Trivandrum Sub Collector: ‘‘സമാധി’യിൽ സമാധാനമുണ്ടാക്കാനെത്തി, ഒടുവിൽ പെൺകുട്ടികളുടെ സമാധാനം കെടുത്തി സബ് കലക്ടർ’; ആരാണ് ആ സുന്ദരന്‍?
Thiruvananthapuram Sub-Collector Alfred OV: കലക്ടര്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ ഇന്‍സ്റ്റഗ്രാം അടക്കമുളള സോഷ്യല്‍ മീഡിയ പേജുകളില്‍ സബ് കലക്ടറുടെ പേരും വിവരങ്ങളും തിരക്കി ആരാധകരെത്തി.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ ‘സമാധി’ വിഷയം കേരളത്തിൽ ആകെ ചർച്ചാവിഷയമായി. സംഭവം വലിയ വാർത്തയും വിവാദവുമായി മുന്നേറുന്നതിനിടെയിൽ മറ്റൊരു കാര്യമാണ് സോഷ്യല്‍ മീഡിയയിൽ ആകെ വൈറലായിരിക്കുന്നത്. ഇതിനു കാരണം തിരുവനന്തപുരം സബ് കളക്ടര്‍ ആണ്. ഗോപൻ സ്വാമി വിഷയത്തിൽ സംസാരിച്ച് സമാധാനമുണ്ടാക്കാനെത്തിയതായിരുന്നു ഇദ്ദേഹം. എന്നാൽ കളക്ടര്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ ഇന്‍സ്റ്റഗ്രാം അടക്കമുളള സോഷ്യല്‍ മീഡിയ പേജുകളില്‍ സബ് കളക്ടറുടെ പേരും വിവരങ്ങളും തിരക്കി ആരാധകരെത്തി.
ആരാണ് ഈ സുന്ദരൻ കളക്ടര്‍ എന്നാണ് വാര്‍ത്താ മാധ്യമങ്ങളുടെയെല്ലാം റീലുകൾക്ക് താഴെയുള്ള കമന്‍റുകൾ. ഇതിനു പിന്നാലെ കളക്ടറുടെ ഇൻസ്റ്റാ ഐഡി കിട്ടുമോ, ഈ കളക്ടർ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഈ വിഷയത്തിൽ സംസാരിക്കണം. ഹായ് നല്ല ചുള്ളൻ കളക്ടർ, എന്നീങ്ങനെ നീളുന്നു കമന്റുകൾ. സംഭവം ട്രോളുകളായി കളം നിറഞ്ഞ് ഒഴുകുന്നു.
Also Read: ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു; ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി
ആരാണ് ആ സബ് കളക്ടര്‍
കണ്ണൂർ സ്വദേശിയായ ആൽഫ്രഡ് ഒ.വിയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ആ സബ് കളക്ടർ. നേരത്തെ പാലക്കാട് അസിസ്റ്റന്റ് കലക്ടറുമായിരുന്നു. 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ആൽഫ്രഡ്. മൂന്നാം തവണയാണ് സിവിൽ സർവീസ് എന്ന നേട്ടം ആൽഫ്രഡ് സ്വന്തമാക്കുന്നത്. ആദ്യ ശ്രമത്തിൽ മെയിൻസ് പരീക്ഷ പാസാകാൻ സാധിച്ചിരുന്നില്ല. രണ്ടാം ശ്രമത്തിൽ 310–ാം റാങ്ക് നേടിയ ആൽഫ്രഡ് മൂന്നാം ശ്രമത്തിൽ അത് 57ലേക്ക് ഉയർത്തി. ഇതിനു മുൻപ് സിവിൽ സര്‍വീസ് പരീക്ഷയിൽ 310-ാം റാങ്ക് നേടിയ ആല്‍ഫ്രഡിന് പോസ്റ്റല്‍ സര്‍വീസില്‍ നിയമനം കിട്ടിയതാണ്. എന്നാല്‍, ഇതിനും വലിയ ലക്ഷ്യം എത്തിപിടിക്കാനായിരുന്നു ആല്‍ഫ്രഡിന് ഇഷ്ടം. അങ്ങനെയാണ് 2022ല്‍ ഈ ചെറുപ്പക്കാരൻ സിവിൽ സര്‍വീസ് പരീക്ഷയിൽ 57-ാം റാങ്ക് സ്വന്തമാക്കിയത്.
ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആൽഫ്രഡ് ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു. ബിരുദ്ധ പഠനത്തിനിടെയിലാണ് സിവിൽ സർവീസ് എന്ന മോഹം ഉദിക്കുന്നത്. സിനിമ കാണാനും ടർഫിൽ ഫുട്ബോൾ കളിക്കാനുമൊക്കെ പഠനത്തിനിടയിൽ ആൽഫ്രഡ് സമയം കണ്ടെത്തിയിരുന്നു.
അതേസമയം ആദ്യമായല്ല ഒരു സിവിൽ സര്‍വീസ് ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. കേരള കേഡറിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായെത്തിയ മെറിന്‍ ജോസഫ് ഇത്തരത്തിൽ വൈറലായിരുന്നു. യതീഷ് ചന്ദ്ര, ദിവ്യ എസ് അയ്യര്‍ തുടങ്ങിയവരും സൈബർ ഇടത്ത് വലിയ ചര്‍ച്ചയായി മാറിയ സിവിൽ സര്‍വീസ് ഉദ്യോഗസ്ഥരാണ്.