5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Assault Student: സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; കോഴിക്കോട് യുവാവ് അറസ്റ്റില്‍

Man Arrested for Assaulting School Student: പ്രതി പെൺകുട്ടിയുടെ നഗ്നചിത്രം എടുക്കുകയും പീഡനം തുടരുകയും ചെയ്തു. പിന്നീട് ഈ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പെൺകുട്ടിയുടെ പിതാവിനും ബന്ധുക്കൾക്കും ഫോണിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു.

Assault Student: സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; കോഴിക്കോട് യുവാവ് അറസ്റ്റില്‍
ഉമ്മര്‍ ഫിജിന്‍ഷാImage Credit source: social media
sarika-kp
Sarika KP | Published: 17 Mar 2025 21:47 PM

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കണ്ണൂർ പുല്ലൂക്കര സ്വദേശി കല്ലാരപീടികയിൽ ഉമ്മർ ഫിജിൻഷായെയാണ് (25) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇയാളെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റാ​ഗ്രാം വഴിയാണ് 2022-ൽ പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പ്രതി പരി‌ചയപ്പെടുന്നത്. തുടർന്ന് സ്കൂളിൽനിന്നു പ്രലോഭിപ്പിച്ചു വിളിച്ചിറക്കിയ ശേഷം ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി പെൺകുട്ടിയുടെ നഗ്നചിത്രം എടുക്കുകയും പീഡനം തുടരുകയും ചെയ്തു. പിന്നീട് ഈ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പെൺകുട്ടിയുടെ പിതാവിനും ബന്ധുക്കൾക്കും ഫോണിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു.

Also Read:കൊല്ലത്ത് ബിരുദ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; കൊലയാളി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്ന് സൂചന

പരാതിയിൽ കേസ് രജിസ്ററർ ചെയ്തതോടെ പ്രതി ജോലി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ബെംഗളൂരുവിൽനിന്ന് ഇയാളെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.