Kuruva Gang: പകൽ നിരീക്ഷണം, രാത്രി മോഷണം; കൊല്ലാനും മടിയില്ലാത്തവർ: ആരാണ് കുറുവ സംഘം

Who Is Robbery Gang Kuruva Sangam : കുട്ടികൾ‌ കരയുന്നതുപോലെ ശബ്​ദം ഉണ്ടാക്കിയും ടാപ്പ് തുറന്നുവിട്ടും വീട്ടുകാരെ പുറത്തേക്കിറക്കുകയും, അവരെ ആക്രമിച്ച് വീടിനകത്തേക്ക് കയറി മോഷണം നടത്തുകയും ചെയ്യുന്നതും ഇവരുടെ രീതിയാണ്.

Kuruva Gang: പകൽ നിരീക്ഷണം, രാത്രി മോഷണം; കൊല്ലാനും മടിയില്ലാത്തവർ: ആരാണ് കുറുവ സംഘം
Updated On: 

17 Nov 2024 13:59 PM

കുറച്ച് ദിവസമായി കുപ്രസിദ്ധ മോഷ്ടാക്കളായ കുറുവ സംഘം സംസ്ഥാനത്ത് ഇറങ്ങിയെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ആലപ്പുഴയിലും എറണാകുളത്തും ഇവർ എത്തിയതായി സംശയമുണ്ട്. ആലപ്പുഴയിൽ കഴിഞ്ഞദിവസങ്ങളിൽ കുറുവ സംഘം എത്തിയതായി വാർത്തകളിൽ‌ വന്നിരുന്നു. ഈ ആശങ്കയ്ക്കിടെയാണ് കൊച്ചിയിലും കുറുവ സംഘമുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുന്നത്. മണ്ണഞ്ചേരിയിലും കളർകോട്ടും മോഷണം നടത്തിയതു കുറുവ സംഘത്തിൽപെട്ടവർ തന്നെയാണെന്നു കഴിഞ്ഞ ദിവസം പോലീസ് സ്ഥിരീകരിച്ചിരുന്നു. കുറുവ സംഘം നടത്തുന്ന മോഷണത്തിന്റെ രീതികളുമായി ഈ സംഭവങ്ങൾക്കു സാമ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ, മോഷണരീതി, മോഷ്ടാക്കളെ കണ്ടവർ നൽകിയ വിവരണം എന്നിവ നോക്കുമ്പോൾ ഇവർ മലയാളികളല്ലെന്ന് ഉറപ്പാണെന്നും പോലീസ് പറയുന്നു.

ഇതിനിടെ പോലീസിനെ വെട്ടിച്ച് ചാടിപ്പോയ കുറുവാസംഘാംഗം പിടിയിലായി. തമിഴ്‌നാട് കുറുവ സ്വദേശി സന്തോഷാണ് (38) പിടിയിലായത്. ആലപ്പുഴയിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. എന്നാൽ കുണ്ടന്നൂരില്‍വെച്ച് ഇയാൾ പോലീസ് സംഘത്തെ വെട്ടിച്ച് ചാടിപ്പോകുകയായിരുന്നു. തുടർന്ന് നാല് മണിക്കൂറിലേറെ നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പില്‍ നിന്നാണ് രാത്രി 10.30-ഓടുകൂടി പ്രതിയെ പോലീസ് പിടികൂടിയത്.

ആരാണ് കുറുവ സംഘം

സംസ്ഥാനത്ത് ആകെ ഭീതിയിലാഴ്ത്തിയ കുറുവ സംഘം പഴയ തിരുട്ടുഗ്രാമം എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത ഒരു ഗ്രാമത്തിലെ ആളുകളാണ്. തിരുട്ടുഗ്രാമം എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്നത് തിരുച്ചിറപ്പള്ളിക്കടുത്ത റാംജിനഗർ ആണ്. തമിഴ്നാട്ടിൽ ഇവർ നരികുറുവ എന്നും അറിയപ്പെടുന്നുണ്ട്. ആയുധധാരികളായ സംഘം എന്നാണ് കുറുവ സംഘം എന്ന വാക്കിന്‍റെ അർഥം. തമിഴ്നാട് ഇന്‍റലിജൻസാണ് ഇവർക്ക് ഈ പേര് നൽകിയത്. എന്നാൽ ഇപ്പോഴുള്ള കുറുവ സംഘത്തിൽ ഉള്ളവർ എല്ലാവരും ഒരേ ഗ്രാമക്കാരല്ല. തിരുട്ടു ഗ്രാമങ്ങൾ എന്ന പേരിൽ കുപ്രസിദ്ധമായ തമിഴ്നാട്ടിലെ പല ഗ്രാമങ്ങളിൽ നിന്നുള്ളവർ ഈ സംഘത്തിലുണ്ട്. മോഷ്ടിക്കാനായി കൊല്ലാൻ പോലും മടിയില്ലാത്തവരുടെ കൂട്ടമാണിവർ. ഇവർ ഒന്നോ രണ്ടോ മോഷ്ടാക്കൾ അല്ല, മറിച്ച് വലിയൊരു സംഘം തന്നെ ഇതിനു പിന്നിലുണ്ട്. എന്നാൽ കുറഞ്ഞത് മൂന്നുപേരായിരിക്കും ഒരു സ്ഥലത്തേക്ക് മോഷ്ടിക്കാൻ പോകുന്നത്. മോഷണത്തെ കുലതൊഴിലായി കാണുന്ന ജനങ്ങളാണെന്നതിനാൽ യാതൊരു കുറ്റബോധവും ഇവർക്ക് ഉണ്ടാകില്ല. പാരമ്പര്യമായി കൈമാറി കിട്ടിയ മോഷണതന്ത്രങ്ങളും സാങ്കേതിക വിദ്യയുടെ ഉപയോഗവുമെല്ലാം കൂടിച്ചേർന്നാണ് ഇവർ ഓരോ പ്രദേശങ്ങളിലേക്കെത്തുന്നത്. പതിനെട്ട് വയസുമുതൽ 60 വയസ്സുവരെയുള്ളവർ വരെ ഈ സംഘത്തിലുണ്ട്.

