5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

K Kavitha : ജോലി വിട്ട് രാഷ്ട്രീയത്തിൽ, ജയിലിൽ കിടന്ന മുഖ്യമന്ത്രി പുത്രി, ആരാണ് വിഡി സതീശൻ പറഞ്ഞ കെ കവിത?

Who is K Kavitha Behind Kerala's New Brewery: ചന്ദ്രശേഖർ റാവുവിൻ്റെയും ശോഭയുടെയും മകളായി കരിംനഗറിലാണ് കവിത ജനിച്ചത് .വിഎൻആർ വിജ്ഞാന ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് സിഎസ്ഇയിൽ ബി.ടെകും സതേൺ മിസിസിപ്പി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സും പൂർത്തിയാക്കി രാഷ്ട്രീയത്തിൽ

K Kavitha : ജോലി വിട്ട് രാഷ്ട്രീയത്തിൽ, ജയിലിൽ കിടന്ന മുഖ്യമന്ത്രി പുത്രി, ആരാണ് വിഡി സതീശൻ പറഞ്ഞ കെ കവിത?
K KavithaImage Credit source: PTI
arun-nair
Arun Nair | Published: 31 Jan 2025 14:55 PM

കേരളത്തിൽ സമീപകാലത്ത് ട്രെൻഡിംഗായ അക്ഷരം കെ ആയിരിക്കും. കെ ഫോൺ, കെ ബസ് എന്ന പോലെ ഒറ്റ ദിവസം കൊണ്ട് ഒരു കെ കവിതയും കേരളത്തിൻ്റെ രാഷ്ട്രീയ ചർച്ചകളിലേക്ക് ഉയർന്നു വന്ന പേരാണ്. പാലക്കാട്ടെ സ്വകാര്യ ബ്രൂവറിയുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നതുമായ കെ കവിത ആരാണെന്ന് അറിയുമോ? തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിൻ്റെ മകളും ബിആർഎസ് നേതാവുമായ കെ കവിതക്ക് വൈദഗ്ദ്ധ്യം രാഷ്ട്രീയത്തിൽ മാത്രമല്ല ബിസിനസിലുമുണ്ട്. കൽവ കുന്ത്ല കവിത എന്നാണ് കെ കവിതയുടെ മുഴുവൻ പേര്.

ചന്ദ്രശേഖർ റാവുവിൻ്റെയും ശോഭയുടെയും മകളായി കരിംനഗറിലാണ് കവിത ജനിച്ചത് .വിഎൻആർ വിജ്ഞാന ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് സിഎസ്ഇയിൽ ബി.ടെക് ബിരുദവും സതേൺ മിസിസിപ്പി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസസും പൂർത്തിയാക്കി . അമേരിക്കയിൽ സോഫ്റ്റ്വെയർ എഞ്ചിനിയറായി ജോലി നോക്കവെയാണ് കവിത ഇന്ത്യയിലേക്ക് തിരികെ പോകുന്നത്. ബിസിനസുകാരനായ ദേവനപള്ളി അനിൽകുമാറിനെയാണ് കവിത വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്.

വിവാഹശേഷം 2003ൽ കവിത ഭർത്താവിനൊപ്പം യുഎസിലേക്ക് മാറിയിരുന്നു. പിതാവിനെ സഹായിക്കാൻ കൂടിയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെങ്കിലും അത് പിന്നീട് പ്രൊഫഷനായി മാറി. 2019 ലെ പാർലമെൻ്റ്  തെരഞ്ഞെടുപ്പിൽ നിസാമാബാദിൽ നിന്ന് കവിത വീണ്ടും മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർഥിയോട് 70,875 വോട്ടുകൾക്ക് പരാജയപ്പെട്ടു.

2020-ഒക്ടോബറിൽ നിസാമാബാദിൽ നിന്നും നിയമസഭാ കൗൺസിൽ അംഗമായി കവിത തിരഞ്ഞെടുക്കപ്പെട്ടു , അന്നത്തെ സിറ്റിംഗ് അംഗം ആർ. ഭൂപതി റെഡ്ഡിയുടെ അയോഗ്യതയെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ. കവിത ആകെയുള്ള 823ൽ 728 വോട്ടുകളാണ് നേടിയത്. 2021 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും കവിത  തിരഞ്ഞെടുക്കപ്പെട്ടു .

ഡൽഹി മദ്യ കുംഭകോണം

2023-ൽ കെജരിവാൾ സർക്കാരിനെ നിയമക്കുരുക്കിലായ ഡൽഹി മദ്യ കുംഭകോണത്തിൽ കവിതയ്ക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു . ഇതിന് പിന്നാലെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കവിതയെ ചോദ്യം ചെയ്യ്തു. പിന്നീട് 2024 മാർച്ച് 15 ന് ഇഡി അവരുടെ അറസ്റ്റ് രേഖപ്പെടുത്തി. 2024 മാർച്ച് 26 ന് കവിതയെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്ക് അയച്ചു. 2024 ഏപ്രിൽ 11-ന്, തിഹാർ ജയിലിൽ വെച്ച് വീണ്ടും കവിതയെ സിബിഐ അറസ്റ്റ് ചെയ്തെങ്കിലും ഓഗസ്റ്റ് 27-ന് ജാമ്യത്തിൽ വിട്ടു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്

ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വേണ്ടി കവിത കേരളത്തിലെത്തിയതെന്നാണ് പ്രതിപക്ഷ നേതാവ് വീഡി സതീശൻ ആരോപിച്ചത്.  കവിത സംസ്ഥാനത്ത് തങ്ങിയതിനെ കുറിച്ച് അന്വേഷിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. അതേസമയം ആരോപണങ്ങൾ നിഷേധിച്ച കവിത  രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റാനുള്ള കോൺഗ്രസിൻ്റെ വിലകുറഞ്ഞതും നിരാശാജനകമായ പ്രവർത്തിയാണെന്ന് കുറ്റപ്പെടുത്തി.  പ്രസ്താവന തിരുത്തിയില്ലെങ്കിൽ താൻ നിയമ നടപടികളുനമായി മുന്നോട്ട് പോകുമെന്നും കവിത പിടിഐക്ക് കൊടുത്ത അഭിമുഖത്തിൽ വ്യക്തമാക്കി.