Wild Animal Attack Kerala : ഇവിടെ ഒരു സർക്കാർ ഉണ്ടോ? വനം മന്ത്രി രാജിവെക്കണം; വന്യജീവി ആക്രമണത്തിൽ ബിഷപ്പുമാർ

Kanjirappally, Thamarasserry Bishops On Wild Animal Attack : ഒരാഴ്ചയക്കിടെ കാട്ടാന ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കത്തോലിക്ക സഭയുടെ ബിഷപ്പുമാർ രംഗത്തെത്തിയിരിക്കുന്നത്. വന്യജീവി ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ നാലെ വയനാട്ടിൽ യുഎഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Wild Animal Attack Kerala : ഇവിടെ ഒരു സർക്കാർ ഉണ്ടോ? വനം മന്ത്രി രാജിവെക്കണം; വന്യജീവി ആക്രമണത്തിൽ ബിഷപ്പുമാർ

Mar Remigiose Inchananiyil, Mar Jose Pulickal

jenish-thomas
Published: 

12 Feb 2025 16:01 PM

അടുത്തിടെ കേരളത്തിൽ നടന്ന വന്യജീവി ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭയുടെ ബിഷപ്പുമാർ. വന്യജീവി ആക്രമണത്തിൽ ജനങ്ങൾ കൊല്ലപ്പെടുമ്പോൾ ഇവിടൊരു സർക്കാർ ഉണ്ടോ എന്നാണ് കത്തോലിക്ക സഭയുടെ താമരശ്ശേരി, കാഞ്ഞിരപ്പള്ളി ബിഷപ്പുമാർ ചോദിക്കുന്നത്. കർഷകഡ മരിച്ച് വീഴുന്നത് കണ്ടിട്ട് വനം വകുപ്പിന് യാതൊരു ഉത്തരവാദിത്വമില്ല. ഈ സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത വനം മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്നും കാഞ്ഞിരപ്പള്ളിയിൽ നടന്ന പരിപാടിയിൽ വെച്ച് ബിഷപ്പുമാർ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് എവിടെയാണ് ഭരണം നടക്കുന്നത്. വന്യജീവി ആക്രണത്തിൽ ജനങ്ങൾ മരിച്ച് വീഴുമ്പോൾ സർക്കാരും വനം വകുപ്പും യാതൊരു ഉത്തരവാദിത്വമില്ലാതെയാണ് പെരുമാറുന്നത്. കർഷകർക്ക് കാർഷിക മേഖലയിൽ ജീവിക്കാൻ ആവകാശമില്ലേ എന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ചോദിച്ചു.

ALSO READ : Wayanad Harthal: വന്യജീവി ആക്രമണം; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

ഇവിടെ ഒരു സർക്കാർ ഉണ്ടോ എന്നാണ് ആദ്യ അറിയേണ്ടത് എന്നായിരുന്നു കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ചോദിച്ചത്. വന്യജീവി ആക്രമണത്തിൽ ജനങ്ങൾ മരിക്കാൻ ഇടയായ സാഹചര്യത്തിൽ വനം മന്ത്രി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണം. ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മറുപടി പറയണം. സംഭവത്തിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭം നടത്തുമെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു.

അതേസമയം ഇന്നലെ ഫെബ്രുവരി 11-ാം തീയതി രാത്രിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ചൂരൽമല അട്ടമല മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനെ കൊല്ലപ്പെട്ട് നിലയിൽ കണ്ടെത്തി. 27 വയസുള്ള ബാലനെയാണ് അട്ടമലയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയ്ക്കിടെ ഇത് നാലാമത്തെ മരണമാണ് കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ഇതെ തുടർന്ന് വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തു.

Related Stories
Model Soumya- Hybrid Ganja Case: ‘പോയി വന്നിട്ട് കാണാം ഗയ്‌സ്‌..’; ചോദ്യംചെയ്യലിന് പോകുന്നതിന് മുമ്പ് വീഡിയോ പങ്കുവെച്ച് മോഡൽ സൗമ്യ
Hybrid Ganja Case: ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയേയും ഷൈന്‍ ടോം ചാക്കോയേയും ഇന്ന് ചോദ്യം ചെയ്യും
PK Sreemathi: ‘അങ്ങനെയൊരു ചര്‍ച്ചയേ ഉണ്ടായിട്ടില്ല’; സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് പി.കെ. ശ്രീമതി
Kerala Rain Alert: ഇന്നും മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Newborn Baby Handover: നവജാത ശിശുവിനെ അനധികൃതമായി കൈമാറി; അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്
Cholera Death: തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യ വകുപ്പ്
കൊതുകിനെ പമ്പ കടത്താന്‍ ഇതാ കിടിലം മാര്‍ഗങ്ങള്‍
ഈ പ്രവൃത്തികളില്‍ മൂന്നാമതൊരാള്‍ ഇടപെടരുത്!
ഈ ഭക്ഷണങ്ങൾ നിങ്ങളുടെ തലച്ചോറിനെ കുഴപ്പത്തിലാക്കും
അടിവയറ്റിലെ കൊഴുപ്പ് അകറ്റാം