5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Youtuber Thoppi: എംഡിഎംഎ പിടികൂടിയതിന് പിന്നാലെ ഒളിവില്‍ പോയി തൊപ്പി; ജാമ്യം തേടി സംഘം

Thoppi MDMA Case: സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി തൊപ്പി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു.

Youtuber Thoppi: എംഡിഎംഎ പിടികൂടിയതിന് പിന്നാലെ ഒളിവില്‍ പോയി തൊപ്പി; ജാമ്യം തേടി സംഘം
തൊപ്പി (Image Credits: Instagram)
shiji-mk
Shiji M K | Updated On: 29 Nov 2024 06:39 AM

കൊച്ചി: ഒളിവില്‍ പോയി യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ്. താമസ സ്ഥലത്ത് നിന്ന് എംഡിഎംഎ പിടികൂടിയതിന് പിന്നാലെയാണ് തൊപ്പി ഒളിവില്‍ പോയത്. സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി തൊപ്പി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. തൊപ്പിയെ കൂടാതെ സുഹൃത്തുക്കളായ മൂന്ന് യുവതികളും ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യം ഹരജി ഇന്ന് പരിഗണിക്കുമെന്നാണ് വിവരം.

തൊപ്പിയുടെ തമ്മനത്തെ താമസ സ്ഥലത്ത് നിന്നാണ് എംഡിഎംഎ പിടികൂടിയത്. രാസലഹരി പിടികൂടിയതിന് പിന്നാലെ ഇയാള്‍ക്കെതിരെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തൊപ്പിയെ കൂടാതെ മൂന്ന് സുഹൃത്തുക്കളെയും പ്രതി ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ സംഘം ഒളവില്‍ പോവുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ എല്ലാം അവസാനിപ്പിക്കുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് തൊപ്പി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ താന്‍ വിഷാദത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസ്ഥ തുടരാനാകില്ലെന്നുമാണ് യുട്യൂബ് വീഡിയോയിലൂടെ ഇയാള്‍ പറഞ്ഞത്.

തനിക്ക് പണവും പ്രശസ്തിയുമുണ്ടായിട്ടി ഒരു കാര്യവുമില്ലെന്നും തന്റെ വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും തൊപ്പി പറഞ്ഞിരുന്നു. തൊപ്പി എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് താന്‍ മടങ്ങുന്നത് മാത്രമാണ് ജീവിതത്തിലേക്ക് തിരികെ എത്താനുള്ള ഏക മാര്‍ഗമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

Also Read: Thoppi Kaztro Issue : BMW ഓടിക്കാൻ കൊടുത്തില്ല; കലിപ്പ് അവിടെ തുടങ്ങി, എന്താണ് തൊപ്പിയും കാസ്ട്രോയും തമ്മിലുണ്ടായത്

നിഹാദ് എന്ന തൊപ്പിയുടെ വാക്കുകള്‍

ഇന്ന് സ്ട്രീമിങ്ങില്ല. ഇന്നെന്റെ പിറന്നാളായിട്ട് രാവിലെ മുതല്‍ ഇങ്ങനെ തന്നെയാണ്. കിടന്ന് ഉറങ്ങുന്നു, എഴുന്നേല്‍ക്കുന്നു, ഉറങ്ങുന്നു, എഴുന്നേല്‍ക്കുന്നു… ഇതുതന്നെ പണി. ഭ്രാന്തുപിടിച്ചപ്പോള്‍ ലൈവിട്ടതാണ്. ഞാന്‍ ലൈവ് ചെയ്തിട്ട് ഇപ്പോള്‍ ഒരു മാസമായോ.. ഹാപ്പി ബെര്‍ത്ത് ഡേ എന്ന് പറഞ്ഞ് ആരും വരരുത്. ഒറ്റ കാര്യമേ പറയാനുള്ളൂ. പിറന്നാള്‍ സമ്മാനം, ആഘോഷം ഒന്നുമില്ല. ഒന്നിനും ഞാനില്ല. ഇവിടെയുള്ളവരെയെല്ലാം പറഞ്ഞുവിട്ടൂ. എനിക്ക് പിറന്നാള്‍ സമ്മാനമായി തരാനുദ്ദേശിക്കുന്ന പണം വേറെ എന്തിനെങ്കിലും ഉപയോഗിക്കുക. പോയി ഭക്ഷണം കഴിക്കൂ, അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ഭക്ഷണം വാങ്ങിക്കൊടുക്കൂ.

കഴിഞ്ഞ ഒരുമാസമായി ഞാനിവിടെ കിടന്ന് ഉരുളുകയാണ്. കിടന്നിട്ട് ഉറക്കം വരുന്നില്ല വിഷാദത്തിലേയ്ക്ക് പോയ എന്റെ ജീവിതം നിങ്ങളെ കാണിച്ചിട്ട് എന്തിനാണ്. കേള്‍ക്കുമ്പോള്‍ തമാശയായിട്ട് തോന്നും. ഞാനീ ക്യാരക്ടര്‍ അവസാനിപ്പിക്കാന്‍ പോവുകയാണ്. അവസാനം ലൈവ് വന്നിട്ട് വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞ് പോയത് ഓര്‍ക്കുന്നുണ്ടോ? സ്വന്തം കുടുംബം മുഖത്ത് വാതില്‍ കൊട്ടിയടയ്ക്കുകയാണ്. പിന്നെ എത്ര പണമുണ്ടാക്കി പ്രശസ്തിയുണ്ടാക്കി എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം.

എല്ലാം അവസാനിപ്പിക്കാന്‍ സമയമായി. എനിക്ക് മടുത്തു. ഈ ക്യാരക്ടര്‍ അവസാനിപ്പിക്കാന്‍ സമയമായി. എന്റെ ഉമ്മ സത്യമായിട്ട് ഞാന്‍ കളവ് പറയാറില്ല. ഞാന്‍ കഞ്ചാവ് അടിക്കാറില്ല, കഴിഞ്ഞ ഒരു മാസമായിട്ട് ഞാന്‍ ഇങ്ങനെയാണ്. നിങ്ങള്‍ എന്ത് പറയുന്നു ഞാന്‍ എല്ലാ ദിവസവും വന്ന് ലൈവ് ഇടണോ? അതിന്റെ ആവശ്യമില്ല. വെറുതെ എന്തിനാടാ എന്റെ പ്രശ്‌നങ്ങള്‍ അറിയിക്കുന്നത്. എന്തായാലും ഈ ക്യാരക്ടര്‍ എനിക്ക് മടുത്തു. സ്വന്തം കുടുംബം അംഗീകരിച്ചില്ലേങ്കില്‍ എന്താടാ കാര്യം. ഒരുമാതിരി ഒറ്റപെടലാണ്. എനിക്ക് സഹിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.