Fire attack in Kasaragod: പരാതി നൽകിയതിൽ പക; കടയിലിട്ട് തീകൊളുത്തി, യുവതിക്ക് ദാരുണാന്ത്യം

Fire attack in Kasaragod: 50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പ്രതി തമിഴ് നാട് സ്വദേശി രാമാമൃതയെ പൊലീസ് അറസ്റ്റ് ചെയ്തു.

Fire attack in Kasaragod: പരാതി നൽകിയതിൽ പക; കടയിലിട്ട് തീകൊളുത്തി, യുവതിക്ക് ദാരുണാന്ത്യം

രമിത

nithya
Published: 

15 Apr 2025 08:58 AM

കാസർഗോഡ്: തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തിൽ ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്ത് പലചരക്ക് കട നടത്തിയിരുന്ന സി.രമിത(32)യാണ് മരിച്ചത്. രമിതയുടെ കടയ്ക്ക് സമീപം ഫർണീച്ചർ കട നടത്തുന്ന തമിഴ്നാട് സ്വദേശി രാമാമൃത (57) ആണ് രമിതയെ തീകൊളുത്തിയത്. ദേഹത്തു തിന്നറൊഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രതിയെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരമായി മദ്യപിച്ച് കടയിലെത്തി ബഹളമുണ്ടാക്കുന്നതിനാൽ രമിത, രാമാമൃതയെ പറ്റി കെട്ടിട ഉടമയോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് രാമാമൃതയോട് കട ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതിലെ വിരോധത്തിന്റെ പേരിലാണ് രമിതയെ ആക്രമിച്ചതെന്നാണ് വിവരം.

ഈ മാസം 8ന് ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രാമാമൃത തിന്നർ രമിതയുടെ ദേഹത്ത് ഒഴിച്ച് കയ്യിൽ കരുതിയ പന്തത്തിന് തീകൊളുത്തി എറിയുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാല്‍, അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Related Stories
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴ തുടരും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്
Operation Sindoor: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം; വിഴിഞ്ഞത്തും കൊച്ചിയിലും സുരക്ഷ കൂട്ടി
Nanthancode Massacre Verdict: ‘സാത്താന്‍ ആരാധന’യ്ക്കായി മാതാപിതാക്കളെയും സഹോദരിയെയും കൊന്നു’;കേരളം നടുങ്ങിയ നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് വിധി
Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala Lottery Result Today: ഇന്നത്തെ ഭാഗ്യവാൻ നിങ്ങളോ? ധനലക്ഷ്മി ലോട്ടറി ഫലം ഇതാ
Operation Sindoor: ‘അമ്മയുടെ സിന്ദൂരം മായിച്ചതിനുള്ള മറുപടി, ഇതാണ് ഇന്ത്യ’; പഹൽഗാം ഭീകരതയുടെ ദൃക്സാക്ഷി ആരതി രാമചന്ദ്രൻ
ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് താരങ്ങൾ
ഈ ആളുകൾ ചിയ വിത്തുകൾ കഴിക്കരുത്! കാരണം
എന്താണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം? (ഐബിഎസ്)
പോപെയുടെ ഇഷ്ടഭക്ഷണം, ചീരയുടെ ആരോഗ്യഗുണങ്ങൾ നിരവധി