Mother Hand Over Drug Addict Son: ‘വീട്ടിലുള്ളവരെ കൊല്ലുമെന്ന് നിരന്തരം ഭീഷണി’; ഒടുവിൽ ലഹരിക്കടിമയായ മകനെ അമ്മ പോലീസിൽ ഏൽപ്പിച്ചു; അറസ്റ്റ്

Mother Hand Over Drug Addict Son in Kozhikode: അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്നും മകൻ പറഞ്ഞെന്നും അമ്മ പറയുന്നു. പണം ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നാണ് കൊലവിളിയും ആത്മഹത്യ ഭീഷണിയും.

Mother Hand Over Drug Addict Son: വീട്ടിലുള്ളവരെ കൊല്ലുമെന്ന് നിരന്തരം ഭീഷണി; ഒടുവിൽ ലഹരിക്കടിമയായ മകനെ അമ്മ പോലീസിൽ ഏൽപ്പിച്ചു; അറസ്റ്റ്

രാഹുൽ

sarika-kp
Updated On: 

21 Mar 2025 18:25 PM

കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പോലീസിൽ ഏൽപ്പിച്ച് നൽകി അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് (26) പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകൻ വീട്ടിലുള്ളവരെ കൊല്ലുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് മകനെതിരെ അമ്മ പോലീസിൽ പരാതി നൽകിയത്.

അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്നും മകൻ പറഞ്ഞെന്നും അമ്മ പറയുന്നു. പണം ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നാണ് കൊലവിളിയും ആത്മഹത്യ ഭീഷണിയും. ഇതിനെ തുടർന്നാണ് രാഹുലിന്റെ അമ്മ ഇക്കാര്യം പോലീസിനെ അറിയിച്ചത്. തുടർന്ന് ഇന്ന് രാവിലെ പോലീസ് വീട്ടിലെത്തി രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഈ സമയവും രാഹുൽ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.

Also Read:പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം; പെരിന്തൽമണ്ണയിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

വീട്ടിൽ പോലും മകൻ പതിവായി ലഹരി ഉപയോ​​ഗിക്കാറുണ്ടെന്നാണ് അമ്മ പറയുന്നത്. പലതവണ അക്രമാസക്തനായിട്ടുണ്ട്. വിമുക്തി കേന്ദ്രത്തിലും മകനെ പ്രവേശിപ്പിച്ചിരുന്നു. ഒരു കുടുംബത്തിനും ഇങ്ങനെയൊരു ഗതി വരുത്തരുതെന്ന് അമ്മ പറയുന്നു. ലഹരി, പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രാഹുൽ. പോക്സോ കേസിൽ ഇയാൾ ഒൻപത് മാസത്തോളം ജയിലിൽ കിടന്നിരുന്നു.തുടർന്ന് ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവിൽ നടക്കുകയായിരുന്നു. ഇതിനിടെയിലാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്.

അതേസമയം ഇയാൾ പതിമൂന്നാം വയസ് മുതൽ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്നാണ് രാഹുൽ പറയുന്നത്. സ്കൂൾ കാലത്തെ കൂട്ടുകെട്ടാണ് മകനെ ലഹരിക്കടിമയാക്കിയതെന്ന് അമ്മ പറഞ്ഞു. രാഹുൽ വിവാഹിതനാണ്. എന്നാൽ ഇപ്പോൾ രാഹുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories
Nenmara Double Murder Case: ‘കൊടുവാളിൽ മരിച്ചവരുടെ ഡിഎൻഎ, സാക്ഷി മൊഴികളും നിർണായകം’; ചെന്താമരയ്ക്കെതിരെ കുറ്റപത്രം
Kerala Lottery Results: 40 പോയാലെന്താ, 75 ലക്ഷം കിട്ടിയില്ലേ? സ്ത്രീശക്തി ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്‌
Private University Bill: സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി; എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷം
IB Officer Megha Death: ‘ഐബിയിലെ ജോലിക്കാരനുമായി അടുപ്പത്തിലായിരുന്നു, യുവാവ് ബന്ധത്തിൽ നിന്നും പിന്മാറി’; മേഘ ജീവനൊടുക്കിയത് മനോവിഷമം മൂലം
Kerala Weather Update: മഴ പെയ്യുമോ? എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്
Ettumanoor Shiny Death: ‘ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം’; ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കിയെന്ന് പോലീസ്
വിറ്റാമിന്‍ ഡി ലഭിക്കാന്‍ സൂര്യപ്രകാശം എപ്പോള്‍ കൊള്ളണം ?
ഇക്കൂട്ടര്‍ ചിയ സീഡ് കഴിക്കുന്നത് നല്ലതല്ല
മാമ്പഴത്തില്‍ പുഴു വരാതിരിക്കാന്‍ ഉപ്പ് മതി
മുടി കൊഴിച്ചിൽ മാറി തഴച്ചുവളരാൻ കഞ്ഞിവെള്ളം