5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MN Govindan Nair: ലക്ഷം വീട് പദ്ധതിയുടെ സ്രഷ്ടാവ്; ഗാന്ധിയനാവാൻ കേരളം വിട്ട കേരള ക്രൂഷ്ചേവ് എംഎൻ ഗോവിന്ദൻ നായരെപ്പറ്റി

Who Is CPI Leader MN Govindan Nair: ലക്ഷം വീട് പദ്ധതിയുടെ സ്രഷ്ടാവാണ് എംഎൻ ഗോവിന്ദൻ നായർ. ഒരേസമയം മികച്ച ഭരണാധികാരിയും കമ്മ്യൂണിസ്റ്റുകാരനുമായിരുന്ന അദ്ദേഹം കേരള ക്രൂഷ്ചേവ് എന്നാണ് അറിയപ്പെടുന്നത്.

MN Govindan Nair: ലക്ഷം വീട് പദ്ധതിയുടെ സ്രഷ്ടാവ്; ഗാന്ധിയനാവാൻ കേരളം വിട്ട കേരള ക്രൂഷ്ചേവ് എംഎൻ ഗോവിന്ദൻ നായരെപ്പറ്റി
എംഎൻ ഗോവിന്ദൻ നായർ
abdul-basith
Abdul Basith | Published: 12 Jan 2025 14:46 PM

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തുന്നതിൽ വളരെ നിർണായകമായ പങ്കുവഹിച്ച നേതാവാണ് എംഎൻ ഗോവിന്ദൻ നായർ. സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന എംഎൻ ഗോവിന്ദൻ നായർ ഒരേസമയം മികച്ച ഭരണാധികാരിയും കമ്മ്യൂണിസ്റ്റുമായിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളെ എപ്പോഴും പരിഗണിച്ച അദ്ദേഹം കേരള ക്രൂഷ്‌ചേവ് എന്നാണ് അറിയപ്പെടുന്നത്. പാർട്ടിയോടുള്ള കൂറും ആത്മാർത്ഥതയും കാരണമാണ് അദ്ദേഹത്തിന് ഈ പേര് വീണത്.

സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായി കേരളം വിട്ട അദ്ദേഹം തിരികെവന്നത് കറകളഞ്ഞ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിട്ടായിരുന്നു. ഗാന്ധിയൻ ആശയങ്ങൾ പിന്തുടർന്ന് ഗാന്ധിയനാവാൻ നടത്തിയ യാത്ര പഠിപ്പിച്ച പാഠങ്ങളൊക്കെ അദ്ദേഹം തിരിച്ചുവരവിൽ അടിസ്ഥാനവർഗത്തിനും നിരാലംബർക്കുമായി ഉപയോഗിച്ചു. പാവങ്ങൾക്ക് കിടപ്പാടമെന്ന ലക്ഷ്യവുമായി അദ്ദേഹം കൊണ്ടുവന്ന ലക്ഷം വീട് പദ്ധതി മാത്രം മതി ‘എമ്മെൻ’ എന്ന എം എൻ ഗോവിന്ദൻ നായരിൻ്റെ ദീർഘവീക്ഷണവും അടിസ്ഥാനവർഗത്തോടുള്ള പ്രതിബദ്ധതയും മനസിലാക്കാൻ. വിദ്യാർത്ഥികളിൽ കൃഷിരീതി വളർത്തി സംസ്ഥാനത്തെ ഭക്ഷ്യോത്പാദത്തിൽ സ്വയം പര്യാപ്തമാക്കാൻ അവതരിപ്പിച്ച ‘ഓണത്തിന് ഒരുപറ നെല്ല്’ എന്ന പദ്ധതിയും അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണത്തെയാണ് കാണിക്കുന്നത്.

