5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ganesh Chaturthi 2024: ഗണേശനെ മനസറിഞ്ഞ് പ്രാര്‍ത്ഥിച്ച് വിനായക ചതുര്‍ഥി ആഘേഷിക്കാം, ഒപ്പം ആശംസകളും നേരാം

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന വെളുത്തപക്ഷ ചതുർഥി ദിനമാണ് വിനായക ചതുർത്ഥിയായി ആ​ഘോഷിക്കുന്നത്.

Ganesh Chaturthi 2024: ഗണേശനെ മനസറിഞ്ഞ് പ്രാര്‍ത്ഥിച്ച് വിനായക ചതുര്‍ഥി ആഘേഷിക്കാം, ഒപ്പം ആശംസകളും നേരാം
image credits:pti
sarika-kp
Sarika KP | Published: 06 Sep 2024 22:39 PM

ഹിന്ദു മത വിശ്വാസപ്രകാരം ഏറെ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് വിനായക ചതുർത്ഥി. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന വെളുത്തപക്ഷ ചതുർഥി ദിനമാണ് വിനായക ചതുർത്ഥിയായി ആ​ഘോഷിക്കുന്നത്. ഇത്തവണ സെപ്റ്റംബർ 7 ശനിയാഴ്ച അതായത് നാളെയാണ് വിനാ​യക ചതുർത്ഥി ആഘോഷിക്കുന്നത്.

ഇന്നേദിവസം ​ഗണപതി ഭ​ഗവാന് പ്രീതികരമായ കർമ്മങ്ങൾ ചെയ്യുന്നത് ഉത്തമമാണ്. ഇന്നേ ദിവസം പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം, ഗൃഹ നിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങളിൽ നിന്ന് നമ്മളെ മാറ്റുന്നു. ഇതിനു പുറമെ അന്നേ ദിവസം ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് ഏറ്റവും ഉത്തമമാണ്. ആദ്യക്കാലങ്ങളിൽ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു വിനായക ചതുർത്ഥി ഏറ്റവും കൂടുതൽ ആഘോഷിക്കാറുള്ളത്. എന്നാൽ അടുത്തിടെയായി കേരളത്തിലെ ഇന്നേ ദിവസം വലിയ പ്രധാന്യത്തോടെയാണ് കൊണ്ടാടാറുള്ളത്.ചില ക്ഷേത്രങ്ങളില്‍ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യാറുണ്ട്. രാജ്യത്തുടനീളം പത്ത് ദിവസത്തെ ഉത്സവമായാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്.

ചതുർഥി വ്രതം എന്തിന്?
വിനായക ചതുർഥി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് ഏറ്റവും ഉത്തമമാണ്. ഇത് അനുഷ്ഠിച്ചാൽ അടുത്ത വിനായക ചതുര്‍ഥി വരെയുള്ള ഒരു വര്‍ഷക്കാലം എല്ലാ വിഘ്നങ്ങളും മാറുമെന്നാണ് വിശ്വാസം.

ചതുർഥി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?

ചതുർഥിയുടെ തലേന്ന് മുതൽ വ്രതം ആരംഭിക്കണം. തലേ ദിവസം മുതൽ മത്സ്യമാംസാദികൾ ഉപേക്ഷിക്കുക. ഒരിക്കൽ ആയി വ്രതം നോക്കാം. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ ആ ദിവസങ്ങളിൽ ഒഴുവാക്കുക. 108 തവ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കാൻ ശ്രമിക്കുക. ഇന്നേ ദിവസം ​ഗണപതി അമ്പലത്തിൽ ദർശനം നടത്തുന്നതും വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമം.

എല്ലാവര്‍ക്കും വിനായക ചതുര്‍ഥി ദിനത്തിൽ ആശംസകള്‍ നേരം. ചില ആശംസകൾ ഇതാ

  • വിഘ്‌നങ്ങളെല്ലാം നീക്കാന്‍ വിഘ്‌നേശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ, വിനായക ചതുര്‍ഥി ആശംസകള്‍
  • ഗണേശനെ മനസറിഞ്ഞ് പ്രാര്‍ത്ഥിച്ച് വിനായക ചതുര്‍ഥി ആഘോഷിക്കാം, ആശംസകള്‍
  • വിഘ്‌നങ്ങൾ അകറ്റി വിഘ്‌നേശ്വരൻ നമ്മളെ അനുഗ്രഹിക്കട്ടെ ,വിനായക ചതുര്‍ഥി ആശംസകള്‍
  • നീതിയുടെ പാതയില്‍ സഞ്ചരിക്കാന്‍ സിദ്ധി വിനായകന്റെ അനുഗ്രഹമുണ്ടാകട്ടെ

കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങളെ പരിചയപ്പെടാം

  • കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം-കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരമശിവനാണ് മുഖ്യപ്രതിഷ്ഠ. പക്ഷെ ഉപദേവനായി പ്രതിഷ്ഠിക്കപ്പെട്ട ബാല ഗണപതിയിലൂടെയാണ് ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചത്.
  • മഥൂർ ക്ഷേത്രം-സർകോഡ് ജില്ലയിലാണ് മഥൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അനന്തേശ്വര വിനായക ക്ഷേത്രമെന്നും ഇതിന് പേരുണ്ട്.
  • പഴവങ്ങാടി ഗണപതി ക്ഷേത്രം-തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്താണ് പഴവങ്ങാടി ഗണപതി ക്ഷേത്രം
  • മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രം- കോട്ടയം ജില്ലയിലെ കുറുപ്പന്തറയിലാണ് മള്ളിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
  • അഞ്ചുമൂർത്തിമംഗല ക്ഷേത്രം- പാലക്കാട് ആലത്തൂരിനടുത്താണ് അഞ്ചുമൂര്‍ത്തിമംഗലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
  • വാഴപ്പള്ളി മഹാദേവർ ക്ഷേത്രം-കോട്ടയം ചങ്ങാനാശ്ശേരിയിലെ വാഴപ്പള്ളിയിലാണ് ക്ഷേത്രം.