Tiger Attack in Mananthavady: മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; സ്ഥലത്ത് സംഘർഷാവസ്ഥ

Woman Killed in Tiger Attack: പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്.

Tiger Attack in Mananthavady: മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; സ്ഥലത്ത് സംഘർഷാവസ്ഥ

Tiger Attack

Published: 

24 Jan 2025 13:40 PM

വയനാട്: വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽ പെട്ട ഇവർ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്.

കാട്ടിനുള്ളിലായിരുന്നു ഇവരുടെ മൃതദേ​ഹം കണ്ടെത്തിയത്. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. മാനന്തവാടി പോലീസിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വനംവകുപ്പ് ഉദ്യേ​ഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അതേസമയം സംഭവസ്ഥലത്ത് പ്രദേശവാസികള്‍ വനംവകുപ്പിനെതിരേ പ്രതിഷേധിക്കുകയാണ്.നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. മന്ത്രി ഒ.ആർ.കേളു സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മന്തിക്കെതിരെയും ശക്തമായ ജനരോഷമാണ് ഉയരുന്നത്. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. അതേസമയം കടുവയെ വെടിവെയ്ക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.

Also Read:കുട്ടിയെ സ്കൂൾ ബസ് കയറ്റി വിടുന്നതുവരെ പതുങ്ങി നിന്നു; കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം; ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്

പുൽപള്ളി അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി ഒൻപത് ദിവസം കഴിഞ്ഞപ്പോഴാണ് മറ്റൊരു കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. ഈ വർഷം ആദ്യമാണു വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെടുന്നത്.

Related Stories
Tiger Attack in Mananthavady: കടുവ ആക്രമണം; ജനുവരി 27 വരെ നിരോധനാജ്ഞ, മാനന്തവാടിയില്‍ നാളെ ഹര്‍ത്താല്‍
Greeshma Case: ഗ്രീഷ്മയെ പറ്റി കൂട്ടുകാർക്ക് അറിയുന്നത് മറ്റൊന്ന്, ശാരീരിക ബന്ധം ഉണ്ടായിരുന്നില്ല,ചതിക്കുമെന്ന് തോന്നിയിരുന്നു- ഗ്രീഷ്മയുടെ മുൻ കാമുകൻ
Tiger Attack in Mananthavady: മാനന്തവാടിയില്‍ കൊല്ലപ്പെട്ടത് മിന്നുമണിയുടെ ബന്ധു; കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്‌
Special Train: അവധിക്ക് നാട്ടിലെത്താന്‍ ബുദ്ധിമുട്ടേണ്ടാ; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനിതാ
Palakkad Brewery Project: കഞ്ചിക്കോട്‌ ബ്രൂവറി ; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; കടുപ്പിച്ച് പ്രതിപക്ഷം; എന്താണ് ബ്രൂവറി വിവാദം
Bevco Holiday January 26: റിപ്പബ്ലിക്ക് ദിനത്തിൽ ബെവ്കോയുണ്ടോ? അറിയേണ്ടത്
പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്