5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Accident Thrissur : ബൈക്കിലിടിച്ച് ലോറിക്ക് തീ പിടിച്ചു; യുവാവിന് ദാരുണാന്ത്യം

Thrissur Potta Accident: രാസവസ്തുക്കൾ നിറച്ചിരുന്നതിനാൽ ഇടിയുടെ ആഘാതത്തിൽ ലോറിക്ക് തീപിടിക്കുകയും അനീഷിന് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ലോറി പൂർണമായും കത്തിനശിച്ചു.

Accident Thrissur : ബൈക്കിലിടിച്ച് ലോറിക്ക് തീ പിടിച്ചു; യുവാവിന് ദാരുണാന്ത്യം
Accident ThrissurImage Credit source: TV9 Network
arun-nair
Arun Nair | Updated On: 13 Mar 2025 11:15 AM

ചാലക്കുടി(തൃശൂർ ): പോട്ട ആശ്രമം സിഗ്നലില് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാ* മരിച്ചു. വി ആർ പുരം ഞാറയ്ക്കൽ അശോകൻ്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അനീഷ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരപ്പണിക്കാരനായ അനീഷ് രാവിലെ ഏഴരയോടെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.  ഇടിയിൽ ലോറിയിൽ കുടുങ്ങിയ അനീഷും ബൈക്കുമായി ലോറി 100 മീറ്ററോളം പോയ ശേഷമാണ് നിന്നത്. രാസവസ്തുക്കൾ നിറച്ചിരുന്നതിനാൽ ഇടിയുടെ ആഘാതത്തിൽ ലോറിക്ക് തീപിടിക്കുകയും അനീഷിന് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ലോറി പൂർണമായും കത്തിനശിച്ചു. ശക്തമായ തീപിടുത്തമായതിനാൽ രക്ഷാപ്രവർത്തനം പെട്ടെന്ന് സാധിച്ചിരുന്നില്ല.

വർക്കലയിൽ ട്രെയിൻ തട്ടി വളർത്തമ്മയും മകളും മരിച്ചു

തിരുവനന്തപുരത്തിന് സമീപം വർക്കലയിൽ ട്രെയിൻ തട്ടി വളർത്തമ്മയും മകളും മരിച്ചു. വർക്കല സ്വദേശി കുമാരി വളർത്തുമകൾ അമ്മു എന്നിവരാണ് മരിച്ചത്. അമ്മു മാനസിക വളർച്ച കുറവുള്ള കുട്ടിയായിരുന്നു. അബദ്ധത്തിൽ കുട്ടി പാളത്തിൽ കയറി നിൽക്കുന്നത് കണ്ട കുമാരി കുട്ടിയെ രക്ഷിക്കാനായി പാളത്തിലേക്കെത്തുന്നതിനിടെയിൽ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു. കൊല്ലം-തിരുവനന്തപുരം മാവേലി എക്സ്പ്രസ്സാണ് ഇടിച്ചത്. സമീപത്തെ ക്ഷേത്രത്തിൽ എത്തിയതായിരുന്നു ഇരുവരും. പൊങ്കാലയുടെ ഒരുക്കങ്ങൾ നടത്തി മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. രണ്ടു പേരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു.