5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Accident: പിറന്നാൾ കേക്കും വാങ്ങി മടങ്ങുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് പരിക്ക്

Accident Death: അതുൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെ പിറന്നാൾ കേക്കുംവാങ്ങി പിറവത്ത് കാത്തുനിന്ന അമ്മ വത്സയെയും കൂട്ടി വീട്ടിലേക്ക്‌ പോകുമ്പോഴായിരുന്നു സംഭവം.

Accident: പിറന്നാൾ കേക്കും വാങ്ങി മടങ്ങുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് പരിക്ക്
അതുൽ അനി (image credits: facebook)
sarika-kp
Sarika KP | Published: 23 Sep 2024 11:52 AM

പിറവം: പിറന്നാൾ ദിനത്തിൽ കേക്ക് വാങ്ങിച്ചു മടങ്ങുന്നതിനിടെ യുവാവിനു അപകടത്തിൽ ദാരുണാന്ത്യം. തിരുമാറാടി കാക്കൂർ കള്ളാട്ടുകുഴി ജങ്‌ഷനു സമീപം മുകളേൽ എം.എം. അനിലിന്റെ മകൻ അതുൽ അനി (22) യാണ് മരിച്ചത്. ഓണക്കൂറിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒപ്പമുണ്ടായിരുന്ന അമ്മ വത്സയക്കും(49) എതിരേ വന്നിടിച്ച ബൈക്കിലുണ്ടായിരുന്ന കക്കാട് ചെറുകരയിൽ ഷാജു (62), മാന്തടത്തിൽ രാജു (64) എന്നിവർക്കും പരിക്കേറ്റു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ അഞ്ചൽപ്പെട്ടി – പിറവം റോഡിൽ ഓണക്കൂർ പള്ളിപ്പടിയിൽ വച്ചാണ് അപകടം. എറണാകുളത്ത് ജർമൻ ഭാഷ പഠിക്കുന്ന അതുൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെ പിറന്നാൾ കേക്കുംവാങ്ങി പിറവത്ത് കാത്തുനിന്ന അമ്മ വത്സയെയും കൂട്ടി വീട്ടിലേക്ക്‌ പോകുമ്പോഴായിരുന്നു സംഭവം. അഞ്ചൽപ്പെട്ടി ഭാഗത്തുനിന്ന് എതിരേ വരുകയായിരുന്ന ബൈക്ക് പള്ളിപ്പടിയിൽ കക്കാട് റോഡിലേക്ക്‌ തിരിക്കുന്നതിനിടയിൽ ഇവരുടെ ബൈക്കുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ അതുലിനെ ഉടൻ പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Also read-Accident Death: വിമാനത്താവളത്തിൽനിന്നു മകനെ യാത്രയാക്കി മടങ്ങുന്നതിനിടെ അപകടം; അമ്മയും ബന്ധുവും മരിച്ചു

അമ്മ വത്സയ്ക്ക് കൈക്ക്‌ ഒടിവും പൊട്ടലുമുള്ള‍‍‍‍‍‍‍‍‍തിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും ഷാജുവിനെയും രാജുവിനെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മാറ്റി. ബി.കോം പഠനശേഷം ജർമനിക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അതുൽ. വത്സ പിറവം ലക്ഷ്മി ആശുപത്രിയിൽ നഴ്‌സാണ്. സഹോദരി : അവന്തിക (പ്ലസ്ടു വിദ്യാർത്ഥിനി).

അതേസമയം കഴിഞ്ഞ ദിവസവും സമാന അപകടം നടന്നിരുന്നു. മകനെ വിദേശത്തേക്ക് യാത്രയാക്കി മടങ്ങുന്നതിനിടെ അമ്മയും ബന്ധുവും കാറപകടത്തില്‍ മരിച്ചു. കാർ ഓടിച്ച കന്യാകുമാരി മേക്കമണ്ഡപം വാത്തിക്കാട്ടു വിളൈ എസ്.ബിപിൻ (30), കപ്പിക്കാട്ട് വ്ലാത്തിവിളൈ വസന്തി (58) എന്നിവരാണ് മരിച്ചത്. അപകടത്തിൽ വസന്തിയുടെ ഭർത്താവ് കപ്പിക്കാട്ട് വ്ലാത്തിവിളൈ സുരേഷ് (62), മേക്കമണ്ഡപം വിരലികാട്രു വിളൈ സിബിൻ (30) എന്നിവർക്ക് പരുക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സുരേഷിന്റെ പരിക്ക് ​ഗുരുതരമാണ്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇഞ്ചപ്പാറയ്ക്കു സമീപം ആറുമുക്ക് പാലം ഭാഗത്ത് അപകടം നടന്നത്.