Youtuber Manavalan: ‘ശക്തമായി തിരിച്ചുവരും’; വധശ്രമക്കേസില്‍ അറസ്റ്റിലായ യുട്യൂബര്‍ മണവാളന്‍ ജയില്‍ കവാടത്തില്‍ റീല്‍ഷൂട്ട്
YouTuber 'Manavalan' Reel Shoot: കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ മണവാളന്‍ ജയിൽ കവാടത്തിനു മുന്നിൽ വച്ച് റീൽ ചിത്രീകരിച്ചു. വീഡിയോ പകർത്തിയത് കേസിലെ ഒന്നാം പ്രതിയാണ്.
കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ മണവാളന്‍ ജയിൽ കവാടത്തിനു മുന്നിൽ വച്ച് റീൽ ചിത്രീകരിച്ചു. വീഡിയോ പകർത്തിയത് കേസിലെ ഒന്നാം പ്രതിയാണ്. ശക്തമായി തിരിച്ചുവരുമെന്ന് പറഞ്ഞായിരുന്നു പ്രതിയുടെ റീൽ ചിത്രീകരണം. പോലീസ് വിലക്കിയിട്ടും റീൽ ചിത്രീകരിക്കുകയായിരുന്നു. കഴിഞ്ഞ് ദിവസമാണ് ‘മണവാളൻ’ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷാ(26) പോലീസ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. തുടർന്ന് ഇന്ന് ഉച്ചയോടെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ 19നായിരുന്നു കേസിന് ആസ്പദമായ സംഭവം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ഥികളെ ‘മണവാളനും’ സുഹൃത്തുക്കളും സഞ്ചരിച്ച കാർ ഇടിച്ചുവീഴുത്തുകയായിരുന്നു. മണവാളനും സംഘവും മദ്യപിച്ച് വാഹനം ഓടിച്ച് വരുന്നതിനിടെയിൽ രണ്ട് കോളജ് വിദ്യാർത്ഥികളുമായി വാക്കുതർക്കമുണ്ടായി. പിന്നാലെ ഇവരെ സംഘം കാറിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
Also Read: വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; യൂട്യൂബര്‍ മണവാളന്‍ പിടിയില്‍
സംഭവത്തിൽ വധശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ ഒളിവില്‍ പോയ ഇയാളെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. കൂർഗിൽ നിന്ന് പിടികൂടിയ ഇയാളെ ഇന്ന് രാവിലെയാണ് തൃശ്ശൂരിലേക്ക് എത്തിച്ചത്.അപകടമുണ്ടാക്കിയ പ്രദേശത്ത് പോയി തെളിവെടുപ്പ് നടത്തുകയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.
അതേസമയം യൂട്യൂബില്‍ 15 ലക്ഷത്തോളം ആളുകളാണ് മണവാളനെ പിന്തുടരുന്നത്. മണവാളന്‍ മീഡിയ എന്ന പേരിലാണ് യൂട്യൂബ് ചാനല്‍ . കേരളവര്‍മ കോളേജിന് സമീപത്ത് വെച്ച് മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വിദ്യാര്‍ഥികളെ അപായപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ചത്.