Mullaperiyar Dam: മുല്ലപ്പെരിയാര്‍ സുരക്ഷ വീണ്ടും ചര്‍ച്ചയിൽ; എന്തുകൊണ്ട്‌ ഡീക്കമ്മീഷൻ ചെയ്യുന്നില്ല

Mullaperiyar Dam Decommission: മുല്ലപ്പെരിയാർ ഡാമിനെ ചൊല്ലി കേരളവും തമിഴ്‌നാടും തമ്മിൽ തർക്കം തുടങ്ങിയിട്ട് കാലം കുറെയായി. പുതിയ അണക്കെട്ടു പണിത് തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം.

Mullaperiyar Dam: മുല്ലപ്പെരിയാര്‍ സുരക്ഷ വീണ്ടും ചര്‍ച്ചയിൽ; എന്തുകൊണ്ട്‌ ഡീക്കമ്മീഷൻ ചെയ്യുന്നില്ല
Published: 

03 Aug 2024 21:02 PM

വയനാടുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവമായിരിക്കുന്നു. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രദേശത്തു മഴ താരതമ്യേന കുറവായിരുന്നു. എങ്കിലും മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന സംശയത്തിന്റെ ആകുലതയിലാണ് കേരളം. മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ ഉണ്ടാകാവുന്ന അപകടത്തിന്റെ ചിത്രങ്ങളും വീഡിയോകളും മറ്റും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്. 1887 നും 1895 നും ഇടയിൽ ബ്രിട്ടീഷ് സർക്കാർ നിർമ്മിച്ച ഈ അണക്കെട്ടിന് 53.66 മീറ്റർ ഉയരവും 365.85 മീറ്റർ നീളവുമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ നദികളിലൊന്നാണ് പെരിയാർ. തമിഴ്‌നാട് സംസ്ഥാനം ജലസേചനം, കുടിവെള്ളം, വൈദ്യുതി തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഡാം പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

ചരിത്രം

1882-ൽ മേജർ ജോൺ പെന്നിക്യുക്കിന്റെ നേതൃത്വത്തിൽ ആണ് അണക്കെട്ടിന്റെ നിർമ്മാണ പ്രക്രിയ ആരംഭിച്ചത്. 1895ൽ നിർമ്മാണം പൂർത്തിയാക്കി. ഇതിനിടയിൽ 1886-ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാൾ രാമവർമ്മയും ബ്രിട്ടീഷ് സെക്രട്ടറി ഓഫ് ഇന്ത്യ പെരിയാർ ഇറിഗേഷൻ വർക്‌സും തമ്മിൽ ഒരു പാട്ടക്കരാർ ഒപ്പുവച്ചു. 999 വർഷത്തേക്കായിരുന്നു കരാർ. സ്വാതന്ത്രാനന്തരം, കേരള സംസ്ഥാന സർക്കാർ 1886-ലെ കരാർ അസാധുവായി കണക്കാക്കുകയും അത് പുതുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 1970ലെ സി അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് പാട്ടക്കരാർ പുതുക്കി. പുതിയ കരാർ പ്രകാരം ഒരു ഏക്കറിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ യൂണിറ്റിന് തമിഴ്‌നാട് സർക്കാർ നികുതി നൽകണം.

പ്രശ്നം

തുടക്കത്തിൽ, മുല്ലപ്പെരിയാർ അണക്കെട്ടിലെ പ്രശ്നം, പാട്ടത്തിന്റെ സാധുതയെ കേരളം വെല്ലുവിളിക്കുന്നതായിരുന്നു. 1886 ലെ പാട്ടക്കരാർ അനീതി എന്നായിരുന്നു കേരളത്തിന്റെ നിലപാട്. എന്നിരുന്നാലും, 2009 മുതൽ, 129 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ വർദ്ധിച്ചുവരുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചും അത് തകർന്നാൽ അതിന്റെ ചുറ്റുപാടുമുള്ള ജനങ്ങൾക്കും സംസ്ഥാനത്തിനും മേലുള്ള ആഘാതവുമാണ് ഇപ്പോൾ പ്രധാന വിഷയമായി ഉന്നയിക്കുന്നത്.

