5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Attacking Shop Owner: ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് അതിക്രമം; കൊല്ലത്ത് കടയുടമയായ യുവതിയെ മർദ്ദിച്ചയാൾ പിടിയിൽ

Clash Over Shawarma in Kollam: സഹീറും മറ്റൊരു യുവാവും പരവൂരിലെ കടയിൽ ഷവർമ കഴിക്കാൻ എത്തുകയായിരുന്നു. എന്നാൽ കടയിൽ രണ്ട് ഷവർമ്മ മാത്രമേ ബാക്കിയുള്ളുവെന്നും അത് നേരത്തെ ഓർഡർ എടുത്തതാണെന്നും കടയുടമ സോണിയ പറഞ്ഞു.

Attacking Shop Owner: ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് അതിക്രമം; കൊല്ലത്ത് കടയുടമയായ യുവതിയെ മർദ്ദിച്ചയാൾ പിടിയിൽ
പിടിയിലായ സഹീർ (image credits: socail media)
sarika-kp
Sarika KP | Published: 30 Sep 2024 07:34 AM

കൊല്ലം : പരവൂരിൽ കടയുടമയായ യുവതിയെ മർദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോങ്ങാൽ സ്വദേശി സഹീർ(23) ആണ് പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞായിരുന്നു യുവാക്കളുടെ അതിക്രമം.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സഹീറും മറ്റൊരു യുവാവും പരവൂരിലെ കടയിൽ ഷവർമ കഴിക്കാൻ എത്തുകയായിരുന്നു. എന്നാൽ കടയിൽ രണ്ട് ഷവർമ്മ മാത്രമേ ബാക്കിയുള്ളുവെന്നും അത് നേരത്തെ ഓർഡർ എടുത്തതാണെന്നും കടയുടമ സോണിയ പറഞ്ഞു.

എന്നാൽ ഷവർമ കിട്ടാതെ ഇവിടെ നിന്ന് പോകില്ലെന്ന് വാശിപിടിച്ച സഹീർ കടയിൽ ബാക്കിയുണ്ടായിരുന്ന ഷവർമ്മ എടുക്കാൻ ശ്രമം നടത്തി. ഇതിനു പിന്നാലെ കടയുടമയായ യുവതി ഇത് തടയാൻ ശ്രമിക്കുന്നതിനിടെയിൽ പ്രതി മർദ്ദിക്കാൻ ശ്രമിക്കുകകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. തടസ്സംപിടിക്കാനെത്തിയ ജീവനക്കാരനെ ഷവര്‍മാ കത്തി ഉപയോഗിച്ച് വെട്ടുകയും കട തല്ലിത്തകര്‍ക്കുകയും ചെയ്‌തെന്നുമാണ് പരാതിയിൽ പറയുന്നു.

Also Read-Kerala Rain Alert: കോമോറിൻ മുതൽ റായൽസീമ വരെ ന്യൂനമർദ്ദപാത്തി; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത, പിന്നാലെ ഇടിയും മിന്നലും

മദ്യ ലഹരിയിലായിരുന്നു യുവാക്കൾ ഇവിടെയെത്തിയതെന്ന് കടയുടമ സോണിയ പറഞ്ഞു. സംഭവം കണ്ട് പരിസരവാസികൾ ഓടികൂടിയതോടെ യുവാക്കൾ വന്ന വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഒളിവിലായിരുന്ന സഹീറിനെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂട്ടുപ്രതിക്കായി അന്വേഷണം തുടരുകയാണ്. അതേസമയം കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ സുഹൃത്തുകൾ കടയിലെത്തി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്.

അതേസമം കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് പണം വാങ്ങി വീതിച്ചെടുത്തപ്പോഴുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിലായി. ആലപ്പുഴ പത്തിയൂർ, നഗരൂർചിറയിൽ രാജീവ് (41) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ പ്രദീപിനെയാണ് ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. ഇരുവരും മത്സ്യത്തൊഴിലാളികളാണ്. രാജീവ് കൈയിലുണ്ടായിരുന്ന കത്തികൊണ്ട്‌ പ്രദീപിന്റെ തലയിൽ കുത്തുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപ് തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ കണ്ണൂരിൽനിന്നാണ് പിടികൂടിയത്. ശക്തികുളങ്ങര പോലീസ് ഇൻസ്പെക്ടർ രതീഷിന്റെ നിർദേശാനുസരണം എ.എസ്.ഐ. രാജേഷ്, എസ്.സി.പി.ഒ.മാരായ അബു താഹിർ, ശ്രീകാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Latest News