Youtuber Manavalan: ജയിലിൽ വെച്ച് മുടി മുറിച്ചതും അസ്വസ്ഥത പ്രകടിപ്പിച്ചു; യൂട്യൂബർ മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
Youtuber Manavalan Shifted to Mental Health Facility: കേസിനാസ്പദമായ സംഭവം നടക്കുന്നത് 2024 ഏപ്രിൽ 19നായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് മുഹമ്മദ് ഷഹീന്‍ ഷായ്ക്കെതിരെ കേസെടുക്കുന്നത്.
തൃശൂര്‍: കോളേജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മണവാളന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് ഷഹീന്‍ ഷായുടെ മുടി ജയിലിൽ വെച്ച് മുറിച്ചു. ഇതോടെ അസ്വസ്ഥ പ്രകടിപ്പിച്ച മണവാളനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വധശ്രമ കേസിലാണ് മണവാളൻ റിമാൻഡിൽ ആയത്. തൃശൂർ ജയിലിലെത്തിയ ഇയാളുടെ മുടി ജയിൽ ചട്ടപ്രകാരം മുറിയ്ക്കുകയായിരുന്നു.
കേസിനാസ്പദമായ സംഭവം നടക്കുന്നത് 2024 ഏപ്രിൽ 19നായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് മുഹമ്മദ് ഷഹീന്‍ ഷായ്ക്കെതിരെ കേസെടുക്കുന്നത്. സംഭവത്തിന് പിന്നാലെ ഇയാൾ ബംഗളൂരിൽ പോയി പത്ത് മാസത്തോളം ഒളിവിൽ കഴിഞ്ഞെങ്കിലും തൃശൂര്‍ വെസ്റ്റ് പോലീസ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. യൂട്യൂബില്‍ 15 ലക്ഷത്തോളം ആളുകള്‍ പിന്തുടരുന്ന മണവാളന്‍ മീഡിയ എന്ന ചാനല്‍ നടത്തിവരുന്ന മുഹമ്മദ് ഷഹീന്‍ ഷാ തൃശൂര്‍ കേച്ചേരി എരനല്ലൂര്‍ സ്വദേശിയാണ്.
ALSO READ: ആ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തില്ല, സഹായിക്കാൻ പിടിഎ തൃശ്ശൂർ
മുഹമ്മദ് ഷഹീൻ ഷായും സുഹൃത്തുക്കളും ഒന്നിച്ച് മദ്യപിച്ച് കാറിൽ സഞ്ചരിക്കുന്നതിനിടെ രണ്ട് കോളേജ് വിദ്യാര്‍ഥികളുമായി വാക്ക് തർക്കമുണ്ടായി. തർക്കം കനത്തതോടെ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാര്‍ഥികളെ കാറിൽ പിന്തുടർന്ന് ഇവർ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പുറകിൽ കാറുകൊണ്ട് ഇടിച്ചു വീഴ്ത്തുകയും ചെയ്തു. കാർ ഓടിച്ചിരുന്നത് ഷഹീന്‍ ഷാ ആയിരുന്നു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയി. 2024 ഡിസംബര്‍ 24ന് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. തുടർന്ന് പ്രതി പിടിയിലാവുകയായിരുന്നു. തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്യുകയായിരുന്നു.