കേരളത്തിലെ അഞ്ചു ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു മുല്ലപ്പെരിയാർ ഡീക്കമ്മീഷൻ ചെയ്യണം എന്ന് പറഞ്ഞു കേരളം 2021ൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പുതിയ അണക്കെട്ടു പണിതു തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കണം എന്നായിരുന്നു ആവശ്യം. പക്ഷെ കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. 1970-കളിൽ അണക്കെട്ടിൽ ആദ്യത്തെ ചില വിള്ളലുകൾ കണ്ടപ്പോൾ മുതൽ കേരളം അണക്കെട്ടിന്റെ സുരക്ഷയെ ഭയക്കുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിനെച്ചൊല്ലിയുള്ള തർക്കം ഏറെ നാളായി തുടരുകയാണ്.

കേരളത്തിന്റെ നിലപാട്

1886ലെ കരാറിന്റെ അനീതിയും സാധുതയും ചൂണ്ടിക്കാട്ടി അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുല്ലപ്പെരിയാർ അണക്കെട്ടിന് ഘടനാപരമായ അപാകതകളുണ്ട്. തമിഴ്‌നാടിന് വെള്ളം നൽകുന്നതിനെ എതിർത്തിട്ടില്ലെങ്കിലും ജലനിരപ്പ് ഉയരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കേരള സർക്കാർ പറയുന്നു.

തമിഴ്‌നാടിന്റെ നിലപാട്

വികസ്വര സംസ്ഥാനങ്ങൾക്ക് അന്യായമായി നികുതി ചുമത്താനുള്ള അത്യാഗ്രഹം കൊണ്ടാണ് നിലവിലെ അണക്കെട്ട് ഡീകമ്മീഷൻ ചെയ്ത് പുതിയ ഡാം പണിയാനുള്ള കേരളത്തിന്റെ നീക്കമെന്നാണ് തമിഴ്‌നാട് കരുതുന്നത്.

 

READ MORE: അർജുനായുള്ള തെരച്ചിൽ; ​ഗം​ഗാവലിയിൽ ജലനിരപ്പ് കുറഞ്ഞു, തെരച്ചിലിന് ഇറങ്ങാൻ തയ്യാറെന്ന് ഈശ്വർ മാൽപെ

 

എന്തുകൊണ്ടാണ് ഡീക്കമ്മീഷൻ ചെയ്യാൻ കഴിയാത്തത്

തമിഴ്നാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും കൃഷിക്കും ദൈനംദിന ഉപയോഗത്തിനുമായി മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെങ്കിൽ ആദ്യം ഈ പ്രദേശങ്ങളിലേക്ക് അനുയോജ്യമായ ജലവിതരണം ക്രമീകരിക്കണം. ഇതിനായി നിലവിലെ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യുന്നതിന് മുമ്പ് അനുയോജ്യമായ സ്ഥലത്ത് പുതിയ അണക്കെട്ട് നിർമ്മിക്കേണ്ടതുണ്ട്.

