Kozhikode Lightning Strike Death: വീടിന് പുറത്തുനിൽക്കുമ്പോൾ ഇടിമിന്നലേറ്റു; കോഴിക്കോട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Woman Dies After Being Struck by Lightning in Chathamangalam: വീടിന് പുറത്തു നിൽക്കുന്ന സമയത്ത് ഇടിമിന്നലിൽ പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Kozhikode Lightning Strike Death: വീടിന് പുറത്തുനിൽക്കുമ്പോൾ ഇടിമിന്നലേറ്റു; കോഴിക്കോട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

nandha-das
Published: 

05 Apr 2025 21:40 PM

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമ ആണ് മരിച്ചത്. ഇന്ന് (ശനിയാഴ്ച) വൈകുന്നേരം അഞ്ച് മണിയോടെ ആണ് സംഭവം. ഫാത്തിമ വീടിന് പുറത്തു നിൽക്കുന്ന സമയത്ത് ഇടിമിന്നലിൽ പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

അതേസമയം, ഇടുക്കിയിൽ കനത്ത മഴയിൽ കല്ല് ദേഹത്ത് വീണ് വയോധികൻ മരിച്ചു. ഇടുക്കി സുൽത്താനിയയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കല്ല് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റ അയ്യാവിനെ സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിജില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിട്ടുനൽകും. നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് ഒരു വീട് തകർന്നതായും റിപോർട്ടുകൾ ഉണ്ട്.

ALSO READ: വിവാഹ നിശ്ചയത്തിന് പിന്നാലെ വാഹനാപകടം; മൃതദേഹം കണ്ടെത്തിയത് ഓടയിൽ നിന്ന്; ദുരൂഹതയെന്ന് കുടുംബം

വിവാഹ നിശ്ചയത്തിന് പിന്നാലെ വാഹനാപകടത്തിൽ യുവാവ് മരിച്ചു; ദുരൂഹതയെന്ന് കുടുംബം

പത്തനംതിട്ടയിലെ പന്തളത്ത് വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കുളനട ഞെട്ടൂർ സുമി മൻസിലിൽ സുബീക്ക് (24) ആണ് മരിച്ചത്. വിവാഹനിശ്ചയ ശേഷം സുബീക്ക് സുഹൃത്തിനെ കാണാനായി ആശുപത്രിയിൽ പോകും വഴിയാണ് അപകടം നടന്നത്. അജ്ഞാത വാഹനം ബൈക്കിൽ വന്ന് ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വീട്ടുകാരുടെ ആരോപണം.

വ്യാഴാഴ്ച ഉച്ചയ്ക്ക് വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വെളിയാഴ്ച പുലർച്ചെ രണ്ടരയോടെ എംസി റോഡിൽ മാന്തുക രണ്ടാംപുഞ്ചയ്ക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നതെന്നാണ് വിവരം. പ്രഭാത സവാരിക്ക് പോയവരാണ് രാവിലെ ഏഴരയോടെ റോഡരികിൽ ഉള്ള ഒരു ഓടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ചാമ്പയ്‌ക്കയുടെ ഗുണങ്ങൾ അറിയാമോ?
കൊതിയൂറും പച്ച മാങ്ങാക്കറി തയ്യാറാക്കാം
വെണ്ടയ്ക്ക വെള്ളത്തിനുമുണ്ട് ഗുണങ്ങൾ
വേനൽക്കാലത്ത് പ്ലം കഴിക്കാം; ഗുണങ്ങൾ നിരവധി