Airport Security Check : സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞ് പോകുമ്പോൾ ദേ വീണ്ടും ബാഗ് അഴിച്ച് പരിശോധന; എന്തുകൊണ്ടാണ് എയർപ്പോർട്ടിൽ ഇപ്പോൾ ഇത്രയധികം സുരക്ഷ പരിശോധന?

Independence Day 2024 Security Tighten In Airport : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് ബോംബ് എന്ന വാക്ക് ഉപയോഗിച്ചതിന് രണ്ട് പേരെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. വിമാനത്താവളത്തിൽ ഉയർത്തിയ സുരക്ഷ പരിശോധനയെ ചോദ്യം ചെയ്തതാണ് അറസ്റ്റിന് കാരണമായത്.

Airport Security Check : സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞ് പോകുമ്പോൾ ദേ വീണ്ടും ബാഗ് അഴിച്ച് പരിശോധന; എന്തുകൊണ്ടാണ് എയർപ്പോർട്ടിൽ ഇപ്പോൾ ഇത്രയധികം സുരക്ഷ പരിശോധന?

Representational Image (Image Courtesy : PTI)

Updated On: 

12 Aug 2024 19:15 PM

കൊച്ചി : പൊതുയാത്ര ഇടങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുന്ന ഇടമാണ് വിമാനത്താവളം. രാജ്യത്തിലേക്കുള്ള പ്രധാന കവാടമായതിനാലാണ് വൻ സുരക്ഷ ഉറപ്പ് വരുത്തുന്നത്. അതിനാൽ വിമാനത്താവളത്തിൽ തമാശയ്ക്ക് പോലും ബോംബെന്നോ, തീവ്രവാദിയെന്നോ, ഹൈജാക്കെന്നോ തുടങ്ങിയ വാക്കുകൾ ഉച്ചത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല. ഇനി പറഞ്ഞാൽ അടുത്ത നിമിഷം സുരക്ഷ ജീവനക്കാരുടെ കസ്റ്റഡിയിൽ ഇരിക്കുന്നത് കാണാം. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയിൽ ദേഷ്യം വന്ന് ‘ഇതിൽ ബോംബുണ്ടോ’ എന്ന ചോദിച്ച് സാധാരണക്കാർ പോലും അറസ്റ്റിലായിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇത്തരത്തിൽ 22 കേസുകളാണ് നെടുമ്പാശേരി വിമാനത്താവളത്തിൻ്റെ (Kochi International Airport) പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് കേസുകളും സമാനമായ സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പരിശോധന കൂട്ടി

അടുത്തിടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെ സുരക്ഷ പരിശോധന വർധിപ്പിച്ചിരിക്കുകയാണ്. രാജ്യം 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നിലവിലെ സുരക്ഷ വർധന. എല്ലാ വർഷവും സ്വാതന്ത്ര്യം, റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾ പ്രധാന റെയിൽവെ സ്റ്റേഷനുകൾ, ബസ് ടെർമനലുകൾ എന്നിവടങ്ങളിലെ സുരക്ഷ വർധിപ്പിക്കുന്നതാണ്.

ALSO READ : Independence Day 2024: ദേ നമുക്ക് മാത്രമല്ല, ഈ രാജ്യങ്ങള്‍ക്കും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനമാണ്‌

വിമാനത്താവളത്തിലെ പരിശോധന

സാധാരണയായി ഒരു യാത്രക്കാരൻ വിമാനത്താവളത്തിനുള്ളിൽ കടന്നുപോകേണ്ടത് രണ്ട് സുരക്ഷ പരിശോധനകളിലൂടെയാണ്. ഒന്ന് പ്രധാന കവാടത്തിലും രണ്ടാമത്തേത് ബോർഡിങ് ഗേറ്റിലേക്ക് പ്രവേശിക്കുന്നതിനും മുമ്പും. ടിക്കറ്റ് അല്ലെങ്കിൽ ബോർഡിങ് പാസും യാത്രികൻ്റെ തിരച്ചറിയൽ രേഖയും വെച്ച് പ്രധാന കവാടത്തിലുള്ള സിഐഎസ്എഫ് അല്ലെങ്കിൽ മറ്റേന്തെങ്കിലും സുരക്ഷ ഉദ്യോഗസ്ഥൻ പരിശോധിക്കും. ശേഷം എയർപ്പോർട്ടിനുള്ളിൽ പ്രവേശിച്ചതിന് ശേഷം ചെക്ക് ഇൻ ബാഗേജ്ജ് (ലഗേജ്ജ്) സ്കാനറിലൂടെ കടത്തി വിട്ടുള്ള പരിശോധനയുമുണ്ടാകും.

തുടർന്ന് ചെക്ക്-ഇൻ കഴിഞ്ഞ് ലഗ്ഗേജ് വിമാനക്കമ്പനിയെ ഏൽപ്പിച്ചതിന് ശേഷമാണ് രണ്ടാമത്തേതും പ്രധാനപ്പെട്ടതുമായ സുരക്ഷ പരിശോധന. ഈ പരിശോധനയിൽ ക്യാബിൻ ബാഗിനുള്ളിലെ എല്ലാം സൂക്ഷ്മമായി പരിശോധിക്കും. ഒപ്പം ശരീരപരിശോധനയുമുണ്ടാകും. ഈ സമയം ബാഗിലും കൈയ്യിലുമുള്ള മൊബൈൽ, ലാപ്പ്ടോപ്പ് പോലെയുള്ള ഇലക്ട്രോണിക് ഉത്പനങ്ങൾ പ്രത്യേകം സ്കാനറിലൂടെ കടത്തി വിട്ടാണ് പരിശോധന നടത്തുന്നത്. ഈ പരിശോധനയ്ക്ക് ശേഷം യാത്രികന് നിശ്ചിത ബോർഡിങ് ഗേറ്റിലേക്ക് പോകാം. രാജ്യാന്തര യാത്രികർ ഇമിഗ്രേഷൻ ക്ലിയറൻസിനായി പോകേണ്ടതുണ്ട്. ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചതിന് ശേഷം മാത്രമെ രാജ്യാന്തര യാത്രയ്ക്ക് സാധിക്കുള്ള.

മൂന്നാമത്തെ പരിശോധന

ഇപ്പോൾ ബോർഡിങ് ഗേറ്റിൽ നിന്നും വിമാനത്തിലേക്കുള്ള ഇടനാഴിലാണ് മൂന്നാമത്തെ പരിശോധനയുള്ളത്. സ്വാതന്ത്ര്യ ദിനത്തോടെ അനുബന്ധിച്ചാണ് ഈ സുരക്ഷ പരിശോധനയേർപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിലേക്ക് കയറും മുമ്പുള്ള പരിശോധന വിമാനക്കമ്പനിയുടെ ജീവനക്കാരാണ് നടത്തുന്നത്. ക്യാബിന് ബാഗ് തുറന്നുള്ള പരിശോധിച്ചതിന് ശേഷമെ യാത്രികനെ വിമാനത്തിലേക്ക് കടത്തി വിടൂ. സ്വാതന്ത്ര്യദിനത്തോടെ അനുബന്ധിച്ചാണ് ഈ സുരക്ഷ വർധനയെന്നാണ് വിമാനക്കമ്പനിയുടെ ജീവനക്കാർ ടിവി9 മലയാളത്തിനോട് പറഞ്ഞത്.

Related Stories
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Sharon Murder Case: പ്രതികൾക്ക് പറയാനുള്ളത് കേൾക്കും; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല
KSEB Contractor Attacked: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകി; ചോദ്യം ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാരനെ ആശുപത്രിയിൽ കയറി വെട്ടി
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