Mother Hand Over Drug Addict Son: ‘വീട്ടിലുള്ളവരെ കൊല്ലുമെന്ന് നിരന്തരം ഭീഷണി’; ഒടുവിൽ ലഹരിക്കടിമയായ മകനെ അമ്മ പോലീസിൽ ഏൽപ്പിച്ചു; അറസ്റ്റ്
Mother Hand Over Drug Addict Son in Kozhikode: അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്നും മകൻ പറഞ്ഞെന്നും അമ്മ പറയുന്നു. പണം ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നാണ് കൊലവിളിയും ആത്മഹത്യ ഭീഷണിയും.

കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പോലീസിൽ ഏൽപ്പിച്ച് നൽകി അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് (26) പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകൻ വീട്ടിലുള്ളവരെ കൊല്ലുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് മകനെതിരെ അമ്മ പോലീസിൽ പരാതി നൽകിയത്.
അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്നും മകൻ പറഞ്ഞെന്നും അമ്മ പറയുന്നു. പണം ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നാണ് കൊലവിളിയും ആത്മഹത്യ ഭീഷണിയും. ഇതിനെ തുടർന്നാണ് രാഹുലിന്റെ അമ്മ ഇക്കാര്യം പോലീസിനെ അറിയിച്ചത്. തുടർന്ന് ഇന്ന് രാവിലെ പോലീസ് വീട്ടിലെത്തി രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഈ സമയവും രാഹുൽ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.
Also Read:പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം; പെരിന്തൽമണ്ണയിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു
വീട്ടിൽ പോലും മകൻ പതിവായി ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് അമ്മ പറയുന്നത്. പലതവണ അക്രമാസക്തനായിട്ടുണ്ട്. വിമുക്തി കേന്ദ്രത്തിലും മകനെ പ്രവേശിപ്പിച്ചിരുന്നു. ഒരു കുടുംബത്തിനും ഇങ്ങനെയൊരു ഗതി വരുത്തരുതെന്ന് അമ്മ പറയുന്നു. ലഹരി, പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രാഹുൽ. പോക്സോ കേസിൽ ഇയാൾ ഒൻപത് മാസത്തോളം ജയിലിൽ കിടന്നിരുന്നു.തുടർന്ന് ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവിൽ നടക്കുകയായിരുന്നു. ഇതിനിടെയിലാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്.
അതേസമയം ഇയാൾ പതിമൂന്നാം വയസ് മുതൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് രാഹുൽ പറയുന്നത്. സ്കൂൾ കാലത്തെ കൂട്ടുകെട്ടാണ് മകനെ ലഹരിക്കടിമയാക്കിയതെന്ന് അമ്മ പറഞ്ഞു. രാഹുൽ വിവാഹിതനാണ്. എന്നാൽ ഇപ്പോൾ രാഹുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ട്.