Youtuber Thoppi : രാസലഹരി കേസില്‍ ‘തൊപ്പി’യ്ക്ക് രക്ഷ; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി, സംഭവിച്ചത്‌

Youtuber Thoppi Bail : പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുകയായിരുന്നു. മുൻകൂർ ജാമ്യത്തിന് സമർപ്പിച്ച ഹർജിയിൽ ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നേരത്തെ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു

Youtuber Thoppi : രാസലഹരി കേസില്‍ തൊപ്പിയ്ക്ക് രക്ഷ; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി, സംഭവിച്ചത്‌

തൊപ്പി (image credits: social media)

Published: 

04 Dec 2024 17:03 PM

കൊച്ചി: ഡ്രൈവർ രാസലഹരി കേസിൽ പിടിയിലായതിന്‌ പിന്നാലെ യൂട്യൂബര്‍ ‘തൊപ്പി’യും (നിഹാദ്‌) സുഹൃത്തുക്കളും സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീർപ്പാക്കി. മുൻകൂർ ജാമ്യം തേടിയ ആറു പേര്‍ക്കെതിരെയും കേസ് നിലവിലില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്‌ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യ ഹർജി തീർപ്പാക്കിയത്.

പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുകയായിരുന്നു. മുൻകൂർ ജാമ്യത്തിന് സമർപ്പിച്ച ഹർജിയിൽ ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നേരത്തെ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ തൊപ്പി ഒളിവില്‍ പോയിരുന്നു. കേസിൽ തോപ്പിയുടെ ഡ്രൈവർ പൊലീസ് പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് തൊപ്പി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

ഈ മാസം പതിനഞ്ചിന് തമ്മനത്തെ അപാര്‍ട്മെന്‍റില്‍ നിന്നാണ് രാസലഹരിയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയത്. ഡാന്‍സഫ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാസലഹരി പിടികൂടിയത്.

ALSO READ: എംഡിഎംഎ പിടികൂടിയ കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊപ്പിയുടെ ഡ്രൈവറായ ജാബിര്‍ ആണ് യുവാക്കള്‍ക്ക് എംഡിഎംഎ എത്തിച്ച് കൊടുത്തതെന്ന് കണ്ടെത്തി. പിന്നീട് ഈ കേസില്‍ തൊപ്പിയുടെ ഡ്രൈവര്‍ ജാബിറും അറസ്റ്റിലായി. ഇതോടെയാണ് തൊപ്പി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്.

കേസുമായി ബന്ധമില്ലെന്നും സെലിബ്രിറ്റി ആയതിനാല്‍ പൊലീസ് തന്നെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ തൊപ്പിയുടെ വാദം. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ പിറന്നാളിനു താന്‍ എല്ലാം അവസാനിപ്പിക്കുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് തൊപ്പി രംഗത്തെത്തിയിരുന്നു. യൂട്യൂബ് ലൈവിലൂടെയായിരുന്നു തൊപ്പിയുടെ പ്രതികരണം. ഇപ്പോള്‍ താന്‍ വിഷാദത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസ്ഥ തുടരാനാകില്ലെന്നുമാണ് യുട്യൂബ് വീഡിയോയിലൂടെ ഇയാള്‍ പറഞ്ഞത്.

തനിക്ക് പണവും പ്രശസ്തിയുമുണ്ടായിട്ടി ഒരു കാര്യവുമില്ലെന്നും തന്റെ വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും തൊപ്പി പറഞ്ഞിരുന്നു. തൊപ്പി എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് താന്‍ മടങ്ങുന്നത് മാത്രമാണ് ജീവിതത്തിലേക്ക് തിരികെ എത്താനുള്ള ഏക മാര്‍ഗമെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്തായാലും കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത് തൊപ്പിയെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്.

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?