Palakkad Accident Death: പാലക്കാട് ബൈക്കിന് പിന്നിൽ കാറിടിച്ച് യുവതി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്

Palakkad Accident Death Case: അമിത വേ​ഗത്തിലെത്തിയ കാർ ആദ്യം അമൃത സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിനെ ഇടിച്ചാണു നിന്നത്. അപകടത്തിൽ ബൈക്ക് ഓടിച്ച അമൃതയുടെ പിതൃസഹോദരൻ പി.മഹിപാൽ (59), അമ്യതയുടെ മകൾ ആദ്‌വിക (രണ്ടര) എന്നിവർക്കും പരുക്കേറ്റിരുന്നു.

Palakkad Accident Death: പാലക്കാട് ബൈക്കിന് പിന്നിൽ കാറിടിച്ച് യുവതി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്

അമൃത, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽനിന്ന്

Published: 

31 Mar 2025 16:39 PM

പാലക്കാട്: ദേശീയപാത മരുതറോഡ് ജംക്‌ഷനിൽ വച്ച് ബൈക്കിന് പിന്നിൽ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. തേങ്കുറുശി സ്വദേശി രമേശിനെതിരെയാണ് (35) പോലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് തിക്കോടി സ്വദേശിയും പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറയിൽ താമസക്കാരിയുമായ അമൃത (36) മരിച്ച കേസിലാണു നടപടി.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് മരുതറോഡ് ജംക്‌ഷനിലെ ഹോട്ടലിനു മുന്നിൽ വച്ച് അപകടം നടന്നത്. മറ്റൊരു കാർ മുറിച്ച് കടക്കാൻ വേണ്ടി ബൈക്ക് നിർത്തിയിട്ടപ്പോഴായിരുന്നു അപകടം. അമിത വേ​ഗത്തിലെത്തിയ കാർ ആദ്യം അമൃത സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിനെ ഇടിച്ചാണു നിന്നത്. അപകടത്തിൽ ബൈക്ക് ഓടിച്ച അമൃതയുടെ പിതൃസഹോദരൻ പി.മഹിപാൽ (59), അമ്യതയുടെ മകൾ ആദ്‌വിക (രണ്ടര) എന്നിവർക്കും പരുക്കേറ്റിരുന്നു. ഇവർ പുതുശ്ശേരിയിൽ നിന്നു മരുതറോഡിലെ സൂപ്പർമാർക്കറ്റിലേക്കു പോവുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നു പാലക്കാട്ടേക്കാണ് ഈ കാർ പോയിരുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Also Read:‘പ്രതിഷേധിക്കേണ്ടത് ഡൽഹിയിൽ; വെട്ടിയ മുടി കേരളത്തിലെ കേന്ദ്രമന്ത്രിമാർ വഴി കേന്ദ്രസർക്കാരിന് കൊടുത്തയക്കണം’; വി. ശിവൻകുട്ടി

ഇടിയുടെ ആ​ഘാതത്തിൽ തെറിച്ച് പോയ മൂവരെയും യുവാക്കൾ ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അമൃതയെ രക്ഷിക്കാനായില്ല. മഹിപാലിനു നടുവിനും കാലിനും പരുക്കേറ്റിട്ടുണ്ട്. കുട്ടിയുടെ കാലിനു നേരിയ പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് തിക്കോടി സ്വദേശിയായ മോഹൻദാസിന്റെയും ഷൈലജയുടെയും മകളാണ് അമൃത. ഭർത്താവ് അരുൺകുമാർ.അരുൺകുമാറിന് ഖത്തറിലാണ് ജോലി.

മരണവിവരമറിഞ്ഞ നാട്ടിലേക്ക് വരാൻ ശ്രമിച്ചെങ്കിലും പെരുന്നാൽ തിരക്ക് കാരണം വിമാന ടിക്കറ്റ് ലഭിച്ചില്ല. ഇന്ന് രാത്രിയോടെ മാത്രമേ അരുൺകുമാർ നാട്ടിലെത്തൂ. അമൃതയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം പാലക്കാട്ട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം നാളെ വൈകിട്ട് കഞ്ചിക്കോട്ട് നടക്കും.

Related Stories
Vande Bharat Food Spill: താഴെവീണ ഭക്ഷണപ്പൊതികള്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം; സംഭവം തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് ട്രെയിനില്‍
Kerala Weather update: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; താപനില മുന്നറിയിപ്പും തുടരുന്നു
Murder Attempt in Kasaragod:മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതിപ്പെട്ട യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതി കസ്റ്റഡിയിൽ
Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
Kerala Lottery Result Today: 75 ലക്ഷം നിങ്ങൾക്ക് സ്വന്തമോ? അറിയാം ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറി ഫലം
Kerala Jaundice Outbreak: സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; ജാ​ഗ്രത, ലക്ഷണങ്ങളും ചികിത്സയും എന്തെല്ലാം?
സ്വർണം വാങ്ങിക്കാൻ പറ്റിയ ദിവസം ഏതാണ്?
ക്ഷേത്ര പ്രദക്ഷിണം എപ്പോഴൊക്കെയാണ് ഉത്തമം?
വേനൽക്കാലത്ത് കാൽ പൊട്ടുന്നത് എങ്ങനെ ഒഴിവാക്കാം
ശരീരത്തിൽ നിന്ന് ഇരുമ്പ് കുറയുന്നതിൻ്റെ ലക്ഷണങ്ങൾ