Joseph Mor Gregorios: ശ്രേഷ്ഠ ബാവാ വിൽപത്രത്തിൽ പറഞ്ഞ ജോസഫ് മാർ ഗ്രിഗോറിയോസ് ആരാണ്?
Joseph Mor Gregorios: അടുത്ത യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിനെ നിയുക്ത കാതോലിക്ക ബാവയാക്കാൻ തീരുമാനിച്ചെന്നാണ് സൂചന. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻററിൽ ചേർന്ന സഭാ മാനേജിങ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.
യാക്കോബായ സുറിയാനി സഭയുടെ എല്ലാമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് വിടചൊല്ലി വിശ്വാസിസമൂഹം. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന കബറടക്ക ശുശ്രൂഷകൾക്കു ശേഷം മദ്ബഹായുടെ വലത് ഭാഗത്ത് പ്രത്യേകം തയാറാക്കിയ കല്ലറയിൽ ഭൗതികദേഹം സംസ്കരിച്ചു. യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് മാർ അത്തനാസിയോസ് തോമ ഡേവിഡ്, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവർ കബറടക്ക ശുശ്രൂഷകൾക്കു മുഖ്യ കാർമികത്വം വഹിച്ചു.
എന്നാൽ ഇതിനിടെ അടുത്ത യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിനെ നിയുക്ത കാതോലിക്ക ബാവയാക്കാൻ തീരുമാനിച്ചെന്നാണ് സൂചന. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻററിൽ ചേർന്ന സഭാ മാനേജിങ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ അനുമതി ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സഭയുടെ പ്രാദേശിക തലവനായ ബസേലിയോസ് തോമസ് പ്രഥമൻ ബാവക്ക് പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്ന സാഹചര്യത്തിലാണ് പിൻഗാമിയെ വാഴിക്കാൻ സഭ തീരുമാനമെടുത്തത്. അതേസമയം ബാവയുടെ വില്‍പ്പത്രത്തിൽ ജോസഫ് മാര്‍ ഗ്രിഗോറിയോസ് പിന്‍ഗാമിയാകാൻ ആഗ്രഹമുണ്ടെന്ന് പറയുന്നുണ്ട്. എന്നാല്‍ സഭയ്ക്ക് തീരുമാനിക്കാമെന്നും വില്‍പ്പത്രത്തിലുണ്ട്. ഇതോടെ ബാവാ വിൽപത്രത്തിൽ പറഞ്ഞ ജോസഫ് മാർ ഗ്രിഗോറിയോസ് ആരാണ് എന്നാണ് ചർച്ചകൾ.
ആരാണ് ജോസഫ് മാർ ഗ്രിഗോറിയോസ്
1960 നവംബർ 10ന് മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ് – സാറാമ്മ ദമ്പതികളുടെ ഇളയ മകനായി മോർ ഗ്രിഗോറിയോസ് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബിരുദം നേടി. പതിമൂന്നാം വയസ്സിൽ ഡീക്കനായി നിയമിച്ചു. വർഷങ്ങളോളം ജോസഫ് പെരുമ്പള്ളി തിരുമേനിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ബിരുദപഠനത്തിനു ശേഷം അദ്ദേഹം വൈദിക പഠനത്തിനായി പെരുമ്പള്ളി മോർ ജൂലിയസ് സെമിനാരിയിൽ ചേർന്നു. പിന്നീട് 1984 മാർച്ച് 25ന് വൈദീക പട്ടം കരസ്ഥമാക്കി. തുടർന്ന് 1994 ജനുവരി 15-ന് ഡമാസ്കസിൽ വെച്ച് മോറാൻ മോർ ഇഗ്നാത്തിയോസ് സാക്ക പ്രഥമൻ ഐവാസ് ജോസഫിനെ റമ്പാൻ ആയി നിയമിച്ചു.1994 ജനുവരി 16ന് ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ അദ്ദേഹത്തെ കൊച്ചി ഭദ്രാസന ചുമതലയുള്ള മെത്രാപ്പോലീത്തയായി വാഴിച്ചു. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം 2019ലാണ് സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായത്തി. നിലവിൽ ഇന്ത്യയിലെ സുറിയാനി ഓർത്തഡോക്സ് സഭയുടെ മലങ്കര മെത്രാപ്പോലീത്തയുമാണ് .