Young Man Dies of Electric Shock: വിവാഹ പന്തല്‍ അഴിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
Young Man Dies While Dismantling Wedding Tent: കാസര്‍കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ തന്നെ പ്രമോദിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കാസര്‍കോട്: വിവാഹത്തിന് ശേഷം പന്തല്‍ അഴിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കര്‍ണാടക ബാഗല്‍കോട്ട് മുണ്ടറായി ബാഗെവാടി സ്വദേശിയും രാമണ്ണയുടെ മകനുമായ പ്രമോദ് (27) ആണ് മരിച്ചത്. തളങ്കര തെരുവത്ത് ഗോള്‍ഡന്‍ ബേക്കറിക്ക് സമീപമാണ് അപകടമുണ്ടായത്.
എ ജി ഫിറോസ് എന്നയാളുടെ വീട്ടിലെ വിവാഹം കഴിഞ്ഞതിന് ശേഷം പന്തല്‍ അഴിക്കുകയായിരുന്നു പ്രമോദ്. പന്തലിന്റെ തൂണുകള്‍ അഴിച്ചെടുക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു.
കാസര്‍കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ തന്നെ പ്രമോദിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കുടുംബത്തെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
മൈസൂരു: അമ്മയേയും ഭാര്യയേയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. നരസിപൂര്‍ താലൂക്കിലെ കോട്ടേഗല ഗ്രാമത്തിലെ ലോകേഷ് (33) ആണ് മരിച്ചത്. ലോകേഷിന്റെ വീട്ടിലേക്കുള്ള ടി വി കേബിള്‍ ലൈനിലുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ഇരുമ്പ് ദണ്ഡുകൊണ്ടുള്ള മേല്‍ക്കൂരയിലേക്ക് വൈദ്യുതി പ്രവഹിച്ചിരുന്നു. ഇതില്‍ നിന്ന് ഷോക്കേറ്റാണ് ലോകേഷിന് മരണം സംഭവിച്ചത്.
വീട്ടിലെ മേല്‍ക്കൂരയിലേക്ക് വൈദ്യുതി പ്രവഹിക്കുന്നത് അറിയാതെ ലോകേഷിന്റെ അമ്മ നാഗമ്മ മേല്‍ക്കൂരയിലെ കമ്പിയില്‍ തൂങ്ങിക്കിടന്നിരുന്ന വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച ലോകേഷിന്റെ ഭാര്യ കാവ്യക്കും പരിക്കേറ്റു. ഇരുവരെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മെറ്റല്‍ കമ്പിയില്‍ പിടിച്ച് ലോകേഷിന് മാരകമായി ഷോക്കേല്‍ക്കുകയായിരുന്നു.