ശൈലജയുടെ പരാതി എന്തിന് പൂഴ്ത്തിവെച്ചു; മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് വിഡി സതീശന്‍

മുഖ്യമന്ത്രി നേരേന്ദ്രമോദിയെ പ്രീതിപ്പെടുത്തികൊണ്ടിരിക്കുകയാണ്. ചില സീറ്റുകളില്‍ സിപിഎം-ബിജെപി ധാരണയായിട്ടുണ്ട്. അങ്ങനെ ഒന്നില്ലെന്ന് കാണിക്കാന്‍ കണ്ണില്‍ പൊടിയിടുകയാണ്. നരേന്ദ്രമോദിയുടെ സല്‍പേരിന് കളങ്കം വരുത്തിയതിന് കേരള പൊലീസ് കേസ് വരെ എടുത്തുവെന്നും വിഡി സതീശന്‍ പറഞ്ഞു

ശൈലജയുടെ പരാതി എന്തിന് പൂഴ്ത്തിവെച്ചു; മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് വിഡി സതീശന്‍

V D Satheesan

Published: 

17 Apr 2024 14:59 PM

കോഴിക്കോട്: കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശൈലജ നല്‍കിയ പരാതി എന്തുകൊണ്ട് പൂഴ്ത്തി വെച്ചുവെന്ന് മുഖ്യമന്ത്രി പറയണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സൈസബര്‍ ആക്രമണത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

കൊവിഡ് കാലത്ത് അഴിമതി നടത്തിയ ആളാണ് ശൈലജയെന്നും വിഡി സതീശന്‍ ആരോപിച്ചു. കൊവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ മറച്ചുവെച്ചു. ഇതിനെതിരെയുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. എല്ലാത്തിനും കൃത്യമായ മറുപടി പറയണം. അല്ലാതെ പിആര്‍ ഏജന്‍സികളെ വെച്ച് വൈകാരിക പ്രകടനം നടത്തുകയല്ല വേണ്ടത്.

മുഖ്യമന്ത്രി നേരേന്ദ്രമോദിയെ പ്രീതിപ്പെടുത്തികൊണ്ടിരിക്കുകയാണ്. ചില സീറ്റുകളില്‍ സിപിഎം-ബിജെപി ധാരണയായിട്ടുണ്ട്. അങ്ങനെ ഒന്നില്ലെന്ന് കാണിക്കാന്‍ കണ്ണില്‍ പൊടിയിടുകയാണ്. നരേന്ദ്രമോദിയുടെ സല്‍പേരിന് കളങ്കം വരുത്തിയതിന് കേരള പൊലീസ് കേസ് വരെ എടുത്തുവെന്നും വിഡി സതീശന്‍ പറഞ്ഞു.

അതേസമയം, കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റെന്ന് കെ.കെ രമ. എം.എല്‍.എ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും പോലീസ് നടപടിയുണ്ടായില്ല എന്നും രമ കൂട്ടിച്ചേര്‍ത്തു.

താന്‍ അടക്കമുള്ള വനിതാ പൊതുപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണത്തിന്റെ ഇരയാണെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ ശൈലജ വികാരാധീനയായതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കം നേതാക്കള്‍ വിഷയമേറ്റെടുത്തു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് വനിതാ എംഎല്‍എമാരുടെ പ്രതികരണം. ശൈലജയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ താന്‍ കണ്ടിട്ടില്ലെന്നും ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിനെ മുഖവിലയ്‌ക്കെടുത്താണ് പ്രതികരിക്കുന്നതെന്നും കെ.കെ രമ വിശദീകരിച്ചു.

