5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Woman Attacked In Kochi: കൊച്ചിയില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Woman Attacked In Kochi: ഫാമുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന പരിക്കേറ്റ വീട്ടമ്മയുടെ പോൾ പീറ്റർ പറഞ്ഞു. അവരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ഒരു പ്രാദേശിക നേതാവ് മുമ്പ് വധഭീക്ഷണി മുഴക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Woman Attacked In Kochi: കൊച്ചിയില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
woman attacked
nithya
Nithya Vinu | Published: 17 Mar 2025 16:40 PM

കൊച്ചി: കൊച്ചി വല്ലാ‍ർപാടത്ത് വീട്ടമ്മയ്ക്ക് നേരെ ആക്രമണം. പനമ്പുകാട് മത്സ്യഫോം ഉടമ പോൾ പീറ്ററുടെ ഭാര്യ വിന്നിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ വിന്നി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരുടെ ചെമ്മീൻകെട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ വാഹനത്തിനടുത്ത നിൽക്കുകയായിരുന്നു വിന്നി. ആ സമയത്ത് മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർ വിന്നിയുടെ അടുത്ത് എത്തി. സംഘത്തെ കണ്ട് ഭയന്ന് ഫോൺ വിളിക്കാൻ തുടങ്ങുമ്പോൾ ഒരാൾ ഓടിയെത്തി മർദിച്ചു. ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് പിന്നിൽ അടിക്കുകയായിരുന്നുവെന്ന് ഭർത്താവ് പോൾ പീറ്റർ പറഞ്ഞു.

അക്രമണത്തിൽ തലയ്ക്കും കൈക്കും ​ഗുരുതരമായി പരിക്കേറ്റ വിന്നി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ 20ഓളം സ്റ്റിച്ചുണ്ട്. സംഭവത്തിൽ മുളവുകാട് പൊലീസ് കേസെടുത്തു. അതേസമയം തന്റെ ഫാമുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പോൾ പീറ്റർ പറഞ്ഞു. അവരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ഒരു പ്രാദേശിക നേതാവ് മുമ്പ് വധഭീക്ഷണി മുഴക്കിയിരുന്നെന്നും അത് സംബന്ധിച്ച് മുളവുകാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ഒടുവിൽ വഴങ്ങി, ആശമാർക്ക് ഓണറേറിയം നൽകുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സർക്കാർ

ഇടുക്കിയിലെ ​ഗ്രാമ്പിയിൽ നിന്നും പിടികൂടിയ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു

ഇടുക്കി വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ ജനവാസമേഖലയിൽ നിന്നും പിടികൂടിയ കടുവ ചത്തു. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നേരെ ചാടിവീണ കടുവയെ വെടിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചത്തത്. ഡോക്ടർ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. രണ്ടാമതും വെടിവെച്ചപ്പോൾ കടുവ ദൗത്യസംഘത്തിനുനേരെ ചാടിവീഴുകയായിരുന്നു.

ആദ്യം മയക്കുവെടിവെച്ചെങ്കിലും കടുവ മയങ്ങാൻ സമയം എടുത്തതോടെയാണ് രണ്ടാമതും മയക്കുവെടിവച്ചത്. ആക്രമണത്തിൽ കടുവയുടെ കൈ കൊണ്ട് ദൗത്യസംഘത്തിലെ മനു എന്ന ഉദ്യോഗസ്ഥന്‍റെ തലയിലുണ്ടായിരുന്ന ഹെല്‍മെറ്റ് പൊട്ടുകയും ഇവരുടെ കയ്യിലുണ്ടായിരുന്ന ഷീല്‍ഡ് തകരുകയും ചെയ്തു. ഇതോടെ സംഘം കടുവയ്ക്ക് നേരെ സ്വയരക്ഷക്കായി വെടിയുതിര്‍ക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. കാലിനേറ്റ മുറിവ് ​ഗുരുതരമായതിനാൽ ഗ്രാമ്പി എസ്റ്റേറ്റിൻറെ 16 ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിൽ തന്നെ കടുവയുണ്ടായിരുന്നു. കടുവ തീർത്തും അവശനിലയിൽ ആയതുകൊണ്ട് തനിയെ കൂട്ടിൽ കയറാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയതോടെ മയക്കുവെടി വച്ച് പിടിക്കൂടാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് ആറ് മണിവരെയായിരുന്നു നിരോധനാജ്ഞ. ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ആർ.എസ്. അരുൺകുമാർ, ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഐ.എസ്. സുരേഷ്ബാബു, എൽ.ആർ. തഹസിൽദാർ എസ്.കെ. ശ്രീകുമാർ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ. ഹരിലാൽ, ബെന്നി ഐക്കര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.