Malappuram Home Birth: ആശുപത്രിയില്‍ പോകാന്‍ ഭര്‍ത്താവിന് താത്പര്യമില്ല; മലപ്പുറത്ത് വീട്ടില്‍ വെച്ച് പ്രസവിച്ച യുവതി മരിച്ചു
Woman Dies After Giving Birth At Home: പെരുമ്പാവൂര്‍ സ്വദേശിനിയാണ് മരിച്ച അസ്മ. ഇവര്‍ കുറച്ച് കാലമായി മലപ്പുറം ചട്ടിപ്പറമ്പില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. നിലവില്‍ അസ്മയുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് വിവരം.

മലപ്പുറം: വീട്ടില്‍ വെച്ച് പ്രസവം നടത്തിയതിന് പിന്നാലെ യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിനിയായ യുവതിയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിനിടെയാണ് യുവതി മരിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ വെച്ചായിരുന്നു പ്രസവം നടന്നത്. ആശുപത്രിയില്‍ വെച്ചുള്ള പ്രസവത്തിന് യുവതിയുടെ ഭര്‍ത്താവ് സിറാജ് എതിരായിരുന്നു.
പെരുമ്പാവൂര്‍ സ്വദേശിനിയാണ് മരിച്ച അസ്മ. ഇവര്‍ കുറച്ച് കാലമായി മലപ്പുറം ചട്ടിപ്പറമ്പില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. നിലവില്‍ അസ്മയുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് വിവരം.
ശനിയാഴ്ച (ഏപ്രില്‍ 5) രാത്രിയാണ് സംഭവം നടക്കുന്നത്. അസ്മയുടെ മരണം സംഭവിച്ചതിന് പിന്നാലെ ഇക്കാര്യം ആരെയും അറിയിക്കാതെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാനായിരുന്നു സിറാജിന്റെ ശ്രമം. എന്നാല്‍ സിറാജിന്റെ നീക്കം അസ്മയുടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.




വാഹനത്തിന്റെ ഡ്രൈവര്‍ക്ക് സംശയം തോന്നി ഇയാള്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. പോലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം പോലീസും പെരുമ്പാവൂരിലെത്തിയിട്ടുണ്ട്.
അസ്മയുടെ ആദ്യ മൂന്ന് പ്രസവങ്ങളും ആശുപത്രിയില്‍ വെച്ചായിരുന്നു നടന്നത്. എന്നാല്‍ നാലാമത്തേത് വീട്ടില്‍ വെച്ച് നടന്നു. അതില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.