5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ഇന്ന് എങ്ങനെയാ, കുട എടുക്കണോ ? മഴ പെയ്യുമോ ? സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഇങ്ങനെ

Kerala Rain Alert Today December 10 : 12-ാം തീയതി മുതല്‍ ചില പ്രദേശങ്ങളില്‍ വീണ്ടും മഴ ശക്തമായേക്കും. 12ന്‌ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala Rain Alert: ഇന്ന് എങ്ങനെയാ, കുട എടുക്കണോ ? മഴ പെയ്യുമോ ? സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഇങ്ങനെ
jayadevan-am
Jayadevan AM | Published: 10 Dec 2024 05:57 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും നേരിയ മഴ മുന്നറിയിപ്പുകള്‍ മാത്രം. എല്ലാ ജില്ലകളിലും ഈ രണ്ട് ദിവസങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മാത്രമാണ് മുന്നറിയിപ്പ്. 14 ജില്ലകളിലും പച്ച അലര്‍ട്ടാണ്.

എന്നാല്‍ 12-ാം തീയതി മുതല്‍ ചില പ്രദേശങ്ങളില്‍ വീണ്ടും മഴ ശക്തമായേക്കും. 12ന്‌ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 13ന്‌ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ 12, 13 തീയതികളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.

ന്യൂനമര്‍ദ്ദം

അതേസമയം, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം നാളെയോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക – തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേര്‍ന്നേക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതുകൊണ്ട്, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഡിസംബര്‍ 12 മുതല്‍ 14 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ലേണേഴ്‌സ് കഴിഞ്ഞ് ഒരു വര്‍ഷം പ്രൊബേഷന്‍ പിരീഡ്; ഡ്രൈവിങ് ടെസ്റ്റ് രീതികള്‍ പരിഷ്‌കരിക്കും

കടലില്‍ പോകാമോ ?

മത്സ്യത്തൊഴിലാളികള്‍ക്കായും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
12, 13 തീയതികളില്‍ കേരള തീരത്തും, 13ന് ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. 12, 13 തീയതികളില്‍ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

13ന്‌ ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ശബരിമലയില്‍

സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലും ഇന്നും നാളെയും ആകാശം പൊതുമെ മേഘാവൃതമായിരിക്കുമെന്നാണ് പ്രവചനം. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ (മണിക്കൂറില്‍ രണ്ട് സെ.മീ വരെ ) ആയ മഴയ്‌ക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. കാലാവസ്ഥ വകുപ്പ്‌ ഇടിമിന്നല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.