5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

New Districts Formation : പുതിയ ജില്ലകള്‍ എന്തിന് ? പ്രയോജനങ്ങള്‍, പ്രതിസന്ധികള്‍ എന്തെല്ലാം? കേരളത്തിലുമുണ്ടോ സാധ്യതകള്‍

Why are new districts being formed? പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് ഒരു വാദം. പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതിലൂടെ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമെന്നും വാദമുണ്ട്

New Districts Formation : പുതിയ ജില്ലകള്‍ എന്തിന് ? പ്രയോജനങ്ങള്‍, പ്രതിസന്ധികള്‍ എന്തെല്ലാം? കേരളത്തിലുമുണ്ടോ സാധ്യതകള്‍
പ്രതീകാത്മക ചിത്രം (image credit: getty image)
jayadevan-am
Jayadevan AM | Updated On: 08 Dec 2024 13:19 PM

ടുത്തിടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രയാഗ്‌രാജിലെ മഹാ കുംഭ് പ്രദേശം പുതിയ ജില്ലയായി പ്രഖ്യാപിച്ചത്. മഹാകുംഭമേള നടക്കുന്ന സ്ഥലമാണ് പുതിയ ജില്ലയായത്. മഹാകുംഭമേള എന്ന പേരില്‍ തന്നെയാണ് പുതിയ ജില്ല അറിയപ്പെടുക.

ഭക്തര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ജില്ല രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നു. 67 വില്ലേജുകളെ ബന്ധിപ്പിച്ചാണ് പുതിയ ജില്ല രൂപീകരിച്ചത്. ഇതോടെ യുപിയിലെ ആകെ ജില്ലകളുടെ എണ്ണം 76 ആകും.

ഗുജറാത്തിലും പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ആലോചനയുണ്ട്. അഞ്ച് ജില്ലകളെങ്കിലും രൂപീകരിക്കാനാണ് ഗുജറാത്ത് സര്‍ക്കാര്‍ ആലോചിക്കുന്നത്. അഹമ്മദാബാദ്, ഗാന്ധിനഗർ, കച്ച്, മെഹ്‌സാന, ബനസ്‌കന്ത ജില്ലകളെ വിഭജിച്ചാകും പുതിയ ജില്ലകള്‍ രൂപീകരിക്കുക.

അഹമ്മദാബാദ്, ഗാന്ധിനഗർ ജില്ലകളെ വിഭജിച്ച്‌ അഹമ്മദാബാദ് നഗരത്തെയും, വീരംഗാമിനെയും പുതിയ ജില്ലകളായി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കച്ചിൻ്റെയും ബനസ്‌കാന്തയുടെയും ഭാഗങ്ങൾ സംയോജിപ്പിച്ച് പുതിയ ജില്ല പ്രഖ്യാപിക്കുന്നതും പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ട്.

അതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ വട്‌നഗറും പുതിയ ജില്ലയായി പ്രഖ്യാപിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഏതാനും മാസം മുമ്പാണ് കേന്ദ്ര ഭരണപ്രദേശമായ ലഡാക്കില്‍ അഞ്ച് ജില്ലകള്‍ രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. സൻസ്‌കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്‌താങ് എന്നീ അഞ്ച് പുതിയ ജില്ലകൾ രൂപീകരിക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

മേഖലയിലെ ഭരണം മെച്ചപ്പെടുത്താനും ലഡാക്കിലെ ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമാണ് നടപടി ലക്ഷ്യമിടുന്നതെന്നാണ് ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചത്.

പുതിയ ജില്ലകള്‍

പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് ഒരു വാദം. പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതിലൂടെ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമെന്നും വാദമുണ്ട്.

മികച്ച ഭരണം, സര്‍ക്കാര്‍ പദ്ധതികളുടെ മികച്ച നിര്‍വഹണം, ശരിയായ ഫണ്ട് വിനിയോഗം, കൂടുതല്‍ തൊഴിലവസരങ്ങള്‍ തുടങ്ങിയവയും പുതിയ ജില്ലകളുടെ പ്രയോജനങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു. ചില പ്രദേശങ്ങളിലുള്ളവര്‍ക്ക് തങ്ങളുടെ ജില്ലാ ആസ്ഥാനത്തേക്ക് എത്തണമെങ്കില്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍ പുതിയ ജില്ലകള്‍ രൂപീകരിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരു സന്തുലനാവസ്ഥ കൊണ്ടുവരാന്‍ കഴിയുമെന്നും വിശ്വസിക്കുന്നവരുണ്ട്.

