Malappuram Home Birth: ആശുപത്രിയില്‍ പോകാന്‍ ഭര്‍ത്താവിന് താത്പര്യമില്ല; മലപ്പുറത്ത് വീട്ടില്‍ വെച്ച് പ്രസവിച്ച യുവതി മരിച്ചു

Woman Dies After Giving Birth At Home: പെരുമ്പാവൂര്‍ സ്വദേശിനിയാണ് മരിച്ച അസ്മ. ഇവര്‍ കുറച്ച് കാലമായി മലപ്പുറം ചട്ടിപ്പറമ്പില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. നിലവില്‍ അസ്മയുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് വിവരം.

Malappuram Home Birth: ആശുപത്രിയില്‍ പോകാന്‍ ഭര്‍ത്താവിന് താത്പര്യമില്ല; മലപ്പുറത്ത് വീട്ടില്‍ വെച്ച് പ്രസവിച്ച യുവതി മരിച്ചു

പ്രതീകാത്മക ചിത്രം

shiji-mk
Published: 

06 Apr 2025 14:28 PM

മലപ്പുറം: വീട്ടില്‍ വെച്ച് പ്രസവം നടത്തിയതിന് പിന്നാലെ യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിനിയായ യുവതിയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിനിടെയാണ് യുവതി മരിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ വെച്ചായിരുന്നു പ്രസവം നടന്നത്. ആശുപത്രിയില്‍ വെച്ചുള്ള പ്രസവത്തിന് യുവതിയുടെ ഭര്‍ത്താവ് സിറാജ് എതിരായിരുന്നു.

പെരുമ്പാവൂര്‍ സ്വദേശിനിയാണ് മരിച്ച അസ്മ. ഇവര്‍ കുറച്ച് കാലമായി മലപ്പുറം ചട്ടിപ്പറമ്പില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. നിലവില്‍ അസ്മയുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് വിവരം.

ശനിയാഴ്ച (ഏപ്രില്‍ 5) രാത്രിയാണ് സംഭവം നടക്കുന്നത്. അസ്മയുടെ മരണം സംഭവിച്ചതിന് പിന്നാലെ ഇക്കാര്യം ആരെയും അറിയിക്കാതെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാനായിരുന്നു സിറാജിന്റെ ശ്രമം. എന്നാല്‍ സിറാജിന്റെ നീക്കം അസ്മയുടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.

വാഹനത്തിന്റെ ഡ്രൈവര്‍ക്ക് സംശയം തോന്നി ഇയാള്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. പോലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം പോലീസും പെരുമ്പാവൂരിലെത്തിയിട്ടുണ്ട്.

Also Read: Baby Rescued from Train: ‘സുരക്ഷിതം, ഈ കൈകളില്‍’! ട്രെയിനിൽനിന്നു തട്ടിയെടുത്ത കുഞ്ഞിന് തുണയായി ഓട്ടോഡ്രൈവർമാർ; പ്രതി പിടിയിൽ

അസ്മയുടെ ആദ്യ മൂന്ന് പ്രസവങ്ങളും ആശുപത്രിയില്‍ വെച്ചായിരുന്നു നടന്നത്. എന്നാല്‍ നാലാമത്തേത് വീട്ടില്‍ വെച്ച് നടന്നു. അതില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

Related Stories
Tiger Attack: കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറം കാളികാവില്‍
Nedumbassery Hotel Employee Death: നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ
Resort Tent Collapse: വയനാട് മേപ്പാടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു
V D Satheesan: നിങ്ങള്‍ അവകാശപ്പെടുന്ന പാര്‍ട്ടി ഗ്രാമങ്ങളിലൊക്കെ കോണ്‍ഗ്രസ് കടന്നുവരും; സിപിഎമ്മിനോട് വി.ഡി. സതീശന്‍
Kerala Rain Alert: കേരളത്തിൽ കാലാവസ്ഥ മാറുന്നു; സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത
Padmanabha Swamy Temple Gold Theft: ജീവനക്കാരെ സംശയമുണ്ട്, തെളിവില്ല; പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണത്തിൽ വലഞ്ഞ് പോലീസ്
മുടി കളര്‍ ചെയ്‌തോളൂ, പക്ഷേ 'റിസ്‌കും' അറിയണം
കണ്ണുകൾക്ക് ചുറ്റും ഇരുണ്ട നിറമോ? മാറ്റാം ഇങ്ങനെ
സെലറിയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
പല്ലുകളുടെ ആരോഗ്യത്തിന് ഇവ ഒഴിവാക്കൂ