Youtuber Manavalan: വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; യൂട്യൂബര്‍ മണവാളന്‍ പിടിയില്‍

YouTuber Manavalan Mohammed Shaheen Sha Case: കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ പ്രതി ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ മണവാളന്‍ ഒളിവില്‍ പോയി. പിന്നീട് ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.

Youtuber Manavalan: വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; യൂട്യൂബര്‍ മണവാളന്‍ പിടിയില്‍

യൂട്യൂബര്‍ മണവാളന്‍

Published: 

21 Jan 2025 06:39 AM

തൃശൂര്‍: കോളേജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മണവാളന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് ഷഹീന്‍ ഷാ പിടിയില്‍. കേരളവര്‍മ കോളേജ് വിദ്യാര്‍ഥികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നടപടി. ഒളിവില്‍ കഴിയുന്നതിനിടെ ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. തൃശൂര്‍ കേച്ചേരി എരനല്ലൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷഹീന്‍ ഷാ.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ പ്രതി ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ മണവാളന്‍ ഒളിവില്‍ പോയി. പിന്നീട് ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.

യൂട്യൂബില്‍ 15 ലക്ഷത്തോളം ആളുകള്‍ പിന്തുടരുന്ന മണവാളന്‍ മീഡിയ എന്ന ചാനല്‍ നടത്തുകയാണ് മുഹമ്മദ് ഷഹീന്‍ ഷാ. കേരളവര്‍മ കോളേജിന് സമീപത്ത് വെച്ച് മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വിദ്യാര്‍ഥികളെ അപായപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ചത്.

Also Read: YouTuber Manavalan Case : മുൻവൈരാഗ്യത്തിൻ്റെ പേരിൽ വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമം; യുട്യൂബർ മണവാളനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മുഹമ്മദ് ഷഹീന്‍ ഷായും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചതിന് ശേഷം കാറില്‍ വരികയായിരുന്നു. ഇതിനിടെയാണ് രണ്ട് കോളേജ് വിദ്യാര്‍ഥികളുമായി വാക്കുതര്‍ക്കമുണ്ടാകുന്നത്. പിന്നീട് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പിന്തുടര്‍ന്നെത്തി അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കാറുകൊണ്ട് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തുകയും ചെയ്തു. ഷഹീന്‍ ഷാ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്.

സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇതോടെ പ്രതിയെ കണ്ടെത്തുന്നതിനായി 2024 ഡിസംബര്‍ 24ന് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രതി പിടിയിലാകുന്നത്. ഇയാളെ ചൊവ്വാഴ്ച (ജനുവരി 21) കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത.

Related Stories
Priest ​Insurance Compensation: വാഹനാപകടത്തിൽ മരിച്ച പുരോഹിതന്റെ നഷ്ടപരിഹാരം രൂപതയ്ക്കില്ല, കുടുംബത്തിന്; ഉത്തരവുമായി ഹൈക്കോടതി
Newborn Baby Needle: നവജാത ശിശുവിൻ്റെ ശരീരത്തിൽ സൂചി തറച്ചുകയറിയ സംഭവം; ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ കേസ്
Wayanad Landslides: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; കാണാതായവരെ മരണപ്പെട്ടവരായി അംഗീകരിച്ചു
Malappuram Accident: മലപ്പുറത്ത് കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്ക്
Needle In Capsule: ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് സംശയം; ഡിജിപിയ്ക്ക് പരാതിനൽകി ആരോഗ്യവകുപ്പ്
Covid 19 Death: 2024ൽ ഏറ്റവും കൂടുതൽ കോവിഡ് മരണം കേരളത്തിൽ; രോ​ഗം ബാധിച്ചത് 5597 പേർക്ക്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