പുതിയ അണക്കെട്ട് നിർമ്മിക്കുമ്പോൾ അതിന്റ മുകൾഭാഗം ഇപ്പോഴത്തെ അണക്കെട്ടിന് തുല്യമോ ഉയർന്നതോ ആയ ഉയരത്തിലായിരിക്കണം. അല്ലാത്തപക്ഷം ഇപ്പോഴുള്ള തുരങ്കവും ഫോർബേ ഡാമും ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ, പുതിയ അണക്കെട്ട് പണിയാനുള്ള ഏറ്റവും നല്ല സ്ഥലം ഇപ്പോഴത്തെ ഡാമിനോട് കഴിയുന്നത്ര അടുത്തായിരിക്കും. അണക്കെട്ടിന് ചുറ്റുമുള്ള പാളികൾ ശിഥിലമായ പാറയാണ്, അതിനാൽ ഇപ്പോഴത്തെ അണക്കെട്ടിന് സമീപം സ്ഫോടനം നടത്തുന്നത് യുക്തിസഹമല്ല. എന്നാൽ യന്ത്രസാമഗ്രികൾ ഉപയോഗിക്കുകയാണെങ്കിൽ പാറ പൂർണമായും നീക്കം ചെയ്യപ്പെടാൻ ഏറെ സമയമെടുക്കും. നദികളുടെ പാത കുത്തനെയുള്ളതിനാൽ, അങ്ങനെ മുന്നോട്ട് പോകുമ്പോൾ, അണക്കെട്ടിന് ആവശ്യമായ ഉയരം കൂടും. ഇത് സംഭരണ ​​വിസ്തൃതി വർധിപ്പിക്കുന്നതിനും അധിക വനമേഖലയിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കുകയും ചെയ്യും.

സുപ്രീംകോടതി ഇടപെടൽ

മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതി അടുത്തമാസം വീണ്ടും പരിഗണിക്കും. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പാട്ടക്കരാറിന് ഇപ്പോഴും നിയമസാധുതയുണ്ടോ ഇല്ലയോ എന്നതടക്കമുള്ള നിർണായക വിഷയങ്ങൾ ആണ് സുപ്രീംകോടതി പരിഗണിക്കുക. 1886ൽ ഉണ്ടാക്കിയ കരാറിന് പുതിയ സാഹചര്യത്തിൽ നിലനിൽപ്പുണ്ടോയെന്നും സ്വതന്ത്രാനന്തര അണക്കെട്ടിൻ്റെ ഉടമസ്ഥവകാശം തമിഴ്നാടിനാണോ കേന്ദ്ര സർക്കാരിനാണോ എന്നുമാണ് സുപ്രീം കോടതി പരിശോധിക്കുക. എന്നാൽ ഈ കരാറിന് സാധുതയുണ്ടെന്ന് 2014ൽ അഞ്ചംഗ ഭരണഘടന ബെഞ്ച് ഉത്തരവിട്ടിരുന്നു. അന്ന് തീർപ്പാക്കിയ ഹർജി വീണ്ടും പരിശോധിക്കാനാകുമോ എന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓകെ, എജി മസിഫ് എന്നിവരടങ്ങിയ ബെഞ്ച് ആദ്യം പരിഗണിക്കും. സെപ്റ്റംബർ 30ന് സുപ്രീംകോടതി കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും വാദം കേൾക്കും.

Related Stories
KSEB: വീട്ടിലിരുന്ന് വൈദ്യുതി കണക്ഷനെടുക്കാം…; ഡിസംബർ ഒന്ന് മുതൽ അടിമുടിമാറാൻ കെഎസ്ഇബി
Badminton Coach Arrested: തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം; നഗ്നചിത്രങ്ങൾ പകർത്തി; തിരുവനന്തപുരത്ത് ബാഡ്മിന്റൺ കോച്ച് അറസ്റ്റിൽ
Munampam Waqf Board Issue: ‘മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല’: ഉറപ്പു നൽകി മുഖ്യമന്ത്രി
Priyanka Gandhi: ‘അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി; ഇത് വയനാട്ടിലെ ജനങ്ങളുടെ വിജയം’; പ്രിയങ്ക ഗാന്ധി
Wayanad By Election Result 2024 : ട്വിസ്റ്റ് ഒന്നുമില്ല! വയനാടിൻ്റെ പ്രിയം കവര്‍ന്ന് പ്രിയങ്ക, നാല് ലക്ഷത്തിലധികം ലീഡ്‌
Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; 2 ദിവസത്തിൽ തീവ്ര ന്യൂനമർദ്ദമാകും; ചൊവ്വാഴ്ച 8 ജില്ലകളിൽ യെല്ലോ അലർട്ട്
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