Wild Animal Attack Kerala : ഇവിടെ ഒരു സർക്കാർ ഉണ്ടോ? വനം മന്ത്രി രാജിവെക്കണം; വന്യജീവി ആക്രമണത്തിൽ ബിഷപ്പുമാർ
Kanjirappally, Thamarasserry Bishops On Wild Animal Attack : ഒരാഴ്ചയക്കിടെ കാട്ടാന ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കത്തോലിക്ക സഭയുടെ ബിഷപ്പുമാർ രംഗത്തെത്തിയിരിക്കുന്നത്. വന്യജീവി ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ നാലെ വയനാട്ടിൽ യുഎഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്തിടെ കേരളത്തിൽ നടന്ന വന്യജീവി ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭയുടെ ബിഷപ്പുമാർ. വന്യജീവി ആക്രമണത്തിൽ ജനങ്ങൾ കൊല്ലപ്പെടുമ്പോൾ ഇവിടൊരു സർക്കാർ ഉണ്ടോ എന്നാണ് കത്തോലിക്ക സഭയുടെ താമരശ്ശേരി, കാഞ്ഞിരപ്പള്ളി ബിഷപ്പുമാർ ചോദിക്കുന്നത്. കർഷകഡ മരിച്ച് വീഴുന്നത് കണ്ടിട്ട് വനം വകുപ്പിന് യാതൊരു ഉത്തരവാദിത്വമില്ല. ഈ സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത വനം മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്നും കാഞ്ഞിരപ്പള്ളിയിൽ നടന്ന പരിപാടിയിൽ വെച്ച് ബിഷപ്പുമാർ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് എവിടെയാണ് ഭരണം നടക്കുന്നത്. വന്യജീവി ആക്രണത്തിൽ ജനങ്ങൾ മരിച്ച് വീഴുമ്പോൾ സർക്കാരും വനം വകുപ്പും യാതൊരു ഉത്തരവാദിത്വമില്ലാതെയാണ് പെരുമാറുന്നത്. കർഷകർക്ക് കാർഷിക മേഖലയിൽ ജീവിക്കാൻ ആവകാശമില്ലേ എന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ചോദിച്ചു.
ALSO READ : Wayanad Harthal: വന്യജീവി ആക്രമണം; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ
ഇവിടെ ഒരു സർക്കാർ ഉണ്ടോ എന്നാണ് ആദ്യ അറിയേണ്ടത് എന്നായിരുന്നു കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ചോദിച്ചത്. വന്യജീവി ആക്രമണത്തിൽ ജനങ്ങൾ മരിക്കാൻ ഇടയായ സാഹചര്യത്തിൽ വനം മന്ത്രി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണം. ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മറുപടി പറയണം. സംഭവത്തിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭം നടത്തുമെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു.
അതേസമയം ഇന്നലെ ഫെബ്രുവരി 11-ാം തീയതി രാത്രിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ചൂരൽമല അട്ടമല മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനെ കൊല്ലപ്പെട്ട് നിലയിൽ കണ്ടെത്തി. 27 വയസുള്ള ബാലനെയാണ് അട്ടമലയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയ്ക്കിടെ ഇത് നാലാമത്തെ മരണമാണ് കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ഇതെ തുടർന്ന് വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തു.