അലിഗഡ് മുസ്ലീം സർവകലാശാലയ്ക്ക് 100 വർഷത്തിനിടെ ആദ്യ വനിതാ വൈസ് ചാൻസലർ ; ചരിത്രം തിരുത്തിയ നൈമ

ഈ നിയമനം വഴി ഒരു രാഷ്ട്രീയ നേട്ടം ഉണ്ടാക്കരുത് എന്ന പ്രത്യേക നിർദ്ദേശം നിലവിലുണ്ട്.

അലിഗഡ് മുസ്ലീം സർവകലാശാലയ്ക്ക് 100 വർഷത്തിനിടെ ആദ്യ വനിതാ വൈസ് ചാൻസലർ ; ചരിത്രം തിരുത്തിയ നൈമ
Updated On: 

23 Apr 2024 12:29 PM

ന്യൂഡൽഹി: 100 വർഷത്തിനിടെ അലിഗഡ് മുസ്ലീം സർവകലാശാലയിൽ ആദ്യ വനിതാ വൈസ് ചാൻസലർ നിയമിതയാകുന്നു. നൂറു വർഷത്തിനിടെ വി.സിയാകുന്ന ആദ്യ വനിതയാണ് നൈമ ഖാത്തൂൻ. പ്രസിഡൻ്റ് ദ്രൗപതി മുർമുവിൽ നിന്ന് അംഗീകാരം ലഭിച്ച ശേഷമാണ് നൈമ ഖാത്തൂണിനെ നിയമിച്ചത്.

വിമൻസ് കോളേജ് പ്രിൻസിപ്പൽ നൈമ ഖാട്ടൂണിനെ അഞ്ച് വർഷത്തേക്ക് എഎംയു വൈസ് ചാൻസലറായി നിയമിച്ചിട്ടുണ്ട്. എഎംയു വിസിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശത്തിൽ എംസിസി കോണിൽ നിന്ന് കമ്മീഷന് എതിർപ്പില്ലെന്ന് ഇസിഐ വ്യക്തമാക്കി. ഈ നിയമനം വഴി ഒരു രാഷ്ട്രീയ നേട്ടം ഉണ്ടാക്കരുത് എന്ന പ്രത്യേക നിർദ്ദേശം നിലവിലുണ്ട്.

എഎംയുവിൽ നിന്ന് സൈക്കോളജിയിൽ പിഎച്ച്‌ഡി പൂർത്തിയാക്കിയ നൈമ 1988ൽ അതേ ഡിപ്പാർട്ട്‌മെൻ്റിൽ അധ്യാപികയായി നിയമിതയായി. 2006ൽ പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. 2020-ൽ അലി​ഗഡ് മുസ്ലിം സർവ്വകലാശാലയായി മാറിയിട്ട് 100 വർഷം പൂർത്തിയാക്കിയിരുന്നു. ഒരു 1920-ൽ ബീഗം സുൽത്താൻ ജഹാൻ എഎംയു ചാൻസലറായി നിയമിതയായിരുന്നു. ഇവർക്ക് ശേഷം നൈമയാണ് ആ സ്ഥാനത്തെത്തുന്നത്. 1875-ൽ സ്ഥാപിതമായ മുഹമ്മദൻ ആംഗ്ലോ-ഓറിയൻ്റൽ കോളേജ് 1920-ൽ യൂണിവേഴ്‌സിറ്റി ആക്‌ട് നിലവിൽ വന്നതിനെ തുടർന്ന് ഇത് അലി​ഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ആയി മാറിയിരുന്നു. ഇതിനു ശേഷം ആ സ്ഥാനത്തെത്തുന്ന വനിത എന്ന ബഹുമതിയും നൈമയ്ക്കുണ്ട്.
2020 സെപ്റ്റംബറിൽ, എ. എം. യു. ഒരു സർവ്വകലാശാലയായി 100 വർഷം പൂർത്തിയാക്കി. ഇതോടെ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സർവ്വകലാശാലകളിൽ ഒന്നായി മാറി.

ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി നാമനിർദ്ദേശം ചെയ്തതിനെത്തുടർന്ന് അന്നത്തെ വൈസ് ചാൻസലർ താരിഖ് മൻസൂർ ആ സ്ഥാനത്ത് നിന്ന് രാജിവച്ചതിനെത്തുടർന്ന് നൈമയുടെ ഭർത്താവ് പ്രൊഫസർ മുഹമ്മദ് ഗുൽറസിനെ എഎംയു ആക്ടിംഗ് വൈസ് ചാൻസലറായി നിയമിതനായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉന്നത തസ്തികയിലേക്കുള്ള ഷോർട്ട്‌ലിസ്റ്റ് സ്ഥാനാർത്ഥികളിൽ നൈമയും ഉൾപ്പെട്ടിരുന്നത് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന്റെ വിവാദത്തിന് കാരണമായി. തുടർന്ന് നടന്ന തിരഞ്ഞെടുക്കൽ പ്രക്രിയയിൽ മുഹമ്മദ് ഗുൽറസ് പങ്കെടുത്തതും വോട്ട് ചെയ്തതും വിമർശിക്കപ്പെട്ടിരുന്നു. ഇതിനെ എല്ലാം മറികടന്നാണ് നൈമ ഈ സ്ഥാനത്ത് ഇപ്പോൾ എത്തിയിരിക്കുന്നത്.

 

Related Stories
HMPV Outbreak In China : ചൈനയിലെ വൈറസ് വ്യാപനം; സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ; ആശങ്ക വേണ്ടെന്ന് കേന്ദ്രം
Hyderabad Biryani : ഹൈദരാബാദിലെ റെസ്റ്റോറൻ്റിൽ വിളമ്പിയ ബിരിയാണിയിൽ ബ്ലേഡ്; പോലീസിൽ പരാതിനൽകി യുവാവ്
Wayanad Landslide : സംസ്ഥാനത്തിന് ആശ്വാസം, വയനാട് ദുരന്തം അതീവ ഗുരുതരമെന്ന് കേന്ദ്രവും; പരിഗണിക്കുന്നത് 2219 കോടിയുടെ പാക്കേജ്‌
Kollam Wife Murder: കൊല്ലത്ത് കാറിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്, ഒപ്പമുണ്ടായിരുന്ന യുവാവിന് പൊള്ളലേറ്റു
Tulsi : തുളസി ഇലകള്‍ ചവയ്ക്കരുതെന്ന് പറയാന്‍ കാരണമെന്ത് ? കണ്‍ഫ്യൂഷന്‍ വേണ്ട, കാരണം അറിയാം
Vikrant Massey: ‘അഭിനയത്തില്‍ നിന്ന് വിരമിച്ചിട്ടില്ല, ഇടവേള എടുത്തതാണ്’; വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് വിക്രാന്ത് മാസി 
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