കേരളത്തില്‍ പൊതു രംഗത്തുള്ള സ്ത്രീകള്‍ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് സൈബര്‍ ആക്രമണമാണ്. സൈബര്‍ ആക്രമണത്തിനെതിരെ ശൈലജയുടെ പരാതി കിട്ടി 20 ദിവസമായിട്ടും പോലീസ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന് വ്യക്തമാക്കണം എന്നും പറഞ്ഞത്. ശൈലജയ്ക്ക് എതിരായ കൊവിഡ് കാല അഴിമതി ആരോപണം വ്യക്തി അധിക്ഷേപമല്ല. അത് രാഷ്ട്രീയമാണ്. ഇടതുമുന്നണി പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി എടുക്കാത്തത് ആഭ്യന്തരവകുപ്പിന്റെ പരാജയമാണ്. ആ അര്‍ത്ഥത്തില്‍ പിണറായിക്കെതിരെ കൂടിയാണ് കെ കെ ശൈലജയുടെ വാക്കുകളെന്നും രമ കുറ്റപ്പെടുത്തി.

സൈബര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരായ ഷൈലജയുടെ ആരോപണം തെറ്റാണ്. യഥാര്‍ത്ഥ പ്രശ്‌നം വഴി തിരിച്ചു വിടാനുള്ള നീക്കമാണ് ഇതിന് പിന്നിലുളളത്. സൈബര്‍ ആക്രമണം നടത്തുന്നത് ആരെന്ന് കണ്ടെത്തണം. ഇക്കാര്യത്തില്‍ ടീച്ചര്‍ക്ക് ഒപ്പം നില്‍ക്കുമെന്നും യുഡിഎഫ് വനിതാ എംഎല്‍എമാരായ കെ കെ രമയും ഉമ തോമസും വ്യക്തമാക്കി.

അതേസമയം, കെകെ ശൈലജയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി മന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. പുരോഗമന സമൂഹത്തിന് നിരക്കാത്ത ഇത്തരം ചെയ്തികളില്‍ നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാതിരുന്നതിനാലാണ് തുടര്‍ച്ചയായ അശ്ലീല സൈബര്‍ ആക്രമണങ്ങള്‍ അണികള്‍ അഴിച്ചുവിടുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു. ശൈലജയെ മോശം വാക്കുകള്‍ കൊണ്ട് തേജോവധം ചെയ്യുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതിനെ അതിശക്തമായി അപലപിക്കുന്നു. വിഷയത്തില്‍ കേരളത്തിലെ മുഴുവനാളുകളും ടീച്ചര്‍ക്കൊപ്പം നിലകൊള്ളുമെന്നും കോണ്‍ഗ്രസിന്റെ സൈബര്‍ അശ്ലീലസംഘത്തെ ഒറ്റപ്പെടുത്തുമെന്നും മന്ത്രി രാജീവ് പറഞ്ഞു.

Related Stories
Prakash Raj: രാജ്യം ഭരിക്കുന്നവര്‍ ഒരേയൊരു പുസ്തകമേ വായിച്ചിട്ടുള്ളൂ, അത് മനുസ്മൃതിയാണ്: പ്രകാശ് രാജ്‌
Pathanamthitta Assault Case‌: പത്തനംതിട്ട പീഡനം; കേസിൽ 58 പ്രതികൾ, പിടികൂടാനുള്ളത് 14 പേരെ
Ration Shop Strike: വേതന പാക്കേജ് പരിഷ്‌കരണം; റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്‌
Neyyattinkara Samadhi Case: നെയ്യാറ്റിൻകര ഗോപന്‍ സ്വാമി: ‘ഓം നമഃ ശിവായ’ചൊല്ലി പ്രതിഷേധം; സമാധി സ്ഥലം പൊളിക്കല്‍ താത്കാലികമായി നിര്‍ത്തി
Thrissur Man Killed: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശ്ശൂർസ്വദേശി ഷേല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു; മറ്റൊരു മലയാളിക്ക് പരിക്ക്
Kerala Rain Alert: സംസ്ഥാനത്ത് ചൂടിന് ആശ്വാസം: കേരളത്തിൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്
മുടിയുടെ കരുത്ത് വർധിപ്പിക്കാൻ ഈ ശീലങ്ങളാകാം
ദിവസവും ഏലയ്ക്ക ചവച്ച് കഴിക്കൂ... അറിയാം ഗുണങ്ങൾ
തൊലി കളയാതെ കഴിക്കാവുന്ന പഴങ്ങള്‍
കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നട്സ് സഹായിക്കും