Woman Dies After Hit By Vande Bharat : അതിദാരുണം; കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു

Vande Bharat Accident In Kerala : കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. ആളെ തിരിച്ചറിയാനായില്ല. കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. കഴിഞ്ഞ മാസവും കോഴിക്കോട് ജില്ലയില്‍ ഒരാള്‍ വന്ദേഭാരത് തട്ടി മരിച്ചിരുന്നു. നവംബറിലുണ്ടായ അപകടത്തില്‍ ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുൽ ഹമീദ് ആണ് മരിച്ചത്. കേൾവിക്കുറവുള്ള ആളായിരുന്നു അബ്ദുൽ ഹമീദ്. വീട്ടിൽ നിന്നിറങ്ങി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്

Woman Dies After Hit By Vande Bharat : അതിദാരുണം; കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

26 Dec 2024 21:24 PM

കോഴിക്കോട്: കൊയിലാണ്ടിയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു. ഇന്ന് രാവിലെ 8.40-ഓടെയായിരുന്നു അപകടമുണ്ടായത്. കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. ആളെ തിരിച്ചറിയാനായില്ല. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. കഴിഞ്ഞ മാസവും കോഴിക്കോട് ജില്ലയില്‍ ഒരാള്‍ വന്ദേഭാരത് തട്ടി മരിച്ചിരുന്നു. നവംബറിലുണ്ടായ അപകടത്തില്‍ ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുൽ ഹമീദ് (65) ആണ് മരിച്ചത്. കേൾവിക്കുറവുള്ള ആളായിരുന്നു അബ്ദുൽ ഹമീദ്. വീട്ടിൽ നിന്നിറങ്ങി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.

ഉത്തര്‍പ്രദേശിലും അപകടം

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും സമാനമായ ഒരു അപകടം ഉണ്ടായിരുന്നു. വന്ദേഭാരത് ഇടിച്ചുണ്ടായ അപകടത്തില്‍ 15 വയസുകാരിയാണ് യുപിയില്‍ മരിച്ചത്. ഉത്തര്‍പ്രദേശിലെ പടുല്‍ക്കി ഗ്രാമത്തിലാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

പട്ടുൽക്കി ഗ്രാമത്തിന് സമീപം ലഖ്‌നൗ-അയോധ്യ റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച അയോധ്യയിൽ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസ് പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു. കുട്ടി ജീവനൊടുക്കിയതാണോയെന്നും സംശയിക്കുന്നുണ്ടെന്ന്‌ ദരിയാബാദ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് സോങ്കർ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Read Also : ക്രിസ്മസ് പുതുവത്സരം; ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കൂടുതൽ സർവീസുകളുമായി മെട്രോയും വാട്ടർ മെട്രോയും

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്‍

അതേസമയം, ആദ്യ പ്രോട്ടോടൈപ്പ് ട്രയൽ റൺ വിജയകരമായി പൂര്‍ത്തിയാക്കി. തിങ്കളാഴ്ചയാണ്‌ ഖജുരാഹോയ്ക്കും മഹോബയ്ക്കും ഇടയിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ട്രയൽ റൺ പൂർത്തിയാക്കിയത്. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ പ്രധാന നാഴികക്കല്ലാണ് ട്രയല്‍ റണ്‍. ഖജുരാഹോ-ഝാൻസി പാതയിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്‍ 15 ദിവസത്തേക്ക് കൂടി ട്രയൽ റണ്ണിന് വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഖജുരാഹോ-മഹോബ റൂട്ടിൽ ഏഴ് ദിവസത്തോളം മിതമായ വേഗതയിൽ ട്രയല്‍ റണ്‍ നടത്തിയിരുന്നു. അടുത്ത ഘട്ടത്തില്‍ വേഗത കൂട്ടി ട്രയല്‍ റണ്‍ നടത്തും.

മണിക്കൂറിൽ 115 കിലോമീറ്റർ വേഗതയിലാണ്‌ ഖജുരാഹോ മുതൽ മഹോബ റെയിൽവേ സ്‌റ്റേഷൻ വരെ ട്രെയിൻ ഓടിയത്. തുടര്‍ന്ന് വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്തി.

ഐആർസിടിസി വെബ്‌സൈറ്റ് പണിമുടക്കി

അതിനിടെ റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ഐആര്‍സിടിസി വെബ്‌സൈറ്റ് പണിമുടക്കിയത് യാത്രക്കാരെ വലച്ചു. വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തനരഹിതമായെന്നാണ് റിപ്പോര്‍ട്ട്. തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ നിരവധി പേരാണ് ബുദ്ധിമുട്ടിയത്. മെയിന്റനന്‍സ് പ്രവര്‍ത്തനം നടക്കുന്നതിനാൽ പ്രവർത്തനരഹിതം എന്ന സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചത്.

ഡൗൺഡിറ്റക്ടർ എന്ന വെബ്സൈറ്റിലും തകരാറിനെക്കുറിച്ച് നിരവധി പേരാണ് റിപ്പോര്‍ട്ട് ചെയ്തത്. വെബ്‌സൈറ്റ് ലഭിക്കാത്തതിനെക്കുറിച്ച് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഈ മാസം ഇതിന് മുമ്പ് ഒരു തവണ വെബ്‌സൈറ്റ് പണിമുടക്കിയിരുന്നു.

നല്ല ഉറക്കത്തിന് മത്തങ്ങ വിത്തുകൾ
ദേഷ്യം കുറയ്ക്കാന്‍ ഈ പൂവുകള്‍ നിങ്ങളെ സഹായിക്കും
എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്