Viral Video : ഇതൊക്കെ എന്ത് ! പൊലീസ് പറഞ്ഞാല്‍ ആനയും അനുസരിക്കും; അതിരപ്പിള്ളിയില്‍ നിന്നുള്ള വൈറല്‍ വീഡിയോ
Wild Elephant Viral Video Kerala Police : സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്. കേരള പൊലീസിന്റെ ധീരതയെ പ്രകീര്‍ത്തിച്ചാണ് അതില്‍ പല കമന്റുകളും. ചിലര്‍ രസകരമായ കമന്റുകള്‍ ചെയ്തു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കാണിച്ചത് ബുദ്ധിമോശമാണെന്ന് വിമര്‍ശിച്ചവരുമുണ്ട്
ചില വീഡിയോകള്‍ അങ്ങനെയാണ്. പെട്ടെന്ന് തന്നെ വൈറലാകും. നിരവധി പേര്‍ അത് ഏറ്റെടുക്കും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ കേരള പൊലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശങ്ങള്‍ ഒരു ആന അക്ഷരംപ്രതി അനുസരിക്കുന്നതാണ് ദൃശ്യങ്ങളില്‍. ഒരു ആന റോഡിലേക്ക് ഇറങ്ങി വരുന്നതും, മുമ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സമീപത്തുണ്ടായിരുന്ന ഒരു ആളും, ഒരു വാഹനവും പെട്ടെന്ന് പിന്നിലേക്ക് മാറുന്നുണ്ട്. തന്റെ മുമ്പിലേക്ക് വന്ന ആനയോട് റോഡിന് അപ്പുറത്തേക്ക് പോകാന്‍ കൈ ചൂണ്ടി പൊലീസുകാരന്‍ പറയുന്നതും കാണാം. ഒരു നിമിഷം അനങ്ങാതെ നിന്ന ആന, തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം റോഡിന് അപ്പുറത്തേക്ക് പോവുകയായിരുന്നു. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി.
‘ഗ്യാങ്ങുമായി വരുന്നവന്‍ ഗ്യാങ്സ്റ്റര്‍. അവന്‍ ഒറ്റയ്ക്കാണ് വന്നത്. മോണ്‍സ്റ്റര്‍’ എന്ന കെജിഎഫിലെ ഡയലോഗ് അടക്കം ഉള്‍പ്പെടുത്തിയാണ് പൊലീസ് വീഡിയോ പങ്കുവച്ചത്. കാട്ടാനയോട് അതിരപ്പിള്ളി പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ മുഹമ്മദ് റോഡ് മുറിച്ചു കടക്കാൻ നിർദ്ദേശിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തിരിഞ്ഞോടി ശീലമില്ലെന്നും, നെഞ്ചും വിരിച്ച് നേരിട്ടിട്ടേ ഉള്ളൂവെന്നും പൊലീസ് ക്യാപ്ഷനായി കുറിച്ചു.
Read Also : ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; കണ്ണൂരില്‍ റിസോര്‍ട്ടിന് തീയിട്ട് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു
ഏഴാറ്റുമുഖം ഗണപതി എന്ന് പേരുള്ള ഈ കാട്ടാന പൊതുവെ ശല്യക്കാരനല്ലെന്നും, ആരും ഇത് കണ്ട് അനുകരിക്കാൻ നിൽക്കരുതെന്നും പൊലീസ് അറിയിച്ചു. ഫേസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്. കേരള പൊലീസിന്റെ ധീരതയെ പ്രകീര്‍ത്തിച്ചാണ് അതില്‍ പല കമന്റുകളും. ചിലര്‍ രസകരമായ കമന്റുകള്‍ ചെയ്തു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കാണിച്ചത് ബുദ്ധിമോശമാണെന്ന് വിമര്‍ശിച്ചവരുമുണ്ട്.
വീഡിയോ കാണാം:
സമൂഹമാധ്യമങ്ങളില്‍ വന്ന ചില കമന്റുകള്‍ ചുവടെ:
1. നമ്മൾ കാറിൽ പോകുമ്പോഴും ഇങ്ങനെ ആണ്. യൂണിഫോമില്‍ നിൽക്കുന്ന ഉദ്യോഗസ്ഥൻ വഴി തിരിച്ചു വിട്ടാൽ മാന്യമായി പോകും. അല്ലാതെ ഒരു സാധാരണക്കാരൻ വഴി തിരിഞ്ഞു പോകാൻ പറഞ്ഞാൽ നീ ആരെടാ അത് പറയാനെന്ന് ചോദിക്കും. ആനയും അത് പോലെ ആദ്യം ഒന്ന് നോക്കി.
2. ആ യൂണിഫോം കാണുപ്പോൾ അതിന് അറിയാം ശത്രു അല്ല രക്ഷകൻ ആണെന്ന്
3. 10 ആനയെ പറഞ്ഞ് മനസ്സിലാക്കാം. ഒരു മനുഷ്യനെ പറഞ്ഞ് മനസ്സിലാക്കാനാണ് പാട്
4. യൂണിഫോമിൽ ആയി പോയി. അല്ലെങ്കിൽ കാണാമായിരുന്നു എന്നും പറഞ്ഞാ അവൻ പോയത്
5. ആനയായാലും ആരവമായാലും ഒറ്റക്ക് നിന്ന് നേരിട്ടാ ശീലം
6. കാട്ടാനയാണെന്ന ഓർമ നല്ലതാണ്. സ്കൂളിൽ പോയി മലയാളം പഠിച്ചിട്ടല്ല ആന റോഡിലിറങ്ങിയത്. ജാഗ്രത വേണ്ട ഭയം മതി
7. കാര്യം ഒക്കെ ശരി തന്നെ. നെഞ്ച് വിരിച്ചു നിന്നത് ഏഴാറ്റുമുഖം ഗണപതി ആയത് കൊണ്ടാണ്. അവൻ ശാന്തനാണ് അവനെ എല്ലാർക്കും അറിയാം. അവിടുത്തുകാരേയും അവന് അറിയാം. അതാണ്
8. അഭിനന്ദനങ്ങൾ. പക്ഷെ ഇതൊരു ശീലം ആക്കല്ലേ എന്ന് ആ സാറിനോട് പറഞ്ഞേക്കണേ. ആന എപ്പോളും നിയമത്തെ ബഹുമാനിച്ചു എന്ന് വരില്ല