Complaint Against SI: എസ്ഐയായ ഭ‍ർത്താവിനെതിരെ പരാതിയുമായി ഭാര്യ; സുഹൃത്തായ വനിതാ എസ്ഐ വീട്ടിൽ കയറി തല്ലി

Wife Complaint Against Sub Inspector: പരാതിക്കാരിയായ യുവതിയുടെ ഭർത്താവ് അഭിഷേക് വർക്കല എസ്ഐയാണ്. പരാതിയിലുള്ള ആശ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയും. ഭർത്താവുമായി താമസിച്ചിരുന്ന വീട്ടിൽ കയറി വനിതാ എസ്ഐ തന്നെ മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ആശ വീട്ടിൽ വരുന്നതിനെ എതിർത്തായിരുന്നു തന്നെ മർദ്ദിക്കുന്നതിന് കാരണമെന്നും പരാതിക്കാരി പറഞ്ഞു.

Complaint Against SI: എസ്ഐയായ ഭ‍ർത്താവിനെതിരെ പരാതിയുമായി ഭാര്യ; സുഹൃത്തായ വനിതാ എസ്ഐ വീട്ടിൽ കയറി തല്ലി

Represental Image (Credits: Freepik)

Published: 

21 Dec 2024 06:36 AM

കൊല്ലം: കൊല്ലത്ത് വനിതാ ഭർത്താവിനും അവരുടെ സുഹൃത്തായ വനിതാ എസ്ഐയ്ക്കുമെതിരെ പരാതിയുമായി യുവതി. ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്ഐ വീട്ടിൽ കയറി മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വനിതാ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐക്കെതിരെ പരവൂർ പോലീസ് കേസെടുത്തു. കൂടാതെ യുവതിയുടെ ഭർത്താവായ എസ്ഐക്കെതിരെയും ഭർതൃ വീട്ടുകാർക്കെതിരെയും കേസെടുത്തു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

പരാതിക്കാരിയായ യുവതിയുടെ ഭർത്താവ് അഭിഷേക് വർക്കല എസ്ഐയാണ്. പരാതിയിലുള്ള ആശ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയും. ഭർത്താവുമായി താമസിച്ചിരുന്ന വീട്ടിൽ കയറി വനിതാ എസ്ഐ തന്നെ മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ആശ വീട്ടിൽ വരുന്നതിനെ എതിർത്തായിരുന്നു തന്നെ മർദ്ദിക്കുന്നതിന് കാരണമെന്നും പരാതിക്കാരി പറഞ്ഞു.

അതേസമയം ആശ തന്റെ വീട്ടിൽ കയറി മ‍ർദിച്ചിട്ടും അവിടെയുണ്ടായിരുന്ന ഭർത്താവിൻ്റെ അച്ഛനും അമ്മയും ഭർത്താവും ഉൾപ്പെടെ അത് നോക്കി നിൽക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ വനിതാ എസ്ഐക്കെതിരെ പരവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും തന്നെ നിരന്തരമായി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തന്നെ അപായപ്പെടുത്തുമെന്നും തൻ്റെ അച്ഛനെയും അനിയത്തിയെയും കള്ളക്കേസിൽ കുടുക്കി ജീവിതെ നശിപ്പിക്കുമെന്നും ഉറപ്പുള്ളതുകൊണ്ടാണ് ഇതുവരെ പോലീസിൽ പരാതി നൽകാഞ്ഞതെന്നും യുവതി പറഞ്ഞു.

“100 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കാറുമാണ് സ്ത്രീധനമായി കൊടുത്തത്. ഇപ്പോൾ താമസിക്കുന്ന വീടും തന്റെ അച്ഛൻ തന്നെയാണ് വാങ്ങി കൊടുത്തതാണ്. എന്നാൽ ഇപ്പോൾ ഇനിയും സ്ത്രീധനം വേണമെന്നും തന്നേക്കാൾ നല്ല പെണ്ണിനെ കിട്ടുമായിരുന്നെന്നാണ് അവർ പറയുന്നത്. എസ്.ഐ ആയ മകന് വലിയ വീട്ടിൽ നിന്ന് ജോലിയുള്ള പെണ്ണിനെ പറ‌ഞ്ഞ് മാതാപിതാക്കളും ഭർത്താവും ഉപദ്രവിക്കുകയാണെന്നും” യുവതി പറയുന്നു.

സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ യുവതി പരാതി നൽകിയിട്ടുണ്ട്. അതേസമയം യുവതിയുടെ പരാതിയിൽ പറയുന്നതെല്ലാം തെറ്റാണെന്ന് പറഞ്ഞുകൊണ്ട് ഭർത്താവും വനിതാ എസ്ഐയും രം​ഗത്തെത്തി. വ്യാജ പരാതി ഉന്നയിച്ച് വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവതിയുടെ ഭർത്താവും വനിതാ എസ്ഐയും പറഞ്ഞു.

ALSO READ: ‘സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കി’; ആറുവയസുകാരിയുടെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ

കമാന്റോ വിനീതിന്റെ ആത്മഹത്യക്ക് ഉത്തരവാദി മേലുദ്യോ​ഗസ്ഥർ

മലപ്പുറം അരീക്കോട് സാധുന പോലീസ് ക്യാമ്പിലെ എസ്ഒജി കമാൻഡോ വിനീത് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. മേലുദ്യോ​ഗസ്ഥന്റെ മാനസിക പീഡനമാണ് സിപിഒ വിനീതിന്റെ മരണത്തിന് പിന്നിലെന്ന് ആരോപണമാണ് ശക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരാണ് മൊഴി നൽകിയിരിക്കുന്നത്. അരീക്കോട് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റോ ആയിരുന്ന അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് സഹപ്രവർത്തകരുടെ മൊഴി.

ഈ വെെരാ​ഗ്യത്തിന് പിന്നിൽ സുഹൃത്തിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണെന്നും മൊഴിയിൽ പറയുന്നു. അരീക്കോട് ക്യാമ്പിലെ വിനീതിന്റെ സഹപ്രവർത്തകനും നാട്ടുകാരനുമായ 2021 സെപ്റ്റംബർ 16ന് സുനീഷ് ട്രെയിനിം​ഗിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. അന്ന് കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ അജിത്തോ മറ്റ് മുതിർന്ന ഉദ്യോ​ഗസ്ഥരോ മുൻകൈയ്യെടുത്തില്ല. എന്നാൽ വിനീത് അടക്കമുള്ള സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും മുതിർന്ന ഉദ്യോ​ഗസ്ഥർ സമ്മതിച്ചില്ല.

എന്നാൽ സുനീഷ് മരിച്ചതിന് പിന്നാലെ അസ്വാഭാവിക മരണത്തിന് അരീക്കോട് പോലീസ് കേസെടുത്തിരുന്നു. അത്തരത്തിൽ സുനീഷിന്റെ മരണത്തിൽ മേലുദ്യോ​ഗസ്ഥർക്കെതിരെ ശബ്ദമുയർത്തിയ കമാന്റോകളിൽ പലരെയും അജിത്ത് ഇടപ്പെട്ട് സ്ഥലം മാറ്റി. ഇക്കൂട്ടത്തിലെ അവസാന വ്യക്തിയായിരുന്നു വിനീതെന്നുമുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതിൻ്റെ ഭാ​ഗമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി വിനീതിനെ ലക്ഷ്യംവച്ച്
ഉദ്യോ​ഗസ്ഥ പീഡനം അജിത്തിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു.

Related Stories
Wayanad By Election : പ്രിയങ്കാ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാവുമോ? തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ
Kannur Jaundice Spread: മഞ്ഞപ്പിത്ത വ്യാപനം; സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ
MT Vasudevan Nair: എം ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല, ഗുരുതരമായി തന്നെ തുടരുന്നു
Snake Bite: സ്കൂളും സുരക്ഷിതമല്ല, വിദ്യാർത്ഥിക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു; സംഭവം ക്രിസ്മസ് ആഘോഷത്തിനിടെ
MT Vasudevan Nair: ‘സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്’; എം.ടിയുടെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച് കേരളം;സന്ദർശിച്ച് പ്രമുഖർ
Kerala Lottery Result: അടിച്ചുമോനേ 70 ലക്ഷം; നിർമ്മൽ ഭാ​ഗ്യക്കുറി ഫലം പുറത്ത്
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്