മെഡിക്കൽ കോളജ് ഐസിയുവിൽ യുവതിയോട് അതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ
Hospital Assault: സംഭവത്തിൽ ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെ (54) മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഇയാൾ കടന്നുപിടിച്ചെന്നാണ് പരാതി.

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ യുവതിയോട് ജീവനക്കാരന്റെ അതിക്രമം. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ തുടരുന്ന യുവതിയോടാണ് അതിക്രമം നടത്തിയത്. സംഭവത്തിൽ ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെ (54) മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഇയാൾ കടന്നുപിടിച്ചെന്നാണ് പരാതി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7:30നായിരുന്നു സംഭവം. പരാതിയിൽ ഇയാളെ ആശുപത്രി സൂപ്രണ്ട് ഡോ.ബി.എസ്.സുനിൽകുമാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഐസിയു ജീവനക്കാരനായ ദിൽകുമാർ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ നിൽക്കെയായിരുന്നു അതിക്രമം. ചെറിയ മയക്കത്തിലായിരുന്ന യുവതിയെയാണ് ഇയാൾ കടന്നുപിടിച്ചത്.
Also Read:മട്ടന്നൂരിൽ വയോധികയുടെ മൃതദേഹം കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
സംഭവസമയത്ത് ഐസിയുവിൽ ആരുമുണ്ടായിരുന്നില്ല. രാത്രി ബന്ധുക്കൾ കാണാൻ എത്തിയ സമയത്തായിരുന്നു യുവതി കരഞ്ഞു കൊണ്ടു തനിക്കുണ്ടായ ദുരനുഭവം വിശദീകരിച്ചത്. ബന്ധുക്കൾ ഉടൻ തന്നെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരെ വിവരം അറിയിക്കുകയായിരുന്നു. ദിൽകുമാർ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ആർഎംഒ സൂപ്രണ്ടിന് നൽകി. ദിൽകുമാറിനെ സൂപ്രണ്ടിന്റെ നിർദേശപ്രകാരം വിളിച്ചു വരുത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.