നോട്ടീസിൽ പറയുന്നു.ആരോപണങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ നോട്ടീസിൽ പരാമർശിച്ചു.

Related Stories
Sanju Samson: ഇംഗ്ലണ്ടിനെതിരെ സഞ്ജുവോ ഹാർദ്ദിക്കോ വൈസ് ക്യാപ്റ്റനാവില്ല; ചാഞ്ചാട്ടം തുടർന്ന് ബിസിസിഐ
HMPV Outbreak In China : ചൈനയിലെ വൈറസ് വ്യാപനം; സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ; ആശങ്ക വേണ്ടെന്ന് കേന്ദ്രം
Hyderabad Biryani : ഹൈദരാബാദിലെ റെസ്റ്റോറൻ്റിൽ വിളമ്പിയ ബിരിയാണിയിൽ ബ്ലേഡ്; പോലീസിൽ പരാതിനൽകി യുവാവ്
Wayanad Landslide : സംസ്ഥാനത്തിന് ആശ്വാസം, വയനാട് ദുരന്തം അതീവ ഗുരുതരമെന്ന് കേന്ദ്രവും; പരിഗണിക്കുന്നത് 2219 കോടിയുടെ പാക്കേജ്‌
Kollam Wife Murder: കൊല്ലത്ത് കാറിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്, ഒപ്പമുണ്ടായിരുന്ന യുവാവിന് പൊള്ളലേറ്റു
Tulsi : തുളസി ഇലകള്‍ ചവയ്ക്കരുതെന്ന് പറയാന്‍ കാരണമെന്ത് ? കണ്‍ഫ്യൂഷന്‍ വേണ്ട, കാരണം അറിയാം
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