Also Read : Neyyattinkara Samadhi Case : ദുരൂഹത പുറത്തായത്‌ ബന്ധുവിന്റെ ആ മൊഴിയിൽ; നെയ്യാറ്റിൻകരയിൽ സംഭവിച്ചതെന്ത്? സമാധിക്കേസിൽ സത്യം കണ്ടെത്താൻ പൊലീസ്‌

1910 ഡിസംബർ 10 നാണ് അദ്ദേഹം ജനിച്ചത്. സംസ്ഥാനത്ത് ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറിയതിൻ്റെ പിന്നാമ്പുറത്ത് പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു എമ്മെൻ. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട സമയത്ത് ഒളിവിൽ പോയ അദ്ദേഹം പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിൽ മിടുക്കനായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പറക്കാൻ കഴിയും എന്ന് സാധാരണക്കാർ വിശ്വസിച്ചിരുന്നു. കേരള നിയമസഭയിലും ലോകസഭയിലും അംഗമായിരുന്നു. 1967 നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂർ നിന്നും 1971ൽ ചടയമംഗലത്തുനിന്നും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി അച്യുത മേനോൻ മുഖ്യമന്ത്രിയായപ്പോൾ മന്ത്രിസഭയിൽ അംഗമായി. 1977ൽ തിരുവനന്തപുരം ലോക്സഭാമണ്ഡലത്തിൽ നിന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1970 ഒക്ടോബർ നാല് മുതൽ 1977 മാർച്ച് 25 വരെ കൃഷി, ഗതാഗത, വൈദ്യുതി, ഭവനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. ഈ സമയത്താണ് ലക്ഷം വീട് പദ്ധതിയും ഓണത്തിന് ഒരു പറ നെല്ല് പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലാണ് അദ്ദേഹം പ്രവർത്തിച്ചത്.

‘ആ മനുഷ്യനെയോർക്കാൻ ഈ വിശാലമാം ഭൂവിൽ മറ്റാരുമില്ലെന്നാലും
നിസ്വർ തന്നഭയ കൂടാരങ്ങളാകുന്നൊരീ ലക്ഷംവീടുകൾക്കുള്ളിലന്തിയിലേതോ
കൈകൾ കൊളുത്തിവയ്ക്കും മൺചിരാതിന്റെ തിരിത്തുമ്പിൽ
ജ്വലിക്കുമാപ്പുഞ്ചിരി മൃതിയെജ്ജയിക്കുന്നു’

എമ്മെനെക്കുറിച്ച് പ്രശസ്ത കവിയായിരുന്ന ഒഎൻവി കുറുപ്പ് എഴുതിയത് ഇങ്ങനെയാണ്. 74ആം വയസിൽ 1984 നവംബർ 27നാണ് അദ്ദേഹം മരണപ്പെട്ടത്.

പുതുക്കിപ്പണിത സിപിഐ ആസ്ഥാനത്ത് പുതുതായി അനാച്ഛാദനം ചെയ്ത എംഎൻ ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചത് വിവാദമായിരുന്നു. പുതുതായി സ്ഥാപിച്ച പ്രതിമയ്ക്ക് പകരം പഴയ പ്രതിമയാണ് ഇവിടെ വീണ്ടും സ്ഥാപിച്ചത്. പുതിയ പ്രതിമയ്ക്ക് എമ്മെനുമായി രൂപസാദൃശ്യമില്ലെന്ന വ്യാപക പരാതി ഉയർന്നതിനെ തുടർന്നായിരുന്നു തീരുമാനം. അടുത്തിടെയാണ് സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകം പുതുക്കിപ്പണിതത്. നവീകരിച്ച ആസ്ഥാനത്തിന് മുന്നിൽ എമ്മെൻ്റെ പുതിയ പ്രതിമയും അനാച്ഛാദനം ചെയ്തിരുന്നു. എന്നാൽ, ഈ പ്രതിമയെച്ചൊല്ലി കടുത്ത വിമർശനങ്ങൾ ഉയർന്നു. പ്രതിമയ്ക്ക് എമ്മെനുമായി സാദൃശ്യമില്ലെന്ന് പലരും വിമർശിച്ചു. ആസ്ഥാനത്തെത്തിയ നേതാക്കളിൽ പലരും ഇതേ വിമർശനമുന്നയിച്ചു. തുടർന്ന് പുതിയ പ്രതിമ മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇതാണ് വിവാദമായത്. പ്രതിമ മാറ്റിയതിൽ പരാതിയില്ലെന്ന് കോഴിക്കോട് സ്വദേശിയായ ശില്പി ഗുരുകുലം ബാബു പ്രതികരിച്ചിരുന്നു.