'ഇ-ബുൾ ജെറ്റ്' യൂട്യൂബർമാർ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം Malayalam news - Malayalam Tv9

E Bull Jet Youtubers: ‘ഇ-ബുൾ ജെറ്റ്’ യൂട്യൂബർമാർ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം

Published: 

29 Jun 2024 15:52 PM

E Bull Jet Youtubers Accident: ഇ-ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇവർ പ്രശസ്തരായത്. നേരത്തെ ഇവരുടെ വാഹനം രൂപമാറ്റം വരുത്തിയതും മോട്ടോര്‍ വാഹനവകുപ്പ് വാഹനം പിടിച്ചെടുത്തതും തുടർന്നുണ്ടായ കേസുമെല്ലാം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

E Bull Jet Youtubers: ഇ-ബുൾ ജെറ്റ് യൂട്യൂബർമാർ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം

അപകടത്തിൽപ്പെട്ട കാർ.

Follow Us On

പാലക്കാട്: യൂട്യൂബ് വ്ലോഗേഴ്സ് ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പാലക്കാട് ചെര്‍പ്പുളശ്ശേരി കച്ചേരിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. ഇ ബുൾ ജെറ്റ് സഹോദരങ്ങളായ എബിന്‍റെയും ലിബിന്‍റെയും കാർ, എതിർ ദിശയിൽ നിന്നുവന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ലെന്നാണ് റിപ്പോർട്ട്. നിസ്സാര പരിക്കുള്ളവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം. ശക്തമായ മഴയെതുടർന്ന് റോഡിൽ കാർ തെന്നിമാറിയതാവാം അപകടമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂര്‍ സ്വദേശികളാണ് സഹോദരങ്ങളുമായ എബിനും ലിബിനും. ഇ-ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇവർ പ്രശസ്തരായത്. നേരത്തെ ഇവരുടെ വാഹനം രൂപമാറ്റം വരുത്തിയതും മോട്ടോര്‍ വാഹനവകുപ്പ് വാഹനം പിടിച്ചെടുത്തതും തുടർന്നുണ്ടായ കേസുമെല്ലാം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

ALSO READ: താ​ലൂ​ക്ക്​ ആശു​പ​ത്രി​യി​ലെ ഫഹദ് ചിത്രത്തിന്റെ ചിത്രീകരണം ഉപേക്ഷിച്ചു; പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട്

ഇ-ബുള്‍ ജെറ്റ് വിവാദം

‘നെപ്പോളിയൻ’ എന്ന വാഹനത്തിൽ റാംബോ എന്ന പട്ടിക്കൊപ്പം ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യാത്രാ വ്ലോഗ് ചെയ്യുന്ന ഇ ബുള്‍ ജെറ്റ് സഹോദരങ്ങൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ടെംപോ ട്രാവലർ രൂപമാറ്റം വരുത്തി കാരവനാക്കിയാണ് ഇവരുടെ യാത്ര. നിയവിരുദ്ധമായ രൂപമാറ്റം വരുത്തിയെന്ന് ആരോപിച്ചായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് വാഹനം പിടിച്ചെടുത്തത്. ബെഡ്​റൂം, അടുക്കള, ടോയ്​ലെറ്റ്​, കോൺഫറൻസ്​ ഹാൾ, ടി വി, ഫ്രിഡ്​ജ്​ തുടങ്ങി ഒരു വീട്ടിലുള്ളതെല്ലാം വാഹനത്തിലും ഉൾപ്പെടുത്തിയിരുന്നു.

സോളാർ, ജനറേറ്റർ, ഇൻവെർട്ടർ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ്​ വാഹനം നിർത്തിയിടുന്ന സമയത്തേക്ക്​ ആവശ്യമായ വൈദ്യുതി കണ്ടെത്തിയിരുന്നത്​. ആഡംബര ഹോട്ടലിലെ ഷെഫ് ജോലി ഉപേക്ഷിച്ചാണ് ഇരുവരും വാഹനവുമായി ലോകം ചുറ്റാൻ ഇറങ്ങിയത്. മൂന്ന് വർഷം നീളുന്ന യാത്രയായിരുന്നു ഇവരുടെ ലക്ഷ്യം. ലോക്ക് ഡൗൺ കാരണം പാതിവഴിയിൽ നിലച്ചെങ്കിലും മാസങ്ങൾക്ക് ശേഷം അതിർത്തികൾ തുറന്നതോടെ ഇവർ വീണ്ടും യാത്ര പുറപ്പെടാൻ ഒരുങ്ങവെയാണ് എംവിഡി വാഹനം പിടികൂടുന്നത്.

വാൻ ആ‍ർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചതോടെയാണ് വിവാദം രൂക്ഷമായത്. ഇതേ തുട‍ർന്ന് ഇവരുടെ ആരാധകരായ നിരവധിപ്പേർ കണ്ണൂ‍ർ ആർടിഒ ഓഫീസിലേക്ക് എത്തുകയും ഒടുവിൽ വ്ലോ​ഗ‍ർമാരും ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്ക് തർക്കമാവുകയുമായിരുന്നു. തുടർന്ന് കണ്ണൂ‍ർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

നിയമവിരുദ്ധമായി രൂപ മാറ്റം വരുത്തിയ ട്രാവലറിന് പിഴ അടക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ണൂർ ആർടിഒ ഓഫീസിൽ ബഹളം ഉണ്ടാക്കിയതിനാണ് എബിന്‍, ലിബിന്‍ എന്നിവർക്കെതിരെ കേസെടുക്കുകയായിരുന്നു.

Related Stories
Air India Express: ജീവനക്കാരുടെ ക്ഷാമം; കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
Shigella Symptoms: എന്താണ് ഷിഗെല്ല? രോഗം എങ്ങനെ പടരുന്നു, ലക്ഷണങ്ങള്‍ എന്തെല്ലാം?
Dgp Shaik Darvesh Saheb: 26 ലക്ഷം ബാധ്യത മറച്ച് വസ്തു വിറ്റു, സംസ്ഥാന ഡിജിപിയുടെ ഭൂമി ജപ്തി ചെയ്തു
Kerala Rain Alert: ജൂലൈ നാല് വരെ മഴ കനക്കും; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
CPM Expelled Member: സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം; വിമര്‍ശനം ശക്തമായതോടെ അംഗത്തെ പുറത്താക്കി സിപിഎം
shoranur-kannur new special passenger: മലബാറിന്റെ ട്രെയിൻ യാത്രാ ദുരിതത്തിന് താത്കാലിക ആശ്വാസം; ഷൊർണ്ണൂർ കണ്ണൂർ റൂട്ടിൽ ഷൊര്‍ണൂർ-കണ്ണൂർ റൂട്ടിൽ പുതിയ പാസഞ്ചർ
Exit mobile version