എന്നാല്‍ പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് ചെലവേറിയ ഒരു പ്രക്രിയയാണ്. ഇത് സംസ്ഥാന സര്‍ക്കാരില്‍ കൂടുതല്‍ സാമ്പത്തിക ഭാരം ഉണ്ടാക്കും. പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതിലൂടെ അതിനനുസരിച്ച് ഓഫീസുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കേണ്ടതോ, കണ്ടെത്തേണ്ടതോ ആണ് മറ്റൊരു പ്രശ്‌നം. ഇതാണ് പുതിയ ജില്ലാ രൂപീകരണത്തില്‍ പലപ്പോഴും തടസമായി മാറുന്നത്.

ജില്ലാ രൂപീകരണം എങ്ങനെ

സംസ്ഥാന സർക്കാരുകൾക്കാണ് പുതിയ ജില്ലകൾ സൃഷ്ടിക്കുന്നതിനോ നിലവിലുള്ള ജില്ലകളിൽ മാറ്റം വരുത്തുന്നതിനോ ഇല്ലാതാക്കുന്നതിനോ ഉള്ള അധികാരമുള്ളത്‌. എക്സിക്യൂട്ടീവ് ഉത്തരവിലൂടെയോ സംസ്ഥാന അസംബ്ലിയിൽ നിയമം പാസാക്കുന്നതിലൂടെയോ ഇത് ചെയ്യാം. ജില്ലാ രൂപീകരണത്തില്‍ കേന്ദ്രത്തിന് പ്രത്യേകിച്ച് പങ്കൊന്നുമില്ല. എന്നാല്‍ ജില്ലകളുടെ പേരുകള്‍ മാറ്റുന്നതടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്.

കേരളത്തില്‍ പുതിയ ജില്ല വരുമോ ?

1984ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ചതിന് ശേഷം കേരളത്തില്‍ പുതിയ ജില്ല രൂപീകരിച്ചിട്ടില്ല. പുതിയ ജില്ലയ്ക്കായുള്ള ആവശ്യം വര്‍ഷങ്ങളായി ശക്തമാണ്. പ്രത്യേകിച്ചും മറ്റ് പല സംസ്ഥാനങ്ങളിലും പുതിയ ജില്ലകള്‍ രൂപീകരിച്ച പശ്ചാത്തലത്തില്‍.

പുതിയ ജില്ലകള്‍ രൂപീകരിക്കാത്തതിനാല്‍ കേന്ദ്ര വിഹിതത്തിലും, ഏകീകൃത വികസനത്തിലും സംസ്ഥാനത്തിന് നഷ്ടമുണ്ടാകുന്നുവെന്നാണ് പുതിയ ജില്ല രൂപീകരണത്തെ അനുകൂലിക്കുന്നവരുടെ വാദം.

നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകള്‍ സംയോജിപ്പിച്ച് നെയ്യാറ്റിന്‍കര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിക്ക് ഏതാനും മാസം മുമ്പ് ഭീമ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജില്ലാ രൂപീകരണത്തിന് മുഖ്യമന്ത്രിക്ക് അനുകൂല നിലപാടാണെന്നായിരുന്നു അന്ന് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍.

ALSO READ: വയലിൻ പ്രാണനായിരുന്നൊരാൾ… ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ?

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവും വര്‍ഷങ്ങളായി ശക്തമാണ്. ഇനിയൊരു ജില്ല ഉണ്ടെങ്കില്‍ അത് മൂവാറ്റുപുഴ ആയിരിക്കുമെന്നാണ് 1982ല്‍ പത്തനംതിട്ട ജില്ല രൂപീകരണത്തിന് ശേഷം മൂവാറ്റുപുഴയില്‍ എത്തിയ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ പ്രഖ്യാപിച്ചത്.

പില്‍ക്കാലത്ത് ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് പഠനം നടത്തിയിരുന്നു. പുതിയ ജില്ലയ്ക്ക് അനുകൂലമായ പഠനറിപ്പോര്‍ട്ടായിരുന്നത്രേ അന്ന് സമര്‍പ്പിച്ചത്. വര്‍ഷങ്ങളായി മൂവാറ്റുപുഴ ജില്ലയ്ക്കായി പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ലെന്ന് മാത്രം. അതുപോലെ തിരൂര്‍ ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്നും നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.