ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് മോശമായി പെരുമാറി, കാറില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്
Attingal Young Man Arrested For Misbehaving With a Woman: തൃശൂര്‍ സ്വദേശിനിയായ 25 വയസുകാരിയായ യുവതിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് (ജനുവരി 24) കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കാണുന്നതിനായി അദ്വൈത് ഇടയ്ക്കിടെ തൃശൂരില്‍ പോകാറുണ്ടായിരുന്നു. എന്നാല്‍ ജനുവരി 24ന് പെണ്‍കുട്ടി യുവാവിനെ കാണുന്നതിനായി ആറ്റിങ്ങലിലേക്ക് എത്തി.
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി അദൈത്വാണ് പോലീസിന്റെ പിടിയിലായത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ അദ്വൈത് യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതേതുടര്‍ന്ന് യുവതി കാറില്‍ നിന്ന് റോഡിലേക്ക് ചാടി. സംഭവത്തില്‍ യുവതിക്ക് പരിക്കേറ്റിരുന്നു.
തൃശൂര്‍ സ്വദേശിനിയായ 25 വയസുകാരിയായ യുവതിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് (ജനുവരി 24) കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കാണുന്നതിനായി അദ്വൈത് ഇടയ്ക്കിടെ തൃശൂരില്‍ പോകാറുണ്ടായിരുന്നു. എന്നാല്‍ ജനുവരി 24ന് പെണ്‍കുട്ടി യുവാവിനെ കാണുന്നതിനായി ആറ്റിങ്ങലിലേക്ക് എത്തി.
വര്‍ക്കലയിലേക്ക് പോകാനായിരുന്നു ഇരുവരുടെയും പദ്ധതി. അതിനായി അദ്വൈത് തന്റെ രണ്ട് സുഹൃത്തുക്കളെയും കൂടെക്കൂട്ടി. സുഹൃത്തുക്കളോടൊപ്പം കാറില്‍ വര്‍ക്കലയിലെത്തിയ ഇരുവരും രാത്രി 11 മണിയോടെ ആറ്റിങ്ങലിലേക്ക് തിരിച്ചു. ഇതിനിടയില്‍ കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന യുവതിയോട് അദ്വൈത് മോശമായി പെരുമാറുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തെ തുടര്‍ന്ന് യുവതി ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും പുറത്തേക്ക് ചാടി.
ആറ്റിങ്ങലിലെ മൂന്ന് മുക്ക് ജങ്ഷനില്‍ വീണ യുവതിക്ക് കാലിനും കൈക്കും പരിക്കേറ്റതോടെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രി അധികൃതരമാണ് യുവതിയുടെ ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചത്.
യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് അദ്വൈതിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. ഒൡവില്‍ പോയ സുഹൃത്തുക്കള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.