Also Read-Kozhikode Harthal: ചേവായൂർ സംഘർഷം: കോഴിക്കോട് യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; വൈകിട്ട് 6 മണി വരെ

മോഷണ രീതി ഇങ്ങനെ

ഇവർ സാധാരണക്കാരുടെ വീടുകളാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. പകൽ നിരീക്ഷണം നടത്തി പതിവായി രാത്രിയാണ് മോഷണത്തിനിറങ്ങുന്നത്. കുറച്ച് ആളുകൾ മാത്രമുള്ള വീടുകളും അടുക്കള വാതിലോ പിൻവാതിലോ അത്ര ഉറപ്പില്ലാത്ത വീടുകളും ആണ് ഇവർ മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. ഒരു പ്രദേശത്ത് മാസങ്ങളോളം താമസമാക്കി പകൽ സമയത്ത് ആക്രി വിൽക്കൽ , തുണി വിൽക്കൽ പോലെ ചെറിയ ചെറിയ ജോലികളിൽ ഏർപ്പെട്ട് മോഷ്ടിക്കേണ്ട വീടുകൾ കണ്ടുവയ്ക്കും. തുടർന്ന് രാത്രിയിൽ മോഷ്ടിക്കാനായി ഇറങ്ങും. ആയുധങ്ങളുമായി എത്തുന്ന സംഘം അർധനഗ്നരായാണ് എത്തുന്നത്. ഇവരുടെ ദേഹമാകെ എണ്ണയും കരിയും തേക്കും. കണ്ണുകൾ മാത്രം പുറത്തകാണുന്ന രീതിയിൽ തോർത്ത് കൊണ്ട് മുഖം മറയ്ക്കും. പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ ആക്രമണം നടത്താനും വേണ്ടി വന്നാൽ കൊല്ലാനു മടിയിലാത്തവരാണ് ഈ സംഘത്തിൽപ്പെട്ടവർ. കുട്ടികൾ‌ കരയുന്നതുപോലെ ശബ്​ദം ഉണ്ടാക്കിയും ടാപ്പ് തുറന്നുവിട്ടും വീട്ടുകാരെ പുറത്തേക്കിറക്കുകയും, അവരെ ആക്രമിച്ച് വീടിനകത്തേക്ക് കയറി മോഷണം നടത്തുകയും ചെയ്യുന്നതും ഇവരുടെ രീതിയാണ്. ചിലപ്പോൾ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയും ഇവർ‌ സ്വർണവും പണവും കൈക്കലാക്കാറുണ്ട്. സ്ത്രീകളുടെ ശരീരത്തിലെ ആഭരണങ്ങൾ മുറിച്ചെടുക്കാൻ ഇവരുടെ കൈയ്യിൽ പ്രത്യേക കത്രിക വരെ ഉണ്ട്. കൂടുതലായും ഇവർ സ്ത്രീകളെയാണ് അക്രമിക്കുക.

അക്രമകാരികൾ, കൊല്ലാനും മടിയില്ല

മോഷ്ടിക്കാനായി എത്തുന്ന ഈ സംഘം ആയുധങ്ങളുമായാണ് എത്തുന്നത്. ഇരുമ്പുകമ്പിയോ മറ്റു ആയുധങ്ങളോ ഇവരുടെ കൈവശം ഉണ്ടാകും. വാതിലിന്‍റെയും ജനലിന്റെയും കുറ്റി തകർക്കാൻ ഈ ആയുധം ഉപയോഗിക്കും. എന്നാൽ വീട്ടുകാർ എതിർത്താൽ ആക്രമിച്ച് കീഴ്പ്പെടുത്താനും ഇവർ ഇതേ ആയുധം ഉപയോഗിക്കാറുണ്ട്. കൂട്ടമായി വന്ന് സംഘങ്ങളായി തിരിയുന്നതാണ് കുറുവകളുടെ രീതി. അധികമായി റെയിൽവേ സ്റ്റേഷന് അടുത്തായാണ് ഇവർ താമസിക്കാറുള്ളത്. പ്രശ്നമുണ്ടായാൽ നാട്ടിലേക്ക് തിരിച്ചു പോകാൻ വേണ്ടിയാണ് ഇത്. റെയിൽവേ സ്റ്റേഷന് സമീപമുള്ള വീടുകളാണ് കൂടതലായും ഇവർ ലക്ഷ്യമിടുകയും ചെയ്യുന്നത്.

2021-ൽ കുറുവ സംഘത്തിൽപ്പെട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2010-ൽ മലപ്പുറത്ത് നിന്ന് മൂന്ന് പേരടങ്ങുന്ന സംഘത്തെയും 200​8-ൽ പാലക്കാട് നിന്ന് പത്ത് അം​ഗ സംഘത്തെയും അറസ്റ്റ് ചെയ്തിരുന്നു.

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